Social Media
കൂൾ ലൂക്കിലെത്തി ആരാധകരുടെ മനം കവർന്ന് മഞ്ജു;മടിയിൽ നിന്നും മാറാതെ ഒരു കുഞ്ഞ്!
കൂൾ ലൂക്കിലെത്തി ആരാധകരുടെ മനം കവർന്ന് മഞ്ജു;മടിയിൽ നിന്നും മാറാതെ ഒരു കുഞ്ഞ്!
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം മഞ്ജുവിന്റെ മടിയിലെ കുഞ്ഞാണ്.വളരെപെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറലാകുന്നത്.മാത്രമല്ല നാളുകളായി സോഷ്യൽ മീഡിയ ഭരിക്കുന്നത് ഈ ലേഡി സൂപ്പർ സ്റ്റാർ ആണ്,ഇപ്പോഴിതാ മലയാളികളുടെ പ്രിയ നടൻ “നീരജ് മാധവിന്റെ പുതിയ ചിത്രത്തിന്‍റെ”ഓഡിയോ ലോഞ്ച് കൊച്ചിയിൽ ലുലു മാളിൽ” നടന്നു. എന്നുമാത്രമല്ല പരിപാടിയിൽ മഞ്ജു വാര്യരാണ് ഗസ്റ്റായി എത്തിയത്. കൂൾ ലുക്കിലെത്തിയ മഞ്ജുവായിരുന്നു ചടങ്ങിൽ ഏവരുടേയും ശ്രദ്ധ നേടിയത്.
പ്രോഗ്രാമിൽ നിരവധി താരങ്ങൾ അണിനിരന്നിരുന്നു ഒപ്പം മഞ്ജുവിനെ കൂടാതെ “നീരജ് മാധവ്, സംവിധായകൻ ആനന്ദ് മേനോൻ, സംഗീത സംവിധായകൻ അങ്കിത് മേനോൻ, സൂരജ് സന്തോഷ്, സയനോര, വിനായക് ശശികുമാർ, പുണ്യ എലിസബത്ത്, ദേവി അജിത്, കൃഷ്‌ണേന്ദു” തുടങ്ങി നിരവധിപേർ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്ന ലുലു മാളിൽ എത്തിയിരുന്നു.നിരവധിപേരാണ് മഞ്ജുവിനൊപ്പം സെൽഫി എടുക്കുന്നതിനായെത്തിയത്.എല്ലാത്തിനേക്കാളും വളരെ ഏറെ ശ്രദ്ധേയമായത് കൂട്ടത്തിൽ ഒരു അച്ഛൻ തന്‍റെ കുഞ്ഞിനെ മഞ്ജുവിന്‍റെ മടിയിൽ കൊണ്ടുവന്നിരുത്തി ചിത്രമെടുക്കുന്നതായിരുന്നു. കുഞ്ഞിനെ ഏറെ നേരം കളിപ്പിക്കാനും മഞ്ജു സമയം കണ്ടെത്തി.
മഞ്ജു വാര്യരെ പലപ്പോഴും ആകർഷിക്കാറുള്ളത് താരത്തിന്റെ അഭിനയവും,സ്വഭാവ സംവിശേഷതയും കൊണ്ടാണ്,മാത്രമല്ല വളരെ സിംപിൾ ആയാണ് താരം എത്താറുള്ളത്.ഇപ്പോഴിതാ അതിനൊരു മാറ്റവും ഇന്നുവരെ സഭവിച്ചില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് താരം, വളരെ സാധാരണ ലുക്കിൽ വന്ന മഞ്ജുവായിരുന്നു ചടങ്ങിൽ ഏറെ ശ്രദ്ധ നേടിയത് .കൂടാതെ മുംബൈയിൽ നിന്ന് കൊച്ചിയിലെത്തിയ ഉടൻ ചായപോലും കുടിക്കാതെയാണ് ഈ പരിപാടിക്കായി മഞ്ജു ചേച്ചി എത്തിയതെന്നാണ് ചടങ്ങിൽ നീരജ് സദസ്സിലുള്ളവരോടായി പറഞ്ഞത്. അതോടെ നിറഞ്ഞ കയ്യടിയായിരുന്നു.മാത്രമല്ല നീരജും താനും അടുത്ത സുഹൃത്തുക്കളാണെന്ന് മഞ്ജുവും പറയുകയുണ്ടായി.ഒപ്പം സിനിമയുടെ ട്രെയിലറും പാട്ടും എല്ലാം ഇതിനകം ഹിറ്റാണല്ലോ, മനോഹരമായൊരു സിനിമയാകട്ടെ എന്നാശംസിക്കുന്നു എന്നും മഞ്ജു സദസ്സിലുള്ളവരോടായി പറഞ്ഞു.
about manju warrier