Malayalam
വിനീത് ശ്രീനിവാസൻ ചിത്രം “മനോഹരത്തിനായി” മലയാളത്തിലേക്ക് വീണ്ടും സിദ് ശ്രീറാം!
വിനീത് ശ്രീനിവാസൻ ചിത്രം “മനോഹരത്തിനായി” മലയാളത്തിലേക്ക് വീണ്ടും സിദ് ശ്രീറാം!
By
മലയാളികൾ എന്നും വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ പ്രതീക്ഷ വെക്കാറുണ്ട് അതുപോലെ ഫീൽ ഗുഡ് ചിത്രങ്ങളും വരാറുണ്ട്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ഫാമിലി എന്റർടൈൻമെന്റ് ആകാറുണ്ട്.അതുപോലെ തന്നെ മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ് വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ.ഏറെ നാളുകൾക്കു ശേഷം മലയാളികൾ കാണുന്ന ഒരു മനോഹര ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായ മനോഹരം . ഒരു പക്കാ ഫീൽ ഗുഡ് ചിത്രം.മലയാളക്കര ഏറ്റെടുത്ത് കഴ്ഞ്ഞു സിനിമ.മനു എന്ന മനോഹരന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചില സംഭവങ്ങളും കൊച്ചു കൊച്ചു കാര്യങ്ങളുമൊക്കെയാണ് ചിത്രം പങ്കു വക്കുന്നത് .
മലയാളികൾ എന്നും താരപ്രതിഭയിൽ മങ്ങിപോകാതെ നല്ല ചിത്രങ്ങളെ ഏറ്റെടുക്കുന്നവരാണ്. അക്കൂട്ടത്തിൽ ഒരു പൊൻതൂവൽ കൂടിയ ആകുകയാണ് മനോഹരം .വിനീത് ശ്രീനിവാസൻ നായകനായി അഭിനയിച്ച മനോഹരം എന്ന ചിത്രം മികച്ച ജനപ്രിയ അഭിപ്രായത്തോടെ തിയേറ്ററുകളിൽ പ്രദർശനവിജയം തുടരുകയാണ്. പ്രേക്ഷകർ ഈ ചിത്രത്തിലെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ തന്നെ മനോഹരമായി ഉള്ള ഒരു ദൃശ്യ അനുഭവമാണ് ചിത്രം നൽകുന്നത്.വിനീത് ശ്രീനിവാസന്റെതായി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്ന ചിത്രമാണ് മനോഹരം. അരവിന്ദന്റെ അതിഥികള്‍, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നടന് ലഭിച്ച മൂന്നാമത്തെ വിജയ ചിത്രം കൂടിയാണ് മനോഹരം.
പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ അന്‍വര്‍ സാദിക്കാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓര്‍മ്മയുണ്ടോ ഈ മുഖത്തിന് ശേഷമാണ് ഈ കുട്ടുകെട്ട് മലയാളത്തില്‍ വീണ്ടും ഒന്നിച്ചിരിക്കുന്നത്. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.മനോഹരത്തിന് വേണ്ടി സിദ് ശ്രീറാം ആലപിച്ച അകലെ എന്നു തുടങ്ങുന്ന ഗാനമാണ് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ജോ പോളിന്റെ വരികള്‍ക്ക് സഞ്ജീവ് തോമസാണ് പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായി ഒരുങ്ങിയ സിനിമയില്‍ പെയിന്ററായ മനു എന്ന കഥാപാത്രമായിട്ടാണ് വിനീത് ശ്രീനിവാസന്‍ അഭിനയിച്ചത്. വിനീതിനൊപ്പം ഇന്ദ്രന്‍സും ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അപര്‍ണ ദാസ് നായികയാവുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, ഹരീഷ് പേരടി, കലാരഞ്ജിനി, ശ്രീലക്ഷ്മി, ജൂഡ് ആന്റണി ജോസഫ്, അഹമ്മദ് സിദ്ധിഖ്, വികെ പ്രകാശ്, ഡല്‍ഹി ഗണേഷ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ എകെ സുനിലുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
about manoharam movie
