Connect with us

ഉപ്പും മുളകിൽ നിന്നും തുടങ്ങിയ സ്ക്രീനിലെ പ്രണയം ജീവിതത്തിൽ പകർത്തിയവർ മറിമായം വരെ എത്തി നിൽക്കുമ്പോൾ!

Malayalam Breaking News

ഉപ്പും മുളകിൽ നിന്നും തുടങ്ങിയ സ്ക്രീനിലെ പ്രണയം ജീവിതത്തിൽ പകർത്തിയവർ മറിമായം വരെ എത്തി നിൽക്കുമ്പോൾ!

ഉപ്പും മുളകിൽ നിന്നും തുടങ്ങിയ സ്ക്രീനിലെ പ്രണയം ജീവിതത്തിൽ പകർത്തിയവർ മറിമായം വരെ എത്തി നിൽക്കുമ്പോൾ!

ബിഗ്‌സ്‌ക്രീനിലെ പ്രണയമാത്രമല്ല മിനിസ്‌ക്രീനിലെ പ്രയാണവും വളരെ വിസ്മയിപ്പിക്കുന്ന ഒന്നാണ് എന്നതിൽ ഒട്ടും തന്നെ സംശയമില്ല.കാരണം നമ്മൾ ആരാധകർ കണ്ടുകൊണ്ടിരിക്കുന്നത് അവരുടെ പ്രണയനിമിഷങ്ങൾ തന്നെയാണ്..നേരിട്ട് കണ്ടിട്ടുള്ളവരാണ് ഒരുപക്ഷെ അല്ലെ.അതിന്റെ വലിയ ഒരു ഉദാഹരണം അല്ലെ ബിഗ് ബോസ്.ഈ ടെലിവിഷൻ പരിപാടിയിലൂടെ നമ്മൾ കണ്ട ആ പ്രണയ ജോഡികളെ മറക്കാനിടയില്ല പേളി മാണി-ശ്രിനിഷ് അരവിന്ദ്… കെമിസ്ട്രി തന്നെ ആണ് വലിയ ഉദാഹരണം അല്ലെ….മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കാര്യം കൂടിയാണിത്.അവർ ഏറെ പിന്തുണയും അറിയിക്കാറുണ്ട്.അവരുടെ ഇഷ്ട്ട താരങ്ങൾ ജീവിതത്തിലും അതെ കെമിസ്ട്രി സൂക്ഷിക്കുമ്പോൾ ആരധകരും ഏറെ സന്ധോഷിക്കാറുണ്ട്,.താര വിവാഹങ്ങൾ ഇപ്പോൾ ബിഗ്‌സ്‌ക്രീനിൽ മാത്രമല്ല മിനിസ്‌ക്രീനിലും സജീവമായിക്കൊണ്ടിരിക്കുകയാണ്.

സ്ക്രീനിലെ അതെ കെമിസ്ട്രി ജീവിതത്തിലും പകർത്തിയവരെ നമുക്കറിയാം.മിനിസ്‌ക്രീനിലെ ഇഷ്ട്ട ജോഡികൾ ജീവിതത്തിൽ ഒന്നിക്കുമ്പോൾ ആരധകർ എന്നും പിന്തുണ നൽകാറുണ്ട്.അവരൊക്കെയും ജീവിതത്തിലും സ്ക്രീനിലും പ്രിയപ്പെട്ടവർ തന്നെയാണ്. അടുത്ത സുഹൃത്തുക്കളായി മാറിയവരില്‍ പലരും പിന്നീട് പ്രണയിതാക്കളായും ആ ബന്ധം ജീവിതത്തിലും പകര്‍ത്തിയിട്ടുമുണ്ട്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമകരമായ കാര്യം കൂടിയാണിത്. അത്തരത്തിലുള്ള താരവിവാഹങ്ങളുടെ വിശേഷങ്ങളെല്ലാം വൈറലായി മാറിയിരുന്നു. വിവാഹശേഷം കുടുംബ കാര്യവുമായി ഒതുങ്ങാനായിരുന്നു ചിലരുടെ തീരുമാനം. എന്നാല്‍ അതേ സമയം തന്നെ സജീവമായി അഭിനയരംഗത്തുള്ളവരുമുണ്ട്. ക്യമാറയ്ക്ക് മുന്നിലെ പ്രണയം ജീവിതത്തിലേക്ക് പകര്‍ത്തിയവരുടെ ലിസ്റ്റിലേക്ക് ഇടം പിടിക്കുകയാണ് സ്‌നേഹയും ശ്രീകുമാറും. കഴിഞ്ഞ ദിവസമായിരുന്നു ഈ സന്തോഷവാര്‍ത്ത പുറത്തുവന്നത്.

