News
അഞ്ച് ദിവസമായി കുളിക്കുകയോ, വസ്ത്രങ്ങള്‍ മാറുകയോ ചെയ്തിട്ടില്ല!
അഞ്ച് ദിവസമായി കുളിക്കുകയോ, വസ്ത്രങ്ങള്‍ മാറുകയോ ചെയ്തിട്ടില്ല!
ഇപ്പോൾ സൊസിലെ മീഡിയയിൽ വൈറലാകുന്നത് ഗായിക മെലെ സിറസിന്റെ വെളിപ്പെടുത്തലാണ്.ക്വാറന്റീനില്‍ കഴിയുന്ന താന്‍ അഞ്ച് ദിവസമായി കുളിക്കുകയോ, വസ്ത്രങ്ങള്‍ മാറുകയോ ചെയ്തിട്ടില്ലെന്ന് ഗായിക പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെ ആണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. മാത്രമല്ല അടുത്തൊന്നും കുളിക്കാന്‍ പ്ലാന്‍ ഇല്ലെന്നും ഗായിക പറയുകയാണ്. താരത്തിന്റെ വിഡിയോക്ക് താഴെ നിരവധി പേരാണ് കൊറോണ കാലത്ത് വൃത്തിയായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
ലോകമാകെ കൊറോണ വൈറസ് പിടി മുറുകിയിരിക്കുകയാണ്, നിരവധി സെലിബ്രിറ്റികളും നിരീക്ഷണത്തിലാണ് ഇപ്പോഴും.ജാഗ്രത നിർദ്ദേശവുമായി സർക്കാർ ജനങ്ങൾക്കൊപ്പം തന്നെയുണ്ട്. മാത്രമല്ല ഈയൊരു സാഹചര്യത്തില്‍ ‘ജനതാകര്‍ഫ്യൂ’ വിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി.എന്തായാലും നമ്മൾ കരുതലോടെ ഇരിക്കുക.
about meley cyrus
