Malayalam
‘മാസ്റ്റർ’ഗർജ്ജിക്കുന്നു; മക്കൾ സെൽവനും ഇളയ ദളപതിയും നേർക്കുനേർ, തേഡ് ലുക്ക് പോസ്റ്റര്‍!
‘മാസ്റ്റർ’ഗർജ്ജിക്കുന്നു; മക്കൾ സെൽവനും ഇളയ ദളപതിയും നേർക്കുനേർ, തേഡ് ലുക്ക് പോസ്റ്റര്‍!
മക്കൾ സെൽവനും ഇളയ ദളപതിയും ഒന്നിച്ചെത്തുന്ന ചിത്രമായ ‘മാസ്റ്റര്‍’ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തേഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത് പ്രതിയകരണം സൂചിപ്പിക്കുന്നതും അത് തന്നെ.ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ‘മാസ്റ്റര്‍’.
‘കൈദി’ യായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം.
ചിത്രത്തിൽ വിജയ് നായകനും വിജയ് സേതുപതി വില്ലനുമാണ്.മുഖത്തോടുമുഖം നോക്കി അലറുന്ന ദളപതി വിജയും വിജയ് സേതുപതിയുമാണ് പോസ്റ്ററിലുള്ളത്. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തുള്ള അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.എന്നാൽ ചിത്രത്തിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് തമിഴ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. മാളവിക മോഹനാണ് ചിത്രത്തില്‍ വിജയിയുടെ നായികയായി എത്തുന്നത്.ആക്ഷനും റൊമാന്‍സും ഒരുപോലെ കൈകാര്യം ചെയുന്ന നായികാ കഥാപാത്രത്തെ ആയിരിക്കും മാളവിക അവതരിപ്പിക്കുക. അതു കൊണ്ട് തന്നെ ചിത്രത്തിന് വേണ്ടിയുള്ള പാര്‍കോവ് ട്രെയിനിങ്ങിലാണ് മാളവിക എന്നാണ് സൂചന.
ആന്‍ഡ്രിയ, ശാന്തനു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കുന്നത്. സത്യന്‍ സൂര്യയുടേതാണ് ഛായാഗ്രഹണം. വിജയ് സേതുപതിയും വിജയിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. 2020 ല്‍ ഇരുവരുടെയും ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മാസ്റ്റര്‍.
about master movie 3rd poster