Connect with us

കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്തു മാറ്റാന്‍ പോകുന്നു…ആ ഫോട്ടോ കണ്ട് പിഷാരടി ഫോണിൽ വിളിച്ച് ദേഷ്യപ്പെട്ടു.. വാക്കുകള്‍ കേട്ട് എന്റെ കണ്ണുനിറഞ്ഞുപോയന്ന് കൃഷ്ണ പ്രഭ!

Malayalam

കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്തു മാറ്റാന്‍ പോകുന്നു…ആ ഫോട്ടോ കണ്ട് പിഷാരടി ഫോണിൽ വിളിച്ച് ദേഷ്യപ്പെട്ടു.. വാക്കുകള്‍ കേട്ട് എന്റെ കണ്ണുനിറഞ്ഞുപോയന്ന് കൃഷ്ണ പ്രഭ!

കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്തു മാറ്റാന്‍ പോകുന്നു…ആ ഫോട്ടോ കണ്ട് പിഷാരടി ഫോണിൽ വിളിച്ച് ദേഷ്യപ്പെട്ടു.. വാക്കുകള്‍ കേട്ട് എന്റെ കണ്ണുനിറഞ്ഞുപോയന്ന് കൃഷ്ണ പ്രഭ!

രജിത് കുമാറും നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയും വിവാഹിതരായി എന്ന തരത്തിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . വധുവരന്‍മാരെ പോലെ തുളസിമാല അണിഞ്ഞ് ബൊക്കയും പിടിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ട് പ്രേക്ഷകരും ഞെട്ടി.എന്നാല്‍ രജിത് കുമാര്‍ അഭിനയിക്കുന്ന ഹാസ്യ പരമ്പരയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയായിരുന്നു അത്. കൃഷ്ണപ്രഭയാണ് സീരിയലില്‍ മറ്റൊരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത്.

ഫോട്ടോ വൈറലായതിനു പിന്നാലെ കൃഷ്ണപ്രഭ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഹാസ്യ പരമ്ബരയിലെ സ്റ്റില്‍സാണ് ഇതെന്നാണ് കൃഷ്ണപ്രഭ പറഞ്ഞത്. ഫോട്ടോ കണ്ട് ആരാധകര്‍ തെറ്റിദ്ധരിച്ചത് പോലെ സഹപ്രവര്‍ത്തകരും തന്റെ വിവാഹം കഴിഞ്ഞെന്ന് വിശ്വിസിച്ചിരുന്നെന്നും കൃഷ്ണപ്രഭ കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ വൈറല്‍ ആയ ശേഷം വലിയ പ്രതികരണങ്ങളും പരിഭവങ്ങളുമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും സഹപ്രവര്‍ത്തകര്‍ പോലും ആ കഥ വിശ്വസിച്ചു എന്നും കൃഷ്ണപ്രഭ പറഞ്ഞു. കൂട്ടത്തില്‍ ഏറ്റവുമധികം പരിഭവം പറഞ്ഞത് പിഷാരടിയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്തു മാറ്റാന്‍ പോകുന്നു. ഇത്രയും പറഞ്ഞ് പിഷാരടി കോള്‍ കട്ട് ചെയ്തു. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് എന്റെ കണ്ണുനിറഞ്ഞുപോയെന്നും പിഷാരടിയെ തിരികെ വിളിച്ചാണ് സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തിയതെന്നും കൃഷ്ണപ്രഭ പറഞ്ഞു.

ഈ വിവാഹ ഫോട്ടോ വൈറലാകും എന്ന് രജിത് സാറിന് ഉറപ്പായിരുന്നു. അതിനാല്‍ കൃഷ്ണയ്ക്ക് കാമുകനുണ്ടോ എന്നായിരുന്നു രജിത്കുമാറിന് അറിയേണ്ടിയിരുന്നത്. ഇല്ല എന്ന് മറുപടി പറഞ്ഞപ്പോള്‍,അല്ലായിരുന്നെങ്കില്‍ എനിക്ക് അയാളുടെ ഇടി കൂടി കൊള്ളേണ്ടി വന്നേനെ എന്നാണ് രജിത്കുമാര്‍ പറഞ്ഞതെന്നും കൃഷ്ണ പ്രഭ പറയുന്നു.

തനിക്ക് ഇത്രയും കോള്‍ വന്നെങ്കില്‍ രജിത് സാറിന് എത്രമാത്രം ഫോണ്‍കോള്‍ വന്നെന്ന് ഊഹിക്കാവുന്നതേ ഒള്ളൂവെന്നും നടി പറയുന്നു. ബിഗ് ബോസ് ഷോ വഴി ശ്രദ്ധേയനായ അധ്യാപകനായ രജിത്കുമാര്‍ ഒരു സൂപ്പര്‍ കോ ആര്‍ട്ടിസ്റ്റ് കൂടിയാണെന്നും ആദ്യമായാണ് അദ്ദേഹം ഒരു പരമ്ബരയില്‍ വരുന്നത്, നല്ല വ്യക്തിത്വത്തിനുടമയാണ് രജിത് സാറെന്നും നടി പറഞ്ഞു.

about krishna prabha

More in Malayalam

Trending