Malayalam Breaking News
മലയാള സിനിമയിൽ ഇന്നുവരെയില്ലാത്ത അപൂർവ നേട്ടവുമായി മോഹൻലാലും മമ്മൂട്ടിയും!
മലയാള സിനിമയിൽ ഇന്നുവരെയില്ലാത്ത അപൂർവ നേട്ടവുമായി മോഹൻലാലും മമ്മൂട്ടിയും!
2019 കഴിയാറാകുമ്പോൾ ഈ വർഷം കൂടുതലായും മലയാള സിനിമയ്ക്ക് നേട്ടം ഉണ്ടാക്കിയത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി എന്നിവരാണ്. മികച്ച ഒരു വർഷം ആയിരുന്നു ഇരുവർക്കും 2019. അഭിനയിച്ച മൂന്നു ചിത്രങ്ങളും വിജയമാക്കി “മോഹൻലാലും മധുര രാജ, ഉണ്ട, മാമാങ്കം” എന്നീ ചിത്രങ്ങൾ വിജയമാക്കി മമ്മൂട്ടിയും തിളങ്ങിയ വർഷമാണ് 2019.
പക്ഷേ ഈ വർഷം ഇവരെ തേടി എത്തിയത് ഒരു മറ്റൊരു നേട്ടം ആണ്. രണ്ടു പേർക്കും ഈ രണ്ടു ചിത്രങ്ങൾ വീതം ഈ വർഷം നൂറു കോടി ക്ലബിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ആ നേട്ടം. ‘പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ 130 കോടി ആഗോള കലക്ഷനും, 200 കോടി ബിസിനസും നടത്തിയപ്പോൾ മോഹൻലാൽ സൂര്യക്കൊപ്പം അഭിനയിച്ച, കെ വി ആനന്ദ് ഒരുക്കിയ തമിഴ് ചിത്രം ആയ കാപ്പാനും 100 കോടി രൂപയുടെ ബിസിനസ്സ്’ നടത്തി എന്നു നിർമ്മാതാക്കൾ അറിയിച്ചു.
കൂടാതെ വൈശാഖ് ഒരുക്കിയ മമ്മൂട്ടി ചിത്രമായ ‘മധുര രാജ 104 കോടിയുടെ ടോട്ടൽ ബിസിനസ്സ്’ നടത്തി എന്നു നിർമ്മാതാവ് അറിയിച്ചപ്പോൾ എം പദ്മകുമാർ ഒരുക്കിയ ‘മാമാങ്കം’ എന്ന ചിത്രവും നൂറു കോടി ക്ലബിൽ ഇടം പിടിച്ചു എന്നു നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു.
ഇങ്ങനെ മമ്മൂട്ടിക്ക് നൂറു കോടി ക്ലബിൽ രണ്ടു ചിത്രങ്ങളും മോഹൻലാലിന് ആറു ചിത്രങ്ങളും ആയി. മോഹൻലാൽ അഭിനയിച്ച പുലിമുരുകൻ ആണ് മലയാളത്തിലെ ആദ്യ നൂറു കോടി ചിത്രം. 143 കോടി രൂപ ആണ് ഈ ചിത്രത്തിന്റെ ആഗോള കലക്ഷൻ. ഇത് കൂടാതെ മോഹൻലാൽ നിവിൻ പോളിയോടൊപ്പം അഭിനയിച്ച “കായംകുളം കൊച്ചുണ്ണി, ഒടിയൻ, തെലുങ്ക് ചിത്രമായ ജനതാ ഗാരേജ്” എന്നിവയും നൂറു കോടി ക്ലബിൽ ഇടം നേടിയിരുന്നു.
about mammootty and mohanlal
