Social Media
”അവസാന ശ്വാസം വരെ എന്നെ രാജ്ഞിയെ പോലെയാണ് പരിചരിച്ചത്”;ഹൃദയ സ്പർശിയായ കുറിപ്പുമായി നേഹ!
”അവസാന ശ്വാസം വരെ എന്നെ രാജ്ഞിയെ പോലെയാണ് പരിചരിച്ചത്”;ഹൃദയ സ്പർശിയായ കുറിപ്പുമായി നേഹ!
മലയാളി പ്രേക്ഷകരും സോഷ്യൽ മീഡിയയും ഒരുപോലെ ആഘോഷമാക്കിയ ഗാനമാണ് കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന സിനിമയിലെ ബാബുവേട്ട എന്ന ഗാനം. ഒരുപക്ഷെ അത്രപ്പെട്ടന്നാരും മറക്കാൻ ഇടയില്ല.മാത്രമല്ല അതിന് കാരണം പാട്ടിലഭിനയിച്ചിരിക്കുന്ന നേഹ അയ്യരാണ് എന്ന് നിസംശയം പറയാം.മാത്രമല്ല തന്റെ പ്രിയപ്പെട്ടവന്റെ മരണത്തിലും തളരാതെ അമ്മയാകാന്‍ തയ്യാറെടുക്കുകയായിരുന്നു നേഹ. ഭര്‍ത്താവ് അവിനാശിന്റെ ജന്മദിനത്തിലായിരുന്നു നേഹയുടെ കുഞ്ഞ് ജനിക്കുന്നത് എന്നത് വലിയ വാർത്തയായിരുന്നു.
പക്ഷേ ഇപ്പോഴിതാ ഭര്‍ത്താവിന്റെ ചരമവാര്‍ഷികത്തില്‍ നേഹയെഴുതിയ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.കൂടാതെ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നേഹ തന്റെ പ്രിയപ്പെട്ടവനെ കുറിച്ച് ആരാധകരുമായി പങ്കുവച്ചത്.ജനുവരി 11 നായിരുന്നു അവിനാശ് മരിക്കുന്നത്. അതും ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.ഇപ്പോൾ താരം പറയുന്നതിങ്ങനെ.”അവനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും,എന്നാൽ അത്രയും നല്ലൊരു മനുഷ്യനെ ഓര്ക്കാതിരിക്കാനാകില്ലെന്നും,എന്റെ ഭര്‍ത്താവ്, ഉറ്റ സുഹൃത്ത്, സോള്‍മേറ്റ്, എന്റെ കുഞ്ഞിന്റെ അച്ഛന്, ഈ ദിവസമാണ് ഞങ്ങളെ വിട്ടു പിരിഞ്ഞത്. അവന് എനിക്ക് എന്തായിരുന്നുവെന്ന് പറയുവാന്‍ എനിക്ക് വാക്കുകള്‍ മതിയാകാതെ വരുന്നു”, നേഹ പറയുന്നു.
അതുമാത്രമല്ല “താന്‍ കണ്ട ഏറ്റവും സൗമ്യനും ഹൃദയവിശാലതയുള്ളവനുമായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും” നേഹ കൂട്ടിച്ചേർക്കുന്നു.അതുപോലെ “പതിനഞ്ച് വര്‍ഷങ്ങള്‍ തങ്ങള്‍ ഒരുമിച്ചായിരുന്നുവെന്നും അദ്ദേഹം തനിക്ക് പറക്കാനുള്ള ചിറകുകള് നല്‍കിഎന്നും, പിന്തുണയേകിഎന്നും,അവസാന ശ്വാസം വരെ രാജ്ഞിയെ പോലെ പരിചരിക്കുകയും പ്രണയിക്കുകയും ചെയ്തുവെന്നും ” പോസ്റ്റില്‍ പറയുന്നു.
പലപ്പോഴും താരം പോസ്റ്റുകൾ പങ്കുവെച്ചെത്തിയിരുന്നു,കൂടാതെ ഇപ്പോൾ അദ്ദേഹത്തിന്രെ ഭാര്യ എന്നതിലും, അദ്ദേഹത്തിന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമന്ന് ജന്മം നല്കാന് കഴിഞ്ഞതിലും താന്‍ അഭിമാനിക്കുന്നുവെന്നും നേഹ പറയുന്നുണ്ട്. ”അവിനാശ്, നിന്നെ ഞാന്‍ പ്രണയിക്കുന്നു. ദെെവം നിന്നെ അനുഗ്രഹിക്കട്ടെ. വീണ്ടും കാണും വരെ… ” എന്നു പറഞ്ഞാണ് നേഹ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
about neha ayyar
