Malayalam
എന്നെ ഒരു മികച്ച നടനാക്കിയത് ആ സിനിമ !
എന്നെ ഒരു മികച്ച നടനാക്കിയത് ആ സിനിമ !
Published on
താന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മൂല്യമേറിയ കഥാപാത്രത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടന് നെടുമുടി വേണു.
ജനമനസ്സുകളില്‍ ഞാന്‍ ഇടം നേടിയത് വിടപറയുംമുന്പേയിലെ സേവ്യറിലൂടെയാണ്. ചെല്ലപ്പനാശാരിയെ മറന്നു കൊണ്ടല്ല ഇത് പറയുന്നത്. ചെല്ലപ്പനാശാരിയുടെ ജീവിത പരിസരങ്ങളായിരുന്നില്ല സേവ്യറിന്റെത്.
അതിലും ശക്തമായ വെല്ലുവിളിയായിരുന്നു ആ കഥാപാത്രം എനിക്ക് മുന്നില്‍ ഉയര്‍ത്തിയത്. സേവ്യര്‍ എന്ന കഥാപാത്രം ഞാന്‍ ചെയ്യണമെന്ന് മോഹനുണ്ടായിരുന്നു. ചിരിച്ചും കളിച്ചും സ്വപ്നം കണ്ടും മരണത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ച സേവ്യറുടെ കഥ കേട്ടപ്പോള്‍ തന്നെ എന്റെ മനസ്സിലും വല്ലാത്ത വിങ്ങലുണ്ടായി.
നസീര്‍ സാറും ഗോപിച്ചേട്ടനും ലക്ഷ്മിയും അടങ്ങുന്ന അഭിനേതാക്കള്‍ മത്സരിച്ച് അഭിനയിച്ച വിടപറയും മുന്‍പേ വലിയ വിജയമായി’.
about nedumudi venu
Continue Reading
You may also like...
Related Topics:Nedumudi Venu
