ഒരു നടനെന്ന നിലയിൽ വിജയം കൈവരിച്ച വ്യക്തിയാണ് മമ്മൂട്ടി.വ്യത്യസ്ഥമായ അഭിനയ മികവുകൊണ്ട് മലയാളികളുടെ പ്രീയങ്കരനായി മാറിയ താരം.എന്നാൽ പണ്ട് അന്‍പതു പൈസ കൊടുക്കാനാവാത്തത് കൊണ്ട് സ്കൂള്‍ നാടകമല്‍സരത്തില്‍ നിന്നും ഒരിക്കല്‍ ഒഴിവാക്കപ്പെട്ട വിദ്യാര്‍ഥിയാണ് മമ്മൂട്ടിയെന്ന് ആരെങ്കിലും വിശ്വസിക്കുമോ. മമ്മൂട്ടിയുടെ ജീവിതത്തിന്റെ ചില കാണാപ്പുറങ്ങള്‍.
നാടകത്തിലെക്കുള്ള മേയ്ക്കപ് സാധനങ്ങള്‍ വാങ്ങിക്കുന്നതിനാണ് 50 പൈസ നല്‍കണമെന്ന് അന്ന് നാടകം സംവിധാനം ചെയ്യാനെത്തിയ അശോക് കുമാര്‍ കുട്ടികളോട് ആവശ്യപ്പെട്ടത്. അന്നേ നടനാകണം എന്ന മോഹമുള്ള മമ്മൂട്ടി ഇതിനായി ഇറങ്ങി. എന്നാല്‍ വീട്ടില്‍ പണം ചോദിക്കാന്‍ മടിയായിരുന്നു. ഒടുവില്‍ രണ്ടു ദിവസം കഴിഞ്ഞ് ഉമ്മ പൈസ സംഘടിപ്പിച്ചു കൊടുത്തു. അതുമായി സ്കൂളിലെത്തിയപ്പോള്‍ നാടകത്തിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. അങ്ങനെ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ ആദ്യശ്രമം പരാജയപ്പെട്ടു. ‘സ്കൂള്‍ ഓര്‍മകളില്‍’ ചില സാഹിത്യ പരിശ്രമങ്ങള്‍ എന്ന അധ്യായത്തിലാണു മമ്മൂട്ടി തന്റെ സ്കൂള്‍ ജീവിതത്തെക്കുറിച്ച് പറയുന്നത്.
സ്കൂളില്‍ പഠിക്കുമ്പോള്‍ അഭിനയിക്കാനും കലാപരിപാടികള്‍ അവതരിപ്പിക്കാനുമുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ട മമ്മൂട്ടി സാഹിത്യ രചനയില്‍ ഒരു കൈ നോക്കാന്‍ ശ്രമം നടത്തിയിരുന്നു. ഒരുപാട് കഥകള്‍ എഴുതി. എന്നാല്‍ അതൊന്നും വെളിച്ചം കണ്ടില്ല.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....