Malayalam
വ്യക്തി ജീവിതത്തിലെ തീരുമാനങ്ങള്‍ പോയിട്ടുണ്ട്,എല്ലാവർക്കും വേണ്ടത് പണമായിരുന്നു!
വ്യക്തി ജീവിതത്തിലെ തീരുമാനങ്ങള്‍ പോയിട്ടുണ്ട്,എല്ലാവർക്കും വേണ്ടത് പണമായിരുന്നു!
മിനിസ്റീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രേഖ രതീഷ്. പതിനാലാം വയസ്സില്‍ അഭിനയ രംഗത്തേയ്ക്ക് എത്തിയ താരം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വിമർശങ്ങൾ നേരിടേണ്ടി വരുന്നുണ്ട്.ഇപ്പോൾ തന്റെ ജീവിതത്തിലെ ചില പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് രേഖ. പതിനെട്ടാം വയസ്സിലായിരുന്നു വിവാഹം. പ്രണയിച്ച ആളെ വിവാഹം കഴിച്ചു. തമിഴിലെ സൂപ്പര്‍താര ചിത്രത്തിലേക്കു വന്ന അവസരം പ്രണയത്തിനു വേണ്ടി വേണ്ടെന്നു വയ്ക്കേണ്ടിവന്നു. എന്നാല്‍ ആ തീരുമാനം കൊണ്ടൊന്നും ജിവിതം സുന്ദരമാക്കാന്‍ താരത്തിനു കഴിഞ്ഞില്ല. 8 മാസത്തെ ദാമ്ബത്യത്തിനുശേഷം ആ ബന്ധം അവസാനിച്ചു.
കുടുംബിനി ആയി ജീവിക്കാനാണ് രേഖ ആഗ്രഹിച്ചത്. പക്ഷേ, വിവാഹബന്ധം പരാജയമായി മാറി. വിവാഹമോചനത്തിനുശേഷം വീണ്ടും അഭിനയരംഗത്ത് തിരിച്ചെത്തുകയായിരുന്നു. വ്യക്തി ജീവിതത്തിലെ തീരുമാനങ്ങള്‍ പലതും പാളിപ്പോയെന്ന് രേഖ പറയുന്നു. എല്ലാവര്‍ക്കും വേണ്ടിയിരുന്നത് പണമായിരുന്നു. ഇപ്പോള്‍ മകനുവേണ്ടിയാണ് ജീവിതം. എട്ടു വയസ്സുകാരന്‍ അയാന്‍. ജീവിതത്തില്‍ ഇനി ഒരു വിവാഹം ഉണ്ടാകില്ലെന്നും രേഖ ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.ശ്രീവല്‍സന്‍ സംവിധാനം ചെയ്ത നിറക്കൂട്ട് എന്ന സീരിയലിലൂടെയാണ് രേഖ അഭിനയരംഗത്തെത്തുന്നത്.
about rekha rathesh