Social Media
ഇനി വീട്ടിലേക്ക് വിളിക്കാം സന്തോഷത്തോടെ; വൈറലായി മംമ്ത മോഹൻദാസിൻറെ വാക്കുകൾ!
ഇനി വീട്ടിലേക്ക് വിളിക്കാം സന്തോഷത്തോടെ; വൈറലായി മംമ്ത മോഹൻദാസിൻറെ വാക്കുകൾ!
By
മലയാള സിനിമയിൽ ഏറെ ആരാധക പിന്തുണയുള്ള താരമാണ് മംമ്ത മോഹൻദാസ്.താരത്തിന്റെ വെത്യസ്തമായ കഥാപാത്രങ്ങൾകൊണ്ട് താരം എന്നും വളരെ ഇഷ്ട്ടമുള്ള താരമാണ് മലയാളികൾക്കു.ഒപ്പം തന്നെ താരത്തിൻറെ സ്വഭാവ സംവിശേഷതയും വളരെ ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായിരുന്നു.ഹരി ഹരൻ ചിത്രം മയൂഖത്തിലൂടെ ആയിരുന്നു താരം സിനിമയിൽ അരങ്ങേറിയത്.ശേഷം താരം വളരെ പെട്ടന്നായിരുന്നു സിനിമയിൽ സജീവമായത്.ശേഷം എല്ലാ സൂപ്പർ താരങ്ങളോടാപ്പാവും,സംവിധായകർക്കൊപ്പവും എല്ലാം താരത്തിന് അവസരം ലഭിച്ചു.
വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴും താരം സിനിമയില്‍ സജീവമായിരുന്നു.സിനിമയിൽ മാത്രമല്ല ജീവിതത്തിലും താരം ശക്തമായ കഥാപാത്രമാണ്.താരത്തിൻറെ അസുഖത്തിന് മുന്നിൽ പോലും താരം അടിയറവ് പറയാതെ,പതറാതെ മുന്നിൽ നിന്ന് നേരിടുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ മംമ്തമയുടെ ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. കൊച്ചിയിലെ വീടിന്റെ ഗൃഹപ്രവേശനം നടത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെ്ത വീഡിയോ ഇതിനകം തന്നെ തംരഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗൃഹപ്രവേശന ചടങ്ങിനിടയിലെ വീഡിയോയാണ് താരം പങ്കുവെച്ചത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം നല്ലതല്ലെന്നും ഏത്തരമൊരു വിഷമ സാഹചര്യത്തെ താനും അഭിമുഖീകരിച്ചിരുന്നതായും താരം പറയുന്നു. തന്റെ പ്രോപ്പര്‍ട്ടിയും സമാനമായ അവസ്ഥ നേരിട്ടിരുന്നു. നിരവധി പേര്‍ക്ക് ഫ്‌ളാറ്റുകള്‍ നഷ്ടമായപ്പോള്‍ അത് തന്നെയായിരിക്കു തന്നെ കാത്തിരിക്കുന്നതെന്നതായിരുന്നു ആശങ്ക. ഒടുവില്‍ ഇതെനിക്ക് നേടിത്തന്ന ശക്തികളോടും ലോകത്തോടും താന്‍ കടപ്പെട്ടിരിക്കുന്നു. സിനിമയിലെ തുടക്കകാലത്ത് 2008 ല്‍ കൊച്ചിയില്‍ ആദ്യമായി സ്വന്തമാക്കിയ അപ്പാര്‍ട്ട്‌മെന്റാണിത്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അതിന്റെ ഗൃഹപ്രവേശനം നടത്തുന്നത്. ഇത് സാധ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഇനി ധൈര്യ്‌ത്തോടെ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാമെന്നും താരം കുറിച്ചിട്ടുണ്ട്.
about mamtha mohandas
