Connect with us

‘എന്റെ പട്ടി സിനിമയിൽ അഭിനയിക്കുമെന്ന്’ പറഞ്ഞ് ആദ്യ ദിവസം മൃഗയയുടെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി മമ്മൂട്ടി; തുറന്ന് പറഞ്ഞ് ജയറാം!

Malayalam Breaking News

‘എന്റെ പട്ടി സിനിമയിൽ അഭിനയിക്കുമെന്ന്’ പറഞ്ഞ് ആദ്യ ദിവസം മൃഗയയുടെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി മമ്മൂട്ടി; തുറന്ന് പറഞ്ഞ് ജയറാം!

‘എന്റെ പട്ടി സിനിമയിൽ അഭിനയിക്കുമെന്ന്’ പറഞ്ഞ് ആദ്യ ദിവസം മൃഗയയുടെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി മമ്മൂട്ടി; തുറന്ന് പറഞ്ഞ് ജയറാം!

മമ്മൂട്ടിയെന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങളെടുത്ത് നോക്കിയാൽ അതിൽ മൃഗയയും ഉണ്ടാകും.
ഐ.വി ശശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ പുലി വേട്ടക്കാരൻ വാറുണ്ണിയായാണ് മമ്മൂട്ടി എത്തിയത്. സിനിമയിൽ മമ്മൂട്ടിയും പുലിയും തമ്മിലുള്ള സംഘട്ടന രംഗങ്ങൾ ഇന്നും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മൃഗയ സിനിമ ലൊക്കേഷനിലെ രസകരമായ സംഭവം വെളിപ്പെടുത്തിരിക്കുകയാണ് നടൻ ജയറാം. ഒരു മാധ്യമത്തിന് നല്കയ അബ്ദമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

കോഴിക്കോടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ . മമ്മൂട്ടിയുടെ മറ്റൊരു ചിത്രത്തിന്റെ ലൊക്കേഷനും കോഴിക്കോട് തന്നെയായിരുന്നു. ചിത്രത്തിന്റെ ഭാഗമായി ജയറാമും കോഴിക്കോട് ഉണ്ട് . അങ്ങനെ ജയറാമും മൃഗയയുടെ സെറ്റിൽ ഉള്ളപ്പോൾ ആണ് മമ്മൂട്ടി അവിടേക്ക് വരുന്നത്. മൃഗയയിൽ യഥാർത്ഥ പുലി റാണി യെയായിരുന്നു ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഘട്ടന സംവിധായകൻ ഗോവിന്ദ് രാജായിരുന്നു. അനുസരണയുള്ള പുലിയാണെന്നായിരുന്നു ലൊക്കേഷനിൽ പറഞ്ഞിരുന്നത്

അനുസരണ ഉള്ള പുലി ആണെന്നുമാണ് ഗോവിന്ദ് രാജ് പറഞ്ഞതിൽ പൂർണ്ണമായും വിശ്വാസമില്ലത്തതിനാൽ മമ്മൂട്ടി ചെയ്തതാണ് ഏറെ രസകരമായ സംഭവം. പുലിയെ കൂട്ടിൽ നിന്ന് തുറന്ന് വിടാൻ സംഘട്ടന സംവിധായകനോട് പറയുകയായിരുന്നു. ഇത് പ്രകാരം കൂട് തുറന്നതിന് പിന്നാലെ അവിടെ കെട്ടിയിട്ടിരുന്ന ഒരു ആടിനെ ഒറ്റയടിക്ക് കൊന്നു കടിച്ചു വലിച്ചു കൊണ്ട് കൂട്ടിലേക്ക്‌ പോയി. ഗോവിന്ദ് രാജ് പറഞ്ഞത് ഒന്നും പുലി അനുസരിച്ചില്ല. ഇത് കണ്ടതോടെ എന്റെ പട്ടി അഭിനയിക്കും ഈ സിനിമ എന്നു ദേഷ്യപ്പെട്ടു പറഞ്ഞു കൊണ്ട് മമ്മൂട്ടി സെറ്റിൽ നിന്നു ഒറ്റ പോക്ക് ആയിരുന്നു എന്നാണ് ജയറാം പറയുന്നത്.

മമ്മൂട്ടിയുടെ അതിഗംഭീരമായ അഭിനയമികവാൽ പ്രദർശനം നേടിയ ഒരു ചിത്രം കൂടിയായിരുന്നു മൃഗയ. ചിത്രത്തിലെ കഥാപാത്രമായ വാറുണ്ണിയെ മമ്മൂട്ടി തന്നെയാണോ അവതരിപ്പിച്ചത് എന്ന് സംശയം തോന്നുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ മേക്കപ്പും കാര്യങ്ങളുമൊക്കെ. പുലി ഇറങ്ങിയ നാട്ടിലേക്ക് പുലിയെ പിടിക്കാന്‍ വരുന്ന വാറുണ്ണി പുലിയെക്കാള്‍ വല്ല്യ ശല്യമാവുന്നതായിരുന്നു മൃഗയുടെ കഥാതന്തു. രചയിതാവ് ലോഹിതദാസ് ആദ്യം തന്നെ മമ്മൂട്ടിയോട് പറഞ്ഞത് വാറുണ്ണിക്ക് വേണ്ടി രൂപവും, ശബ്ദവും മാറ്റേണ്ടിവരുമെന്നായിരുന്നു.

ഷൂട്ടിംഗ് തുടങ്ങിയിട്ടും വാറുണ്ണിയുടെ രൂപവും വേഷവും കണ്ടെത്താന്‍ സംവിധായകനും രചയിതാവിനും കഴിഞ്ഞില്ല. മമ്മൂട്ടി ഓരോ രൂപത്തില്‍ മേക്കപ്പിടും സംവിധായകനും രചയിതാവിനും തൃപ്‌തിയാകാതെ വരുമ്പോള്‍ അഴിച്ചുമാറ്റും. അങ്ങിനെ നാല് ദിവസം കൊണ്ട് 14 തവണയായിരുന്നു മമ്മൂട്ടി വാറുണ്ണിക്ക് വിവിധ രൂപത്തില്അണിഞ്ഞൊരുങ്ങിയത്.

Mammootty Mrigaya movie

More in Malayalam Breaking News

Trending

Recent

To Top