Malayalam
മരക്കാർ പ്രതീക്ഷിക്കുന്നത് എത്ര കോടി; വെളിപ്പെടുത്തലുമായി ഫാസിൽ!
മരക്കാർ പ്രതീക്ഷിക്കുന്നത് എത്ര കോടി; വെളിപ്പെടുത്തലുമായി ഫാസിൽ!
പ്രിയ ദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.ചിത്രത്തിന്റെ പോസ്റ്ററുകളും ചില രംഗങ്ങളും ഒക്കെ പുറത്തുവന്നതോടെ വലിയ ആകാംക്ഷയിലാണ് പ്രേക്ഷകർ.കംപ്ലീറ്റ് ആക്ടർ മോഹൻലാൽ മരക്കാരായി അഭിനയിക്കുന്ന ചിത്രത്തിൽ വലിയ താരനിരതന്നെ അണിനിരക്കുന്നു എന്നുള്ളതാണ് മറ്റൊരു സവിശേഷത.ഒരുപക്ഷെ ഇതുവരെ കണ്ടിട്ടില്ലാത്ത മോഹൻലാലിൻറെ ഒരു മുഖം തന്നെയാകും ഈ ചിത്രത്തിൽ.മരക്കാർ നാലാമൻ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
അഞ്ചു ഭാഷകളിലായി അടുത്ത മാസം 26 നു റിലീസ് ചെയ്യും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി ലോകത്തിലെ അൻപതിലധികം രാജ്യങ്ങളിൽ റിലീസ്ചെയ്യും. പ്രശസ്ത സംവിധായകൻ ഫാസിലും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. കുട്ട്യാലി മരക്കാർ എന്ന കഥാപാത്രമായാണ് താൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്ന് പറഞ്ഞ ഫാസിൽ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.
പൂർണ്ണമായ ഒരു തിരക്കഥയോടെ പ്രിയദർശൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് മരക്കാർ എന്ന് പറഞ്ഞ ഫാസിൽ വെളിപ്പെടുത്തുന്നത് ഗംഭീരമായ മേക്കിങ് ആണ് ഈ ചിത്രത്തിന്റേത് എന്നാണ്. ഒരു വലിയ ടീമിന്റെ രണ്ടു വർഷത്തോളമുള്ള കഠിനമായ പരിശ്രമത്തിന്റെ ഫലം ഈ ചിത്രത്തിന് കിട്ടുമെന്നും മലയാളത്തിൽ മാത്രമല്ല ആഗോള തലത്തിൽ വരെ ശ്രദ്ധിക്കപ്പെടുന്ന ഒരു ചിത്രമായി മരക്കാർ മാറുമെന്നാണ് തന്റെ വിശ്വാസമെന്നും അതിനായി താൻ പ്രാർഥിക്കുകയും ചെയ്യുന്നു എന്നും ഫാസിൽ പറയുന്നു.
വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് തിരുവാണ് .ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ഒരുമിച്ചാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സുനിൽ ഷെട്ടി, പ്രഭു, , കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് റോണി റാഫേലാണ് . പശ്ചാത്തല സംഗീതം രാഹുൽ രാജ്.
16ാം നൂറ്റാണ്ടാണ് സിനിമയുടെ പശ്ചാത്തലം. പോർചുഗീസുകാരും സാമൂതിരിയുടെ നാവിക സേനയുടെ പടനായകനായ കുഞ്ഞാലിമരക്കാറും തമ്മിലുള്ള കിടിലൻ യുദ്ധരംഗങ്ങളും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഇന്ത്യൻ തീരത്തെത്തിയ പോർചുഗീസുകാരെ ആദ്യമായി തടഞ്ഞത് കുഞ്ഞാലിമരക്കാരാണ്.
about movie marakkar
