Malayalam
ഏഴ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്നു…
ഏഴ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്നു…
ഏഴ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ ഡെന്നീസ് ജോസഫ് സംവീധായകൻ ഒമർ ലുലുവിന് വേണ്ടി വീണ്ടും തിരക്കഥ ഒരുക്കുന്നു. സിനിമയെ കുറച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. എന്നാൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണി നിരക്കുമെന്നാണ് റിപ്പോർട്ട്.
1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത്
ഡെന്നീസ് ജോസഫ് പ്രവേശിച്ചു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു.
മോഹൻലാലിന് സൂപ്പർസ്റ്റാർ പട്ടം നൽകിയ രാജാവിന്റെ മകനും മമ്മൂട്ടിയെ മെഗാസ്റ്റാർ ആക്കിയ ന്യൂ ഡൽഹിയും ഡെന്നിസിന്റെ രചനകൾ ആയിരുന്നു. മോഹൻലാൽ – മമ്മൂട്ടി എന്ന രണ്ട് സൂപ്പർമെഗാ താരങ്ങളുടെ 80കളിലെയും 90കളിലെയും തകർപ്പൻ ഹിറ്റുകൾ ഡെന്നിസ് ജോസഫ് തിരക്കഥയിൽ പിറവികൊണ്ടവയാണ്.
ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാര് ലവ് അവസാനം തീയേറ്ററുകളിയിൽ എത്തിയ ധമാക്കയാണ് ഒമർ ലുലു വിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ
omar lulu