Connect with us

ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടിയിൽ നിന്ന് ലേഡി സൂപ്പർ സ്റ്റാറിലേക്ക്;തുടക്കം മിനിസ്ക്രീനിലിൽ നിന്നാണ് എന്നാർക്കൊക്കെ അറിയാം?

Malayalam Breaking News

ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടിയിൽ നിന്ന് ലേഡി സൂപ്പർ സ്റ്റാറിലേക്ക്;തുടക്കം മിനിസ്ക്രീനിലിൽ നിന്നാണ് എന്നാർക്കൊക്കെ അറിയാം?

ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടിയിൽ നിന്ന് ലേഡി സൂപ്പർ സ്റ്റാറിലേക്ക്;തുടക്കം മിനിസ്ക്രീനിലിൽ നിന്നാണ് എന്നാർക്കൊക്കെ അറിയാം?

തെന്നിന്ത്യയിലെ വളരെ ഏറെ തിളക്കമുള്ള നായികയാണ് നയൻതാര.താരത്തിൻറെ ചിത്രങ്ങൾക്കും സിനിമകൾക്കും ഏറെ പ്രേക്ഷക പിന്തുണയാണ് നൽകുന്നത്.മലയാള സിനിമയിൽ നിന്നും തുടങ്ങി ഇന്ന് ലോകമെങ്ങും അറിയുന്ന സൂപ്പർ സ്റ്റാർ പദവിയേലെത്തി നിൽക്കുകയാണ് താരം. താരം വളരെ വലിയ തിരിച്ചുവരവാണ് തെന്നിന്ത്യയിൽ നടത്തിയത്.ശേഷം വിജയത്തിന്റെ കണക്കുകൾ മാത്രമേ താരത്തിന് പറയാനുള്ളു.തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മലയാള സിനിമയുടെ സ്വന്തം നയൻതാരയെ വിളിക്കുന്നത്.താരത്തിന്റെ ചിത്രങ്ങൾക്ക് അന്നും ഇന്നും ഒരുപാട് ആരാധകരുണ്ട്.വളരെ പെട്ടന്നാണ് ലോകമെങ്ങും താരം ആരാധകരെ ഉണ്ടാക്കിയത്.ഇന്ന് ഏതു റോളും വളരെപ്പെട്ടന്ന് ചെയ്യാൻ കഴിവുള്ള താരം ഓകൂടെയാണ് നയൻതാര.ലീഡ് റോൾ ചെയ്തു സൂപ്പർഹിറ്റുകൾ നൽകാൻ വരെ കെൽപ്പുള്ള നായികയാണ് ഇന്ന് നയൻതാര.താരത്തിൻറെ ഓരോ ചിത്രങ്ങളും ഇന്നും സൂപ്പർ ഹിറ്റുകളാണ്.സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ജയറാം നായകനായി ചിത്രത്തിൽ നായികയായി അഭിനയ ജീവിതം ആരംഭിച്ച നയൻ‌താര ശേഷം മമ്മുട്ടി, മോഹൻലാൽ തുടങ്ങി ഇന്ന് രജനികാന്ത് വരെ നായികയായി എത്തിനിൽക്കുകയാണ്.

എന്നാല്‍ ഇതിന്റെയെല്ലാം തുടക്കം എവിടെയായിരുന്നു? മനസിനക്കരെയാണ് നയന്‍താര ആദ്യ ചിത്രമെന്ന് എല്ലാവര്‍ക്കും അറിയാമായിരിക്കും. പക്ഷെ അതിന് മുമ്പ് നയന്‍താര സ്‌ക്രീനില്‍ വന്നത് ചാനലിലൂടെയായിരുന്നു. കൈരളി ചാനലിലെ ചമയം എന്ന പരിപാടിയുടെ അവതാരികയായി. ഇപ്പോഴിതാ ആ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് കൈരളി.

ഇന്നലെ നയൻതാരയുടെ പിറന്നാൽ ആയിരുന്നു. 1984 നവംബർ 18 ന് തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ ജനനം. ചാർട്ടേഡ് അക്കൗണ്ടന്റാകുക എന്നതായിരുന്നു മോഹം. എന്നാൽ എത്തപ്പെട്ടത് സിനിമയിൽ. ആദ്യ ചിത്രം മലയാളത്തിൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’യിലെ നാടൻ നായികയെ അനായാസ പ്രകടനത്തിന്റെ മികവിനാൽ നയൻതാര മനോഹരമാക്കി. തുടർന്ന് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ വൻതാരങ്ങളുടെ നായികയായി മലയാളത്തിൽ ഒരു പിടി ചിത്രങ്ങൾ. ശേഷം തമിഴിൽ. അവിടെ ശരത്കുമാർ, രജനീകാന്ത്, ചിമ്പു, സൂര്യ, വിജയ്, അജിത്, ധനുഷ് തുടങ്ങി വൻ താരങ്ങൾക്കൊപ്പം മിന്നും പ്രകടനവുമായി താരപദവി. എന്നാല്‍ ചില പ്രണയ ബന്ധങ്ങളും അവയെത്തുടർന്നുണ്ടായ വിവാദങ്ങളും നയന്‍സിനെ കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചു. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു.

