Connect with us

സിനിമ കാറിനുള്ളിൽ കാണാം;പുതിയ സംവിധാനം ഇങ്ങനെ!

News

സിനിമ കാറിനുള്ളിൽ കാണാം;പുതിയ സംവിധാനം ഇങ്ങനെ!

സിനിമ കാറിനുള്ളിൽ കാണാം;പുതിയ സംവിധാനം ഇങ്ങനെ!

സിനിമാപ്രേമികള്‍ക്ക് സ്വന്തം വാഹനത്തിലിരുന്ന് തന്നെ സിനിമ കാണാനുള്ള അവസരം ഒരുക്കി വോക്‌സ് സിനിമാസ് . ദുബായ് എമിറേറ്റ്‌സ് മാളിന്റെ റൂഫ് ടോപ്പിലാണ് പുതിയ ഡ്രൈവ് ഇന്‍ തിയറ്റര്‍ ഒരുക്കുന്നത്.

രാത്രി 7.30നാണ് ഷോ. വോക്‌സ് സിനിമാസിന്റെ മൊബൈല്‍ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ടിക്കറ്റുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് പ്രവേശനം. രണ്ടു പേര്‍ക്ക് ഒരു വാഹനത്തിലിരുന്ന് സിനിമ കാണാന്‍ 180 ദിര്‍ഹവും നികുതിയും നല്‍കണം.

മൂന്നിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കം 60 വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനമില്ല. പോപ്‌കോണും സോഫ്റ്റ് ഡ്രിങ്ക്‌സും കുടിവെള്ളവുമെല്ലാം പ്രവേശന കവാടത്തില്‍ വെച്ചുതന്നെ ലഭിക്കും. വാഹനങ്ങളുടെ ഉയരത്തിന് അനുസരിച്ചാണ് സ്ഥലക്രമീകരണം. പ്രത്യേക ഫ്രീക്വന്‍സിയില്‍ സ്‌കാന്‍ ചെയ്യുമ്ബോള്‍ സിനിമയുടെ ശബ്ദം കാറിന്റെ സ്പീക്കറുകളിലൂടെ ലഭിക്കും. മേയ് 17 മുതല്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ ആരംഭിക്കുമെന്നാണ് വോക്‌സ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

about cinema

More in News

Trending

Recent

To Top