Malayalam
ബാലചന്ദ്രമേനോനോടും വേണുനാഗവള്ളിയോടുമൊക്കെ ‘അങ്കിളേ സിനിമയിലൊരു ചാന്‍സ് തരുമോ’ എന്ന് ചോദിച്ച് പലതവണ നടന്നിട്ടുണ്ട്;എന്നാൽ..
ബാലചന്ദ്രമേനോനോടും വേണുനാഗവള്ളിയോടുമൊക്കെ ‘അങ്കിളേ സിനിമയിലൊരു ചാന്‍സ് തരുമോ’ എന്ന് ചോദിച്ച് പലതവണ നടന്നിട്ടുണ്ട്;എന്നാൽ..
ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് പ്രീയങ്കരനായ വ്യക്തിയാണ് മിഥുന്‍ രമേശ്.ചലച്ചിത്രരംഗത്തും താരം സജീവ സാന്നിധ്യമായിരുന്നു. ഇപ്പോഴിതാ സിനിമാ ജീവിതം ആരംഭിച്ചതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മിഥുന്‍.
‘എന്‍റെ കുട്ടിക്കാലത്ത് തിരുവനന്തപുരം സിനിമയുടെ ലോകമായിരുന്നു. മെഡിക്കല്‍ കോളേജിനടുത്ത് ചാലക്കുഴിയിലാണ് ഞങ്ങളുടെ വീട്. അച്ഛന്‍ രമേശ് കുമാറിന് ഒരുപാട് സിനിമാ സുഹൃത്തുക്കളുണ്ടായിരുന്നു. സിനിമ അഭിനയം ഇതൊക്കെ തന്നെയായിരുന്നു അന്നേ എന്‍റെ സ്വപ്നം. ബാലചന്ദ്രമേനോനോടും വേണുനാഗവള്ളിയോടുമൊക്കെ ‘അങ്കിളേ സിനിമയിലൊരു ചാന്‍സ് തരുമോ’ എന്ന് ചോദിച്ച് പലതവണ നടന്നിട്ടുണ്ട്. അന്നേ വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു ഞാന്‍ നേരായ വഴിക്ക് ഒന്നും പോകില്ലെന്ന്.
മാര്‍ഇവാനിയോസില്‍ ഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന സിനിമയിലെത്തിയത്. ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം. മോഹന്‍ലാലിനൊപ്പം അദ്ദേഹത്തെ സിനിമയില്‍ അവതരിപ്പിച്ച ഫാസില്‍ സാറിന്റെ സിനിമയില്‍ ആദ്യ വേഷം. ആകെ ത്രില്ലിലായിരുന്നു പക്ഷെ സിനിമ ഹിറ്റായിട്ടും വലിയ ഓഫറുകള്‍ ഒന്നും എന്നെ തേടി വന്നില്ല. പകരം സീരിയലുകളില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടിത്തുടങ്ങി’.മിഥുന്‍ പറഞ്ഞു.
about midhun remesh