Tamil
രജനി കാന്തിനും മേലെ.. ദളപതിയുടെ സിനിമയിലെ പ്രതിഫലം കേട്ടാൽ ആരുമൊന്ന് ഞെട്ടും!!
രജനി കാന്തിനും മേലെ.. ദളപതിയുടെ സിനിമയിലെ പ്രതിഫലം കേട്ടാൽ ആരുമൊന്ന് ഞെട്ടും!!
തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന അടുത്ത തമിഴ് ചിത്രം ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ എആർ മുരുഗദോസ് ഒരുക്കുമെന്ന് സൂചന. സൺ പിക്‌ചേഴ്സ് ആയിരിക്കും ഈ സിനിമ നിർമ്മിക്കുക. ഈ സിനിമയിൽ വിജയ്ക്ക് 100 കോടി രൂപയായിരിക്കും പ്രതിഫലം. ഇതിൻറെ അഡ്വാൻസായി 50 കോടി രൂപ വിജയ്ക്ക് നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ സിനിമയിൽ തന്നെ ഒരു താരം 100 കോടി രൂപ ഒരു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നത് ഇതാദ്യമാണ്.
രജനികാന്താണ് പ്രതിഫലത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത്. ദർബാർ എന്ന പുതിയ ചിത്രത്തിന് 90 കോടി രൂപയാണത്രേ രജനി പ്രതിഫലം വാങ്ങിയത്. ആ സിനിമ ലൈകയാണ് നിർമ്മിക്കുന്നത്. എന്നാൽ പുതിയ ചിത്രത്തിലൂടെ രജനിയെയും മറികടക്കുകയാണ് വിജയ്.
മെർസൽ, സർക്കാർ, ബിഗിൽ എന്നിങ്ങനെ തുടർച്ചയായി മെഗാഹിറ്റുകൾ പിറന്നതോടെയാണ് വിജയ് പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുന്നത്. വിജയുടെ അറുപത്തഞ്ചാം സിനിമയുടെ സംവിധായകനായി ഷങ്കർ, എ ആർ മുരുഗദോസ്, വെട്രിമാരൻ എന്നിവരെയാണ് പരിഗണിച്ചത്. ഇവരിൽ മുരുഗദോസിന് തന്നെയാണ് പ്രഥമ പരിഗണന. സൺ പിക്‌ചേഴ്സ് വിജയ് ടീമിന്റെ ‘സർക്കാർ’ എന്ന ബ്ലോക്ബസ്റ്റർ സംവിധാനം ചെയ്തതും മുരുഗദാസ് ആയിരുന്നു. മുരുഗദാസിന്റെ രജനിച്ചിത്രം ‘ദർബാർ’ ഈ മാസം ഒമ്പതിന് റിലീസ് ചെയ്യുകയാണ്.
ഇപ്പോൾ വിജയ് ചിത്രത്തിൻറെ രചനയിലാണ് മുരുഗദോസ് എന്നാണ് സൂചന. ഹൃത്വിക് റോഷൻ, അല്ലു അർജുൻ എന്നിവരും വിജയ് മുരുഗദോസ് ചിത്രത്തിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്.
വിജയ് എന്ന താരത്തിന്റെ തലവര മാറ്റിയ സിനിമയാണ് തുപ്പാക്കി. ആ സിനിമയുടെ വിജയത്തിനുശേഷം ഇന്ത്യന്‍ സിനിമയില്‍ തന്നെ അറിയപ്പെടുന്ന ഒരു അഭിനേതാവായി വിജയ് മാറുകയായിരുന്നു. എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ആ ചിത്രം ഹിന്ദി റിമേക്ക് ചെയ്തു കോടികള്‍ വാരിയിരുന്നു. അതിനു ശേഷം വിജയ് മുരുകദോസ് കൂട്ടുകെട്ടില്‍ കത്തി, സര്‍ക്കാര്‍ എന്നി ചിത്രങ്ങള്‍ പുറത്തു വന്നു എങ്കിലും തുപ്പാക്കി പോലൊരു ചിത്രം ആവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
അവസാനം ഇറങ്ങിയ സര്‍ക്കാര്‍ വിജയം ആയെങ്കിലും കേരളത്തില്‍ പൊതുവേ തണുത്ത സമീപനമാണ് പ്രേക്ഷരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. തമിഴ് നാടിന്റെ അഭ്യന്തര രാഷ്ട്രീയമാണ് സര്‍ക്കാര്‍ ചര്‍ച്ച ചെയ്തത്. അതുകൊണ്ടുതന്നെ മറ്റിടങ്ങളില്‍ സിനിമക്ക് അഭിപ്രായം നന്നേ കുറവായിരുന്നു. എന്നിരുന്നാലും വമ്പന്‍ കളക്ഷനാണ് ചിത്രം നേടിയത്.
Actor vijay
