Connect with us

എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കും, വേണു ഇനിയില്ല; നിങ്ങൾ സിനിമയിൽ കാണുന്ന ആ കണ്ണുനീർ എന്റേത് കൂടിയാണ്; കമല്‍ ഹാസന്‍

Tamil

എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കും, വേണു ഇനിയില്ല; നിങ്ങൾ സിനിമയിൽ കാണുന്ന ആ കണ്ണുനീർ എന്റേത് കൂടിയാണ്; കമല്‍ ഹാസന്‍

എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കും, വേണു ഇനിയില്ല; നിങ്ങൾ സിനിമയിൽ കാണുന്ന ആ കണ്ണുനീർ എന്റേത് കൂടിയാണ്; കമല്‍ ഹാസന്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ അക്ഷമയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ഇന്ത്യൻ 2. ശങ്കറിന്‍റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റുകള്‍ക്കായും പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മനോബാല, നെടുമുടി വേണു എന്നീ താരങ്ങള്‍ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് അന്തരിച്ചത്. അതുകൊണ്ട് തന്നെ നെടുമുടി വേണുവിന്റെ ബാക്കി ഭാഗങ്ങൾ എഐ സഹായത്തോടെയാണ് പൂർത്തീകരിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ശങ്കര്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ നെടുമുടി വേണുവുമായുള്ള രംഗങ്ങൾ എഐ സഹായത്തോടെ ചിത്രീകരിക്കുമ്പോഴുണ്ടായ നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കമൽഹാസൻ. നിങ്ങൾ സിനിമയിൽ കാണുന്ന ആ കണ്ണുനീർ എന്റേത് കൂടിയാണ്, എന്നെ ഏറ്റവും സ്പർഷിച്ച നിമിഷം അതാണ്.

ചിലപ്പോഴൊക്കെ ഒരു അഭിനേതാവിനെയും കഥാപാത്രത്തെയും തമ്മില്‍ വേർതിരിക്കാനാകാത്ത നിമിഷങ്ങളുണ്ട്. എനിക്കും ഒരിക്കൽ അത് സംഭവിച്ചു. നെടുമുടി വേണുവിനൊപ്പുമുള്ള ഒരു സീൻ അദ്ദേഹത്തിന്റെ അഭാവത്തിൽ ചിത്രീകരിക്കുന്പോഴായായിരുന്നു അത്.

കാരണം ചിത്രീകരണം തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം നമ്മളോട് വിടപറ്ഞ്ഞത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് പകരം മറ്റൊരാളെ മുന്നിൽ നിർത്തി ഞാൻ അയാളോട് സംസാരിക്കണമായിരുന്നു. അയാളോട് നന്ദി പറയുകയും, അയാളെ കെട്ടിപ്പിടിക്കുകയും ചെയ്യണമായിരുന്നു. ആർക്ക് വേണ്ടിയാണ് ഞാൻ അപ്പോൾ കരഞ്ഞത് എന്നെനിക്കറിയില്ല.

ഇന്നും എന്നെയേറ്റവും കൂടുതല്‍ സ്പർശിച്ച നിമിഷം അതാണ്. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം മഹാനായ നടനാണ്. എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കും. വേണു ഇനിയില്ല. അദ്ദേഹം എന്നെ കെട്ടിപ്പിക്കുന്ന ഒരു ഷോട്ട് ഉണ്ടായിരുന്നു. നിങ്ങൾ സിനിമയിൽ കാണുന്ന കണ്ണുനീർ എന്റെയും, സേനാപതിയുടെയുമാണ് എന്നാണ് കമൽഹാസൻ പറഞ്ഞത്.

ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. ഈ വർഷം അവസാനം ഇന്ത്യൻ 3 യും എത്തുമെന്നാണ് സൂചന. ഇന്ത്യന്‍ 2 വിന്‍റെ റിലീസ് വിവധ കാരണങ്ങളാല്‍ നീണ്ട് നീണ്ട് പോകുകയായിരുന്നു. ആരാധകരടക്കം ഇക്കാര്യത്തില്‍ നിരവധി പേരാണ് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നത്.

2020 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാല്‍ സിനിമയുടെ പ്രവര്‍ത്തനം നിര്‍ത്തിവേക്കേണ്ടി വന്നിരുന്നു. ഷൂട്ടിങ്ങിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി ബാധിച്ചിരുന്നു.

നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു. കാജല്‍ അഗര്‍വാളാണ് നായിക.

സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, എസ് ജെ സൂര്യ, ബോബി സിംഹ, സമുദ്രകനി, കാളിദാസ് ജയറാം, മനോബാല, വിവേക്, നെടുമുടി വേണു തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നതെന്നാണ് വിവരം.

More in Tamil

Trending