Connect with us

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഫാഷൻ സങ്കൽപ്പത്തെ കുറിച്ചു കോസ്റ്റ്യും ഡിസൈനറും സ്റ്റൈലിസ്റ്റുമായ അനു വർദ്ധൻ!

Tamil

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഫാഷൻ സങ്കൽപ്പത്തെ കുറിച്ചു കോസ്റ്റ്യും ഡിസൈനറും സ്റ്റൈലിസ്റ്റുമായ അനു വർദ്ധൻ!

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഫാഷൻ സങ്കൽപ്പത്തെ കുറിച്ചു കോസ്റ്റ്യും ഡിസൈനറും സ്റ്റൈലിസ്റ്റുമായ അനു വർദ്ധൻ!

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ജന്മദിനം കഴിഞ്ഞ ദിവസം സിനിമാലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു.സിനിമയിലേത് പോലെ തന്നെയാണ് നയൻ‌താര റിയൽ ലൈഫിലും. അവസരത്തിന് അനിയോജ്യമായ വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കാറുളളത്. സാരിയിലും മോഡേൺ വസ്ത്രത്തിലും നടി ഒരുപോലെ തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഫാഷൻ സങ്കൽപ്പത്തെ കുറിച്ചു കോസ്റ്റ്യും ഡിസൈനറും സ്റ്റൈലിസ്റ്റുമായ അനു വർദ്ധൻ വെളിപ്പെടുത്തുയുകയാണ്.

അനു വർദ്ധന്റെ വാക്കുകൾ..

നയൻതാര വളരെ അടുത്ത സുഹൃത്താണ്. സത്യന്ധതയുള്ള അഭിനേത്രിയാണ് അവർ, ഒപ്പം അതിസൂക്ഷ്‌മമായി കാര്യങ്ങളെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന വ്യക്തി. തന്റെ കഥാപാത്രങ്ങളെയെല്ലാം നയൻതാര വളരെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായി എത്ര പരിശ്രമിക്കാനും മടിയില്ല. സ്വന്തം ജോലിയ്ക്ക് ഏറെ പ്രാധാന്യവും ആദരവും നൽകുന്ന അഭിനേത്രിയാണ്. അവരുടെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നയൻതാരയാക്കി അവരെ മാറ്റിയത്. ഇക്കാരണങ്ങൾകൊണ്ടു തന്നെ നയൻതാരയ്ക്ക് ഒപ്പം ജോലി ചെയ്യാൻ എപ്പോഴും സന്തോഷമാണ്. ഞാനത് ഏറെ ആസ്വദിക്കുന്നുമുണ്ട്.

നയൻതാര സാരിയുടുക്കുന്ന രീതികളും അവരുടെ സാരി സെൻസുമെല്ലാം എപ്പോഴും ശ്രദ്ധ നേടാറുണ്ട്?
സാരി ഉടുക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ് നയൻതാര. മാക്സിമം രണ്ടു മൂന്നു മിനിറ്റ് മതി ആൾക്ക് സാരിയുടുക്കാൻ. അത് നല്ല ഭംഗിയായും വൃത്തിയായും ഒതുക്കത്തോടെയും ഉടുക്കാനും അറിയാം. നയൻതാരയ്ക്ക് പൊതുവെ കംഫർട്ടബിൾ ആയ വേഷവും സാരിയാണ്. കഥാപാത്രങ്ങൾ, പരിപാടികളുടെ സ്വഭാവം ഒക്കെ നോക്കിയാണ് അവരുടെ തിരഞ്ഞെടുപ്പ്. ഓരോ പ്രോഗ്രാമിലും താൻ എങ്ങനെയിരിക്കണം എന്നൊരു സെൻസ് നയൻതാരയ്ക്കുണ്ട്.

എല്ലാ തരം നിറങ്ങളിലും പാറ്റേണിലുമുള്ള സാരികൾ നയൻതാര അണിയാറുണ്ട്. ‘മൂക്കുത്തി അമ്മനി’ൽ കൂടുതലും ബ്രൈറ്റ് കളർ ആണ് ഉപയോഗിച്ചത്. പരമ്പരാഗത നിറങ്ങൾ മാത്രമല്ല, ബ്ലാക്ക് കളർ വരെ ഉപയോഗിച്ചിട്ടുണ്ട്. സാധാരണ ദേവിമാരിൽ കാളിയെ മാത്രമാണല്ലോ നമ്മൾ കറുപ്പു വസ്ത്രങ്ങളുമായി ബന്ധപ്പെടുത്തി കാണുന്നത്.

about nayanthara

More in Tamil

Trending