Malayalam Breaking News
മരിച്ചു പോയ ഭർത്താവിൻ്റെ ജന്മദിനത്തിൽ ആൺ കുഞ്ഞിന് ജന്മം നൽകി നടി നേഹ !
മരിച്ചു പോയ ഭർത്താവിൻ്റെ ജന്മദിനത്തിൽ ആൺ കുഞ്ഞിന് ജന്മം നൽകി നടി നേഹ !
By
ചില പരസ്യ ചിത്രങ്ങളിലും സിനിമകളിലൂടെയുമൊക്കെ നേഹ അയ്യരെ മലയാളികൾക്ക് പരിചയമുണ്ട് . എന്നാൽ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ ബാബേട്ടാ എന്ന ഗാനമാണ് നേഹയെ പ്രസിദ്ധയാക്കിയത്.
പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ നേഹയ്ക്ക് കൂട്ടായി ഒരു ആണ്‍ കുഞ്ഞു പിറന്നു. അതും ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ തന്നെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
കഴിഞ്ഞ ജനുവരി 11നാണ് നേഹയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്. ഒരു മാസത്തിനു ശേഷം നടി തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരുന്നു. ‘ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച് എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി. പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്. ഈ വേദനയിലും എനിക്കു കരുത്തു നല്‍കിയ എന്നെ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദ്യമായ നന്ദി.. ഈ സ്നേഹമാണ് ഇപ്പോള്‍ എന്നെ മുന്നോട്ടു നയിക്കുന്നത്.’ ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ചുള്ള നേഹയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു. ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷമാണ് തനിക്കുള്ളില്‍ ഒരു ജീവന്‍ തുടിക്കുന്നുവെന്ന വിവരം നേഹ അറിഞ്ഞത്.
ഈസ്റ്റര്‍ ദിനത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേഹ ചിത്രങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. സെപ്തംബറില്‍ കുഞ്ഞു പിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടി അറിയിച്ചിരുന്നു. എന്തായാലും സെപ്തംബറാകാന്‍ കാത്തിരിക്കാതെ നേഹയ്ക്ക് കൂട്ടായി രണ്ട് ദിവസം നേരത്തേ എത്തി.
neha iyer blessed with baby
