Connect with us

ഫാൻസും തീർന്നു,ഷോയും തീരുന്നു! ഇനി എല്ലാം ഓൺലൈൻ മയം.. കോറോണയ്ക് ശേഷം തിയേറ്ററുകളുടെ അവസ്ഥ?

News

ഫാൻസും തീർന്നു,ഷോയും തീരുന്നു! ഇനി എല്ലാം ഓൺലൈൻ മയം.. കോറോണയ്ക് ശേഷം തിയേറ്ററുകളുടെ അവസ്ഥ?

ഫാൻസും തീർന്നു,ഷോയും തീരുന്നു! ഇനി എല്ലാം ഓൺലൈൻ മയം.. കോറോണയ്ക് ശേഷം തിയേറ്ററുകളുടെ അവസ്ഥ?

കൊറോണ ഏറ്റവും കൂടുതൽ ബാധിച്ചത് സിനിമാ മേഘലയെയാണ്. കേരളത്തിലെ തീയറ്ററുകൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് 2 മാസം കഴിഞ്ഞു. ഉടനെയൊന്നും അവ തുറക്കാനും സാധ്യതയില്ല ഇനി ഇതൊക്കെ കഴിഞ്ഞാലും എത്ര പേർ തീയറ്ററുകളിലെത്തും ?
സിനിമാരംഗത്തെ ഇൗ അനിശ്ചിതാവസ്ഥയെക്കുറിച്ച് പ്രേക്ഷകരും ആശങ്കയിലാണ്. ഒരു പ്രമുഖ സിനിമാ ഗ്രൂപ്പിൽ റയീസ് എന്നയാൾ തീയറ്ററുകളുടെ ഭാവിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുകയാണ്.

കൊറോണ ഒരിക്കലും മാറാൻ സാധ്യതയില്ലാത്ത ഒന്നാണ് എന്ന് ലോകാരോഗ്യ സംഘടന കൂടി പറഞ്ഞ സ്ഥിതിക്ക് ഇപ്പോളത്തെ ഒരു അവസ്ഥ വെച്ച് സിനിമകളുടെയും തിയേറ്റേറുകളുടെയും അവസ്ഥ കൊറോണ പൂർണമായി മാറാത്തിടത്തോളം കാലം പുനരാരംഭിച്ചാൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ

ടിക്കറ്റ് ബുക്കിങ് പൂർണമായി ഓൺലൈൻ വഴിയാക്കും കൗണ്ടർ സംവിധാനം ഉണ്ടാവുകയില്ല. ഫാൻസ്‌ ഷോ സെലിബ്രേഷനുകൾ, ഹെവി റഷ് ഉണ്ടാകാനുള്ള സാധ്യതകൾ എല്ലാം ഒഴിവാക്കും
സീറ്റിങ് ലിമിറ്റഡ് ആക്കും ഉദാഹരണത്തിന് 10 സീറ്റുകൾ ഉള്ള ഒരു റോയിൽ 3 പേർക്ക് മാത്രം സീറ്റുകൾ നൽകി അകലം പാലിക്കും അതായത് തിയേറ്ററിനുള്ളിൽ സീറ്റുകൾ ഒരുപാട് മിച്ചമുണ്ടെങ്കിലും ഹൗസ്ഫുൾ ബോർഡുകൾ വെക്കേണ്ടി വരും.

ഉറപ്പായിട്ടും ഇങ്ങനെ ഒരു സാഹചര്യം വരുമ്പോൾ തീയറ്റർ ടിക്കറ്റ് നിരക്ക് കൂട്ടും. അത് OTT പ്ലാറ്റ്ഫോമുകൾക്ക് വലിയൊരു ബെനിഫിറ്റാകും കാരണം ഒരു സിനിമക്ക് രണ്ട് പേര് കയറുന്ന കാശുണ്ടെങ്കിൽ ഈ പറഞ്ഞ പ്ലാറ്റ്ഫോമകളിൽ മെമ്പർഷിപ്പ് എടുക്കാമെന്ന് മാത്രമല്ല അൺലിമിറ്റഡ് സിനിമാ ആക്സസ് ആണ് കിട്ടുന്നത്.

സെലിബ്രേഷൻ ആമ്പിയൻസ് ഇല്ലെങ്കിൽ തന്നെ യൂത്തിൽ പലർക്കും തിയേറ്റർ എക്സ്പീരിയൻസ് നിർബന്ധമില്ല. യൂത്ത് ഓഡിയൻസിനെ വിട്ടാൽ തിയേറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ഫാമിലി ഓഡിയൻസ് വളരെ കുറവാണ്. ശരിക്കും സിനിമാ തീയറ്റർ വ്യവസായം വലിയ രീതിയിൽ തന്നെ ഡിപെൻഡ്‌ ചെയ്യുന്നത് ഫാമിലി ഓഡിയൻസിലാണ് അതുകൊണ്ട് സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ OTT റിലീസിന് നിർബന്ധിതരാകും.

ഇങ്ങനെയൊക്കെ സംഭവിച്ചാൽ നല്ലൊരു ശതമാനം സിനിമകളും വരും കാലങ്ങളിൽ OTT റിലീസായിരിക്കും തീർച്ചയായും സബ്സ്ക്രൈബൈഴ്സ് കൂടുമ്പോൾ ഈ പറഞ്ഞ പ്ലാറ്റ്ഫോമുകൾ അവരുടെ നിരക്കുകളും കുറയ്.ക്കും അതായത് കൂടുതൽ ആളുകൾക്കും അതിലേക്ക് ആക്സിസിബിലിറ്റി കിട്ടും.

ഒരു പരിചയവുമില്ലാത്ത കുറെ ആളുകളുമായി രണ്ട് മണിക്കൂറോളം തിയേറ്ററിൽ ഇരിക്കാൻ ഇങ്ങനെയൊരു സാഹചര്യത്തിൽ പലർക്കും ഭയം കാണും. ചുരുക്കി പറഞ്ഞാൽ സിനിമകൾക്ക് ഈ അവസ്ഥയിൽ തിയേറ്ററിൽ നിന്നും ലാഭം ഉണ്ടാകണമെങ്കിൽ ലോങ്ങ് റണ്ണുകൾ വേണ്ടി വരും. ഈ സൈബർ യുഗത്തിൽ ലോങ്ങ് റണ്ണിന് വേണ്ടി കാത്ത് നിൽക്കാൻ മാത്രം മണ്ടത്തരം മിക്ക പ്രൊഡ്യൂസർസും കാണിക്കില്ല. ചുരുക്കി പറഞ്ഞാൽ ശരിക്കും കൊറോണ നമ്മുടെ സിനിമാ എക്സ്പീരിയൻസുകൾ വലിയ രീതിയിൽ തന്നെ മാറ്റി മറക്കാൻ സാധ്യതയുണ്ട്.

about movie theater

More in News

Trending

Recent

To Top