News
നയന്‍താരയെ പൊട്ടിക്കാൻ മാളവിക മോഹനൻ; അടുത്ത ലേഡീ സൂപ്പര്‍ സ്റ്റാര്‍ പദവി ആർക്ക്?
നയന്‍താരയെ പൊട്ടിക്കാൻ മാളവിക മോഹനൻ; അടുത്ത ലേഡീ സൂപ്പര്‍ സ്റ്റാര്‍ പദവി ആർക്ക്?
നിലവിലെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര ആണെങ്കിലും അടുത്ത ലേഡീ സൂപ്പര്‍ സ്റ്റാര്‍ പദവി മാളവിക മോഹനന് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .കോളിവുഡില്‍ താരം രജനികാന്ത് നായകനായി എത്തിയ പെട്ട എന്ന ചിത്രത്തില്‍ സുപ്രധാന വേഷം ചെയ്തിരുന്നു. പിന്നീട് മാളവിക നായികയായി എത്തിയത് ഇളയദളപതി വിജയിയുടെ മാസ്റ്ററില്‍ ആയിരുന്നു.
സിനിമ കൊവിഡ് പ്രതിസന്ധിമൂലം റീലീസ് ആയില്ല എങ്കില്‍ കൂടിയും പോസ്റ്ററുകള്‍ നേരത്തെ എത്തിയിരുന്നു. ഈ ചിത്രത്തിന് താരത്തിന്റെ പ്രതിഫലം 5 കോടിയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. നയന്‍താര ഒരു ചിത്രത്തില്‍ വാങ്ങുന്ന പ്രതിഫലം 4 കോടിയാണ്. എന്നാല്‍ മാളവിക അതിനെ കടത്തിവെട്ടിയിരിക്കുകയാണ്.
ഇതിനകം തന്നെ ബോളിവുഡിലും മാളവിക അഭിനയിക്കാന്‍ പോയിരുന്നു. ബിയോണ്ട് ക്ലൈഡ്സ് എന്ന ചിത്രത്തിലായിരുന്നു മാളവിക ഹിന്ദിയില്‍ അഭിനയിച്ചത്. ഹിന്ദിയില്‍ രണ്ടാമതൊരു ചിത്രം കൂടി ചെയ്യാന്‍ പോവുകയാണ് നടി. രവി ഉദയവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മാളവിക വീണ്ടും ബോളിവുഡില്‍ അഭിനയിക്കാന്‍ പോകുന്നത്.
about nayantara