Connect with us

വിവാഹത്തിന് തൊട്ടുപിന്നാലെ പീറ്ററിനെതിരേ പരാതി നൽകി മുൻഭാര്യ

News

വിവാഹത്തിന് തൊട്ടുപിന്നാലെ പീറ്ററിനെതിരേ പരാതി നൽകി മുൻഭാര്യ

വിവാഹത്തിന് തൊട്ടുപിന്നാലെ പീറ്ററിനെതിരേ പരാതി നൽകി മുൻഭാര്യ

കഴിഞ്ഞ ദിവസമായിരുന്നു നടിയും തമിഴ് ബിഗ് ബോസ് മൂന്നാം സീസൺ താരവുമായ വനിത വിജയകുമാര്‍ വിവാഹിതയായത് . തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്റർ പീറ്റര്‍ പോള്‍ ആണ് വരന്‍. ഇരുവരുടെയും പ്രണയവിവാഹമാണ്.

നടിയുടെ മൂന്നാം വിവാഹമാണിത്. വിവാഹത്തിന് തൊട്ടുപിന്നാലെ പീറ്റർ പോളിനെതിരേ പരാതി നൽകി മുൻഭാര്യ എലിസബത്ത് ഹെലൻ. താനുമായി വിവാഹമോചനം നേടാതെയാണ് വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടാക്കാട്ടിയാണ് എലിസബത്ത് വടപ്പളനി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ ഏഴ് വർഷങ്ങളായി ഇവർ പിരിഞ്ഞു ജീവിക്കുകയാണ്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്.

ചെന്നെെയിൽ വച്ചായിരുന്നു വിവാഹം. വനിതയുടെ പിതാവ് വിജയകുമാർ സഹോദരങ്ങളായ ശ്രീദേവി, പ്രീത, കവിത, അനിത അരുണ്‍ വിജയ് തുടങ്ങിയവർ ചടങ്ങിൽ‌‍ പങ്കെടുത്തില്ലെന്നാണ് റിപ്പോർ‌ട്ടുകൾ,

ആകാശ് ആയിരുന്നു വനിതയുടെ ആദ്യഭര്‍ത്താവ്. 2000ത്തിലായിരുന്നു വിവാഹം. വിവാഹശേഷം സിനിമ വിടുകയായിരുന്നു വനിത. 2007ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2007ല്‍ ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തു. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ നാന്‍ രാജാവാഗ പോകിരേന്‍ എന്ന ചിത്രത്തിലൂടെയാണ് വനിത അഭിനയത്തിലേക്ക് തിരിച്ചു വന്നത്. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കള്‍.

Continue Reading
You may also like...

More in News

Trending

Recent

To Top