Malayalam
മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച നായികമാർ
മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച നായികമാർ
1980 മുതല്‍ 2020 വരെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് നായികമാരായി അഭിനയിച്ചത് 150 ഓളം പേർ. ഇതിൽ മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ചത് ശോഭനയായിരുന്നു. അത് കഴിഞ്ഞാൽ സീമയാണ്. മമ്മൂട്ടിയുടെ നായികയായി ശോഭന അഭിനയിച്ചത് 35 ചിത്രങ്ങളിലാണ്. സീമ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചത് 31 ചിത്രങ്ങളിലാണ്. മമ്മൂട്ടി എൺപതുകളിൽ അഭിനയിച്ച 206 ചിത്രങ്ങളില്‍ നായികമാരായി അഭിനയിച്ചത് ശോഭന, സീമ എന്നീ രണ്ട് നടികള്‍ മാത്രമായിരുന്നു.
ശോഭന 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18’ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് എത്തുന്നത്.ഭരതന്റെ ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമത് അഭിനയിക്കുന്നത്.അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി ‘കാണാമറയത്ത്’ എന്ന ചിത്രത്തിലും അഭിനയിച്ചു.
1984-2000 കാലഘട്ടത്തില്‍ ശോഭന മമ്മൂട്ടിയുടെ നായികയായി 35 ചിത്രങ്ങളിലാണ് അഭിനയിച്ചത്. 1984 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ‘ഇത്തിരിപ്പൂവേ ചുവന്നപൂവേ’ എന്ന സിനിമയിലാണ് ശോഭന ആദ്യമായി മമ്മൂട്ടിയുടെ നായികയാകുന്നത്. 2000 ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വല്യേട്ടന്‍’ ആയിരുന്നു മമ്മൂട്ടിയോടൊപ്പം ശോഭന അഭിനയിച്ച അവസാന ചിത്രം.
മമ്മൂട്ടിയുടെ നായികയായി ശോഭന അഭിനയിച്ച 35 ചിത്രങ്ങളില്‍ 25 എണ്ണവും റിലീസായത് എണ്പതുകളിലായിരുന്നു. ഇതില്‍ 8 സിനിമകളും അഭിനയിച്ചത് 1984 ലായിരുന്നു. 1986 ല്‍ ശോഭന മമ്മൂട്ടിയുടെ 7 സിനിമകളില്‍ നായികയായി. 1987 ല്‍ നാല് സിനിമകളില്‍ ശോഭന മമ്മൂട്ടിയുടെ നായികയായി. ഭരതന്‍ സംവിധാനം ചെയ്ത ‘ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ’, ഐ വി ശശി സംവിധാനം ചെയ്ത ‘അനുബന്ധം’ , ബാലു മഹേന്ദ്രയുടെ ‘യാത്ര’ , പി പത്മരാജന്റെ ‘ഉപഹാരം’, ജോഷിയുടെ ‘രാരീരം’, അടൂര്‍ ഗോപാലകൃഷ്ണന്റെ ‘അനന്തരം’, സിബി മലയിലിന്റെ ‘വിചാരണ’, ഭഭ്രന്റെ ‘അയ്യര്‍ ദ ഗ്രേറ്റ്’, ഫാസിലിന്റെ ‘പപ്പയുടെ സ്വന്തം അപ്പൂസ്’, കമലിന്റെ ‘മഴയെത്തും മുമ്പേ’, സിദ്ദിഖിന്റെ ‘ഹിറ്റ്‌ലര്‍’ എന്നിവയാണ് ശോഭന മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
പതിനാലാം വയസ്സിൽ തമിഴ് സിനിമകളിൽ നൃത്തം ചെയ്തുകൊണ്ടായിരുന്നു സീമയുടെ തുടക്കം. 1971-ൽ അച്ഛന്റെ ഭാര്യ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് മലയാള സിനിമയിൽ സീമ തുടക്കം കുറിച്ചത്. 1978- ൽ ഐ വി ശശി സംവിധാനം ചെയ്ത അവളുടെ രാവുകളിൽ നായികയായതോടെയാണ് സീമ സിനിമയിൽ സജീവമായത്.
1981-89 കാലഘട്ടത്തിലാണ് സീമ മമ്മൂട്ടിയുടെ നായികയായി 31 ചിത്രങ്ങളില്‍ അഭിനയിച്ചത്. സീമ ആദ്യം മമ്മൂട്ടിയുടെ നായികയായത് 1981 ല്‍ പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘സ്‌ഫോടനം’ എന്ന സിനിമയിലാണ്. അവസാന ചിത്രം 1989 ല്‍ ജോഷി സംവിധാനം ചെയ്ത ‘മഹായാനം’ ആയിരുന്നു. ഇതില്‍ 10 ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ നായികയായതും 1984ലായിരുന്നു. സീമ മമ്മൂട്ടിയുടെ നായികയായ 31 ചിത്രങ്ങളില്‍ 18 ഉം സംവിധാനം ചെയ്തത് ഐ വി ശശിയായിരുന്നു. സീമയേയും മമ്മൂട്ടിയേയും നായിക-നായകന്മാറരാക്കി 1984ൽ ഐ വി ശശി സംവിധാനം ചെയ്തത് 6 ചിത്രങ്ങളായിരുന്നു.
1983 ല്‍ സീമ മമ്മൂട്ടിയുടെ നായികയായി 6 ചിത്രങ്ങളില്‍ അഭിനയിച്ചു. ഐ വി ശശിയുടെ ‘തടാകം’, ‘ഇനിയെങ്കിലും’, ‘അതിരാത്രം’ ‘അക്ഷരങ്ങള്‍’, ‘അടിയൊഴുക്കുകള്‍’, ‘ആള്ക്കൂ ട്ടത്തില്‍ തനിയെ’ ‘ഇടനിലങ്ങള്‍’, ‘ആവനാഴി’, ‘അടിമകള്‍ ഉടമകള്‍’ എന്നിവയായിരുന്നു സീമ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രധാന സിനിമകള്‍. അഭിനയരംഗത്തോടു വിടവാങ്ങിയ സീമ 10 വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം മമ്മൂട്ടിയുടെ ഇളയമ്മയായി സീമ രഞ്ജിത്തിൻറെ പ്രജാപതിയിൽ അഭനയിച്ചു.
about mammootty
