Malayalam
സാറ്റലൈറ്റ് വാല്യു ഇല്ലാത്ത നടന്;നീരജിന്റെ കുറിപ്പ് വൈറൽ!
സാറ്റലൈറ്റ് വാല്യു ഇല്ലാത്ത നടന്;നീരജിന്റെ കുറിപ്പ് വൈറൽ!
തന്റെ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയാണ് മലയാളത്തിന്റെ യുവ നടൻ നീരജ് മാധവ്.
ഇടയ്ക്ക് സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോൾ വീണ്ടും തന്റെ പുതിയ ചിത്രത്തിലൂടെ വീണ്ടും എത്തുകയാണ് താരം .ആ ചിത്രത്തിനെക്കുറിച്ച് താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് വൈറലൈക്കൊണ്ടിരിക്കുന്നത്.
നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സാറ്റലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്, ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായാകന്, വിശ്വസിച്ചു കാശിറക്കിയ നിര്‍മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കള്‍! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററില്‍ ഏറ്റവും പിറകിലെ നിരയില്‍ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തില്‍ പടം തീര്‍ന്നു എന്‍ഡ് ക്രെഡിറ്റ് തുടങ്ങിയപ്പോള്‍ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി- നീരജ് കുറിച്ചു.
about neeraj facebook post
