Malayalam
ഇന്നസെന്റിന് അത്രയും വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും ഇന്നസെന്റിനെ പോലെ ഇത്രയും നയതന്ത്രശാലിയായ ഒരു വ്യക്തിയെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല!
ഇന്നസെന്റിന് അത്രയും വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും ഇന്നസെന്റിനെ പോലെ ഇത്രയും നയതന്ത്രശാലിയായ ഒരു വ്യക്തിയെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല!
ഇന്നസെന്റിനെക്കുറിച്ച് തുറന്നുപറയുകയാണ് മണിയൻപിള്ള രാജു. എന്റെ ജീവിതത്തിൽ എനിക്ക് മലയാള സിനിമയിൽ ഒരു അത്ഭുത പ്രതിഭ അല്ലെങ്കിൽ പണ്ഡിതനാണ് അല്ലെങ്കിൽ ഇത്രയും കഴിവുകൾ ദൈവം കൊടുത്തു എന്ന് ഞാൻ മനസ്സിൽ കരുതുന്ന ഒരു വലിയ ആളാണ് ഇന്നസെന്റ്. ഒരു വിദേശ രാജ്യത്തിന്റെയൊക്കെ അംബാസിഡറായി പറഞ്ഞുവിടാൻ പറ്റുന്ന വ്യക്തിയാണ്.
ഇന്നസെന്റിന് അത്രയും വിദ്യാഭ്യാസം ഒന്നും ഇല്ലെങ്കിലും ഇന്നസെന്റിനെ പോലെ ഇത്രയും നയതന്ത്രശാലിയായ ഒരു വ്യക്തിയെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല. ദൈവം അദ്ദേഹത്തിന് കൊടുത്ത ഗിഫ്റ്റാണത്. അദ്ദേഹത്തിന്റെ കഥകൾ കേട്ടാൽ നമ്മൾ ഭക്ഷണം കഴിക്കാതെ ഇരുന്നുപോകും.അത്രമാത്രം കഥകൾ ഉണ്ട് അദ്ദേഹത്തിന്റെ അടുത്ത്. ഇന്നസെന്റിന് ക്യാൻസർ വന്നപ്പോൾ അദ്ദേഹം അത് നേരിട്ട രീതി എല്ലാവർക്കും ഒരു പാഠമാണ്. ആ സമയത്ത് ആശ്വസിപ്പിക്കാൻ വിഷമത്തോടെ വിളിക്കുമ്പോൾ പുളളി ഫോണിൽ നമ്മളെ പൊട്ടിച്ചിരിപ്പിക്കും. മലയാള സിനിമയിൽ ഞാൻ കണ്ടിട്ടുളള അസാധ്യ ജന്മമാണ് ഇന്നസെന്റെന്നും താരം കൂട്ടിച്ചേർത്തു.
ഇന്നും മണിയൻപിളള രാജുവിന്റെതായി മോഹൻലാലിനൊപ്പമുളള സിനിമകളാണ് പ്രേക്ഷകർ ഓർത്തിരിക്കുന്നത്. മണിയൻപിളള രാജുവും മോഹൻലാലിന്റെ കരിയറിൽ വലിയ വിജയമായി മാറിയ സിനിമകളിൽ വേഷമിട്ടിരുന്നു. സിനിമകളിൽ ഹാസ്യറോളുകളിലും താരം ഏറെ ശ്രദ്ധേയനായിരുന്നു.
ABOUT MANIYANPILLA RAJU