News
നടന് മന്മീത് ഗ്രെവാള്‍ ആത്മഹത്യ ചെയ്തു!
നടന് മന്മീത് ഗ്രെവാള്‍ ആത്മഹത്യ ചെയ്തു!
നടന് മന്മീത് ഗ്രെവാള്‍ (52) നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.നവി മുംബെെയിലെ വീട്ടില്‍ ശനിയാഴ്ച രാത്രി 9 30 നാണ് മൃതദേഹം കണ്ടെത്തിയത്. ആദത് സേ മജ്ബൂര് എന്ന ടെലിവിഷന്‍ ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് മന്മീത്. സാമ്ബത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. അഭിനയിച്ചത്തിന്റെ പ്രതിഫലം കിട്ടാത്തതില്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നത് മുടങ്ങിയിരുന്നു.
വിദേശത്ത് പോയി ജോലി ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതും മടങ്ങുകയായിരുന്നു ഉണ്ടായത്. അതോടെ നടന് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് ഭാര്യ രവീന്ദ്ര കൗര്‍ പറയുന്നു. മന്‍മീതിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉടനെ സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മന്മീതും രവീന്ദ്ര കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ.
about manmeth