ഡയാന മറിയം കുര്യൻ എന്ന തിരുവല്ലക്കാരി പെൺകുട്ടിയിൽ നിന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ പദവിയിലേക്കുള്ള നയൻതാരയുടെ വളർച്ച അനുഭവങ്ങളുടെ കരുത്തും പരിചയസമ്പത്തും തണൽ വിരിച്ച വഴിയിലൂടെയായിരുന്നു. ഏതു നായകനോളവും തലപ്പൊക്കമുള്ള വിജയങ്ങളിലൂടെയും ആരാധക പിന്തുണയിലൂടെയും പൊന്നും വിലയുള്ള താരറാണിയിലേക്കുള്ള അവരുടെ വളർച്ചയ്ക്കു പിന്നിൽ ഒരു സിനിമാക്കഥയോളം വഴിത്തിരിവുകളുണ്ട്.

അത്ര കാലം കണ്ട നയൻതാരയായിരുന്നില്ല രണ്ടാം വരവിൽ. അനുഭവങ്ങൾ നൽകിയ കരുത്തുമായി, അവർ ഉയരങ്ങൾ കീഴടക്കുന്നതാണ് പിന്നീട് തെന്നിന്ത്യ കണ്ടത്. ഏതൊരു സൂപ്പർതാരത്തിനൊപ്പവും വിലയുള്ള അഭിനേത്രിയായി, നായികയായി അവർ വളർന്നു. ‘രാജാ റാണി’ മുതൽ ‘ബിഗിൽ’ വരെ എത്തി നിൽക്കുന്നു ആ വിജയത്തേരോട്ടം. അതിനിടെ, ഒന്നിനൊന്നു വേറിട്ട സോളോ ഹീറോയിൻ വിജങ്ങളും അവർ സ്വന്തം പേരിൽ ചേർത്തു. നയൻസിന്റെ ഡേറ്റിനു വേണ്ടി നിർമാതാക്കളും സംവിധായകരും കാത്തു നിൽക്കുന്നിടത്തോളം അവരുടെ താരമൂല്യം കുത്തനെ ഉയർന്നു. ഇടയ്ക്കിടെ മലയാളത്തിലും അവർ വന്നു പോകുന്നു. തെലുങ്കിലും സാന്നിധ്യമറിയിക്കുന്നു.

പതിനാറു വര്‍ഷത്തിനിടെ, നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നു വന്ന അവരുടെ കരിയര്‍, മറ്റൊരു നടിക്കും ഉടനെയെങ്ങും എത്തിപ്പിടിക്കുവാനാകാത്ത ഉയരങ്ങളിൽ തിളങ്ങി നിൽക്കുമ്പോൾ ഓരോ മലയാളിക്കും അഭിമാനിക്കാം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ട്രോൾ തന്നെയാണ് ആ വളർച്ചയെ കൃത്യമായി അടയാളപ്പെടുത്തുന്നത്. ‘വനിത’ യുടെ ഫോട്ടോക്യൂൻ പംക്തിയിൽ ഡയാന മറിയം കുര്യൻ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട നയൻതാരയുെട പഴയ ചിത്രവും അവരുടെ ഏറ്റവും പുതിയ ഒരു ചിത്രവും ചേർത്തു വച്ചുള്ള ട്രോൾ ഇതിനോടകം വൈറൽ ആണ്. ഡയാന മറിയം കുര്യൻ എന്ന പേര് എന്നേക്കുമായി ഉപേക്ഷിച്ച നയൻതാര, 2011 ഓഗസ്റ്റ് 7 ന് ഹിന്ദുമതം സ്വീകരിച്ചു.

കരിയറിനൊപ്പം ജീവിതത്തിലും ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് നയൻതാര കടന്നു പോകുന്നത്. സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള പ്രണയത്തിൽ അവർ അതീവ സന്തുഷ്ടയാണ്. തങ്ങളുടെ പ്രണകാലം ആഘോഷിക്കുന്ന ഇരുവരും ഒന്നിച്ചുള്ള സ്നേഹ നിമിഷങ്ങളുടയും സന്തോഷങ്ങളുടേയും ചിത്രങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ അമേരിക്കയിൽ അവധി ആഘോഷത്തിന്റെ തിരക്കിലാണ് നയൻസും വിഘ്നേശും. പ്രിയപ്പെട്ടവളുടെ ജന്മദിനം ആഘോഷിക്കാനാണ് നയൻസിനേയും കൂട്ടി വിഘ്നേഷ് അമേരിക്കയിൽ എത്തിയിരിക്കുന്നത്. വിഘ്നേശ് സംവിധാനം ചെയ്ത, ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് ഇവരുടെ പ്രണയത്തിന്റെ തുടക്കം. ചിത്രത്തിൽ നയൻസായിരുന്നു നായിക.
അടുത്തിടെ നയൻതാരയുടെതായി പുറത്തിറങ്ങിയ ‘സെയ്റ നരസിംഹ റെഡ്ഡി’, ‘ലവ് ആക്ഷൻ ഡ്രാമ’, ‘ബിഗിൽ’ എന്നീ ചിത്രങ്ങളൊക്കെയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയാണ്. ഇനി ‘നേട്രിക്കണ്ണ്’, ‘മുക്കുത്തി അമ്മൻ’ തുടങ്ങി ഒരു പിടി ചിത്രങ്ങളിൽ കൂടി നയൻസ് നായികയായെത്തുന്നു….കയ്യടിക്കാം, വിജയത്തിന്റെ സുവർണ കിരീടം ചൂടിയുള്ള ഈ മനോഹര യാത്രയ്ക്ക്.

about nayanthara

More in Malayalam Breaking News

Trending

Recent

To Top