തന്റെ എല്ലാ ചിത്രങ്ങളിലും പേരിനൊപ്പം ഇളയ ദളപതി എന്ന് ഉണ്ടായിരുന്നു; ഇളയ ദളപതി താന്‍ ആണെന്ന വാദവുമായി നടന്‍
തമിഴ്‌നാട്ടിലും കേരളത്തിലും ധാരാളം ആരാധകരുള്ള താരമാണ് ഇളയ ദളപതി വിജയ്. തമിഴ് സിനിമാ ചരിത്രത്തില്‍ രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയ ചിത്രങ്ങളും വിജയ്ക്ക് സ്വന്തമാണ്. 2020 ല്‍ ഒരു സെലിബ്രിറ്റിയുടെ ഏറ്റവും കൂടുതല്‍ റീ ട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റായി വിജയ് പകര്‍ത്തിയ മാസ്റ്റര്‍ സെല്‍ഫി മാറിയത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് വിജയുടെ സെല്‍ഫിക്ക് ലഭിച്ചത്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ തന്നെ കാണാനെത്തിയ ആരാധകരെ കാരവന്റെ മുകളില്‍ കയറി നിന്ന് അഭിസംബോധന ചെയ്യുന്ന വിജയിന്റെ വീഡിയോ വൈറലായിരുന്നു. ആ സമയം വിജയ് പകര്‍ത്തിയ സെല്‍ഫിയാണ് തരംഗമായി മാറിയത്. കാരവന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിച്ച വിജയ് അവരോടൊപ്പം സെല്‍ഫി പകര്‍ത്തുകയായിരുന്നു. ഫെബ്രുവരിയിലാണ് താരം ചിത്രം പകര്‍ത്തിയത്.
എന്നാല്‍ വിജയ് ആരാധകരെ പ്രകോപിപ്പിക്കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നടന്‍ ശരവണന്‍. ഇളയ ദളപതി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് താന്‍ ആണ് എന്ന അവകാസ വാദവുമായാണ് ശരണവന്‍ എത്തിയിരിക്കുന്നത്. 1991ല്‍ പുറത്തിറങ്ങിയ വൈദേഹി വന്താച്ചു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ശരവണന്‍. തന്നെ ആദരിക്കാനായി സേലത്ത് എത്തിയ ഒരു ഡിഎംകെ നേതാവാണ് ഇളയ ദളപതി എന്ന പേര് നല്‍കിയത് എന്നാണ് ശരവണന്‍ പറയുന്നത്.തുടര്‍ന്ന് റിലീസായ തന്റെ എല്ലാ ചിത്രങ്ങളിലും പേരിനൊപ്പം ഇളയ ദളപതി എന്ന് ചേര്‍ത്തിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു. തൊണ്ണൂറുകളില്‍ തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന ശരവണന്‍ കാര്‍ത്തി ചിത്രം പരുത്തിവീരനിലൂടെയാണ് തിരിച്ചുവരവ് നടന്നത്.ഓറഞ്ച് എന്ന മലയാള ചിത്രത്തിലും ശരവണന്‍ വേഷമിട്ടിട്ടുണ്ട്. തമിഴ് ബിഗ് ബോസ് സീസണ്‍ 3യില്‍ ശരവണന്‍ മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. അലക്‌സ് പാണ്ഡ്യന്‍, അരണ്‍മനൈ, കൊലമാവു കോകില, 100 തുടങ്ങിയ ചിത്രങ്ങളിലും താരം ഭാഗമായിട്ടുണ്ട്.
ഇടയ്ക്കിടെ പിതാവ് വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് സൂചന നല്‍കാറുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹം വിജയ്‌യുടെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കിയത്. അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ചന്ദ്രശേഖര്‍ ശ്രമിച്ചത്. വിജയുടെ ഫാന്‍സ് അസോസിയേഷനെ രാഷ്ട്രീയ പാര്‍ട്ടി ആക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിനോട് വിജയ് സഹകരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചത് തന്റെ അറിവോടെ അല്ല എന്നാണ് വിജയ് ആരാധകരെ അറിയിച്ചത്. തന്റെ പേരോ ചിത്രമോ പാര്‍ട്ടി കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ അച്ഛനും മകനും പിണക്കത്തിലാണെന്നും പരസ്പരം മിണ്ടാറില്ലെന്നും അമ്മ ശോഭ വെളിപ്പെടുത്തിയതും വലിയ ചര്‍ച്ചയായിരുന്നു.
ആരാധക സംഘടനയെ രാഷ്ട്രീയ പാര്‍ട്ടിയാക്കി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന്‍ എസ് എ ചന്ദ്രശേഖറുമായുള്ള ഭിന്നതയ്ക്കിടെ സംഘടനകളുടെ പ്രവര്‍ത്തനം നവമാധ്യമങ്ങളില്‍ സജീവമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിജയ്. വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരില്‍ യൂട്യൂബ് ചാനല്‍ ആരംഭിക്കാനാണ് തീരുമാനം. വിജയ്‌യുടെ പ്രസ്താവനകളും അറിയിപ്പുകളും ആരാധകര്‍ക്കുള്ള നിര്‍ദേശവുമൊക്കെ ഈ ചാനലിലൂടെ അറിയിക്കും. ആരാധക സംഘടനയുടെ ചുമതല വഹിക്കുന്ന എന്‍ ആനന്ദ് ആണ് ഇക്കാര്യം അറിയിച്ചത്. യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച വിഴുപുരത്ത് എന്‍ ആനന്ദ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ജില്ലാ നേതാക്കളുമായി ചര്‍ച്ചനടത്തി. ചന്ദ്രശേഖറിന് പകരം സംഘടനയുടെ പ്രവര്‍ത്തനം പൂര്‍ണമായും വിജയ്‌യുടെ നിയന്ത്രണത്തിലാക്കുക എന്നതാണ് ലക്ഷ്യം. സംഘടനയുടെ പേരില്‍ കോവിഡ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ചന്ദ്രശേഖര്‍ സജീവമായിരുന്നു. ആനന്ദാണ് താരത്തെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന ആരോപണവും ചന്ദ്രശേഖര്‍ ഉന്നയിച്ചിരുന്നു.