Malayalam Breaking News
ഹരിഹരോ പെട്ടോ?കുഞ്ചൻ നമ്പ്യാരുടെ ജീവിതം ഹരിഹരൻ സിനിമയാക്കുമ്പോൾ മഹാകവിയാകാൻ മമ്മുട്ടിയാണോ മോഹൻലാലാണോ?!
ഹരിഹരോ പെട്ടോ?കുഞ്ചൻ നമ്പ്യാരുടെ ജീവിതം ഹരിഹരൻ സിനിമയാക്കുമ്പോൾ മഹാകവിയാകാൻ മമ്മുട്ടിയാണോ മോഹൻലാലാണോ?!
By
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭകളാണ് മമ്മുട്ടിയും മോഹൻലാലും.മലയാള സിനിമയുടെ സ്വകര്യ അഹങ്കാരം എന്ന് പറയുന്നത് തന്നെ ഇവരെയാണ്.അങ്ങനെ ഇരിക്കുമ്പോൾ പല ചിത്രങ്ങളും വരുമ്പോൾ പല കലാകാരന്മാരുടെ ചിത്രങ്ങളും സിനിമയാകുമ്പോൾ ആരെയാണ് ആ കഥാപാത്രത്തെ ഏൽപ്പിക്കുക എന്ന ചിന്ത വരുമ്പോൾ പ്രക്ഷകർക്കുൾപ്പടെ സംവിധായകർക്കുവരെ സംശയം ഉണ്ടായേക്കാം അതുപോലെ ഒരവസ്ഥയാണ് ഇപ്പോഴും ഉള്ളത്.
മലയാളത്തിന്റെ സ്വന്തം തുള്ളൽ കലയുടെ ഉപജ്ഞാതാവും മഹാകവിയുമായ കുഞ്ചൻ നമ്പ്യാരുടെ ജീവിതം സിനിമയാക്കാൻ മലയാളത്തിന്റെ പ്രിയ സംവിധായകൻ ഹരിഹരൻ എത്തുകയാണ് ഈ സമയത്ത് കുഞ്ചൻ നമ്പ്യാരീ ആരാണ് അവതരിപ്പിക്കുക എന്നത് വലിയൊരു ചർച്ചയാണ്.
കവിയും മലയാള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലറുമായ കെ. ജയകുമാർ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ സജീവമാണ്.
മുപ്പത് മുതല്‍ അറുപത്തിയഞ്ച് വയസുവരെയുള്ള കുഞ്ചന്‍ നമ്പ്യാരുടെ ജീവിതമാണ് സിനിമയിൽ വരുക. ആരാണ് കുഞ്ചന്‍ നമ്പ്യാരായി സ്ക്രീനിൽ എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒപ്പം യുവതാരങ്ങളുടെയും പേരുകൾ പറഞ്ഞു കേൾക്കുന്നു.
സിനിമയുടെ ഭാഗമായി കേരള കലാമണ്ഡലം, മഹാകവി ജനിച്ച ലക്കിടി കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനം എന്നിവിടങ്ങൾ ഹരിഹരൻ സന്ദർശിച്ചു.അതേ സമയം എം.ടി–മമ്മൂട്ടി–ഹരിഹരൻ ടീമിന്റെ രണ്ടു സിനിമകൾ ചർച്ചയിലുണ്ടെന്നും വാർത്തകൾ വരുന്നു.
about mohanlal and mammootty