ചാനല്‍ പരിപാടിയാണ് ഇവരെ ഒരുമിപ്പിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും ഇത്തരത്തിലുള്ള വേദിയൊരുങ്ങുന്നുണ്ട്. പേളി മാണി-ശ്രിനിഷ് അരവിന്ദ്, അമ്പിളി ദേവി-ആദിത്യന്‍ ജയന്‍, സുരേഷ് കുമാര്‍-വര്‍ഷ തുടങ്ങിയവരെല്ലാം സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്കും പകര്‍ത്തിയവരാണ്. ബിജു മേനോന്‍-സംയുക്ത വര്‍മ്മ, ദിലീപ്-കാവ്യ മാധവന്‍, പൂര്‍ണിമ-ഇന്ദ്രജിത്ത് തുടങ്ങിയവരെല്ലാം സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തി മുന്നേറുന്നവരാണ്. ജനപ്രിയ പരിപാടികളിലൂടെ ഒരുമിച്ച് ആ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുന്നവരെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും പ്രണയത്തിലായത്. അടുത്ത സുഹൃത്തുക്കളായി മാറിയതിന് പിന്നാലെയായാണ് ആ ബന്ധം പ്രണയത്തിലേക്ക് വഴി മാറിയത്. പരമ്പകളിലൂടെയായാണ് ശ്രിനിഷ് അരവിന്ദിനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ബിഗ് ബോസിലെത്തിയതോടെയാണ് ശ്രീനിയെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. പൊതുവെ ചിരിച്ച് കളിച്ച് എല്ലാവരോടും കൂളായി ഇടപഴകുന്ന പേളിയുടെ യഥാര്‍ത്ഥ മുഖം എങ്ങനെയാണെന്ന് ആരാധകര്‍ അറിഞ്ഞത് ഈ പരിപാടിയിലൂടെയായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായാണ് ഇരുവരും ജീവിതത്തിലും ഒരുമിച്ചത്. സന്തോഷകരമായ കുടുംബ ജീവിതം നയിച്ച് വരികയാണ് ഇരുവരും.

അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായത്. സീതയിലെ രംഗമാണോ ഇതെന്ന തരത്തിലുള്ള സംശമായിരുന്നു ആരാധകരുടേത്. വളരെ മുന്‍പ് തന്നെ അമ്പിളി ദേവിയെ ഇഷ്ടമായിരുന്നുവെന്നും അതേക്കുറിച്ച് പറയാന്‍ കഴിയാതെ പോയതിനെക്കുറിച്ചും ആദിത്യന്‍ തുറന്നുപറഞ്ഞിരുന്നു. വിവാഹ ശേഷം ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പ്രതിസന്ധി ഘട്ടത്തിലും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. വിവാഹം കഴിഞ്ഞ് നാളുകള്‍ പിന്നിടുന്നതിനിടയിലാണ് കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത പങ്കുവെച്ച് ഇവരെത്തിയത്.

പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നായ ഉപ്പും മുളകിലും പ്രണയവിവാഹം അരങ്ങേറിയിരുന്നു. ഭാസിയും രമയുമായെത്തുന്ന സുരേഷ് കുമാറും വര്‍ഷയും ജീവിതത്തിലും ഒരുമിച്ചിരുന്നു. ബാലുവിന്റെ അടുത്ത സുഹൃത്തായ ഭാസിയായാണ് സുരേഷ് കുമാര്‍ എത്താറുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ അദ്ദേഹം പരിപാടിയിലേക്ക് തിരികെയെത്തിയിരുന്നു. രമ എന്ന കഥാപാത്രത്തെയായിരുന്നു വര്‍ഷ അവതരിപ്പിച്ചത്.

മറിമായമെന്ന പരമ്പരയിലൂടെ ശ്രദ്ധേയരായി മാറിയവരാണ് സ്‌നേഹയും ശ്രീകുമാറും. മണ്ഡോദരിയും ലോലിതനുമായാണ് ഇവരെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വെച്ചാണ് വിവാഹം. ഫേസ്ബുക്കിലൂടെ സ്‌നേഹ പങ്കുവെച്ച വീഡിയോ ഇതിനകം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു.

മഴവിൽ മനോരമയിൽ സമകാലിക പ്രക്തിയുള്ള വിശകങ്ങൾ നർമ്മരൂപേണ അവതരിപ്പിച്ച് കയ്യടി നേടിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് മറിമായം. ഹാസ്യരൂപത്തില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതുകൊണ്ട് തന്നെ പരമ്പരയ്ക്ക് ആരാധകര്‍ ഏറെയാണ്. ഈ പരമ്പരയിൽ വലിയ ജനശ്രദ്ധ പിടിച്ചു പറ്റുന്ന രണ്ടുത്തരങ്ങളാണ് ലോലിതനും മണ്ഡോദരിയും.

നടന്‍ എസ് പി ശ്രീകുമാറാണ് ലോലിതനായെതിയപ്പോൾ മണ്ഡോദരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സ്‌നേഹ ശ്രീകുമാരാണ്. ഇരുവരും വളരെ രസകരമായ തങ്ങൾക്കുകിട്ടിയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുമുണ്ട്.ഇപ്പോളിതാ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടജോഡികളായ ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടേയും വിവാഹം. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനോടൊകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, കഥകളിയും ഓട്ടന്‍ത്തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തേയ്‌ക്കെത്തിയത്.

വിവാഹക്കാര്യം ഇരുവരും ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്‌നേഹ തന്റെ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു വിഡിയോയും ശ്രദ്ധേയമാവുകയാണ്. മറിമായത്തിന്റെ ഒരു പഴയ എപ്പിസോഡിന്റെ ഭാഗമാണിത്. ലോലിതനും മണ്ഡോദരിയും തമ്മിലുള്ള ഫോണ്‍ സംഭാഷണ രംഘമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്.

about miniscreen love couples

More in Malayalam Breaking News

Trending

Recent

To Top