Social Media
2019 ലെ തൻറെ അവസാനത്തെ ചിത്രത്തിൽ ഫഹദും-നസ്രിയയും;പിന്നെയൊരു “വൃത്തികെട്ട കൈയ്യും”!
2019 ലെ തൻറെ അവസാനത്തെ ചിത്രത്തിൽ ഫഹദും-നസ്രിയയും;പിന്നെയൊരു “വൃത്തികെട്ട കൈയ്യും”!
മലയാള സിനിമയിൽ ഒത്തിരി നല്ല ചിത്രങ്ങളും,ആവറേജ് ചിത്രങ്ങളുമായി 2019 അങ്ങനെ കടന്നു പോയിരിക്കുകയാണ്.ഒരുപാട് യുവ കലാകാരന്മാരും നമ്മുക്ക് ലഭിച്ചു,ഗോസിപ്പും,വിവാദങ്ങളും,എല്ലാം ഒന്നിനൊന്നു മികച്ചതായി എത്തി.കഴിഞ്ഞ വർഷത്തെ ഏറ്റവും അവസാനത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവച്ച് ഫര്‍ഹാന്‍ ഫാസില്‍ എത്തിയിരിയ്ക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏവരും തന്റെ ഫോട്ടോയും മറ്റും പങ്കുവച്ച് പുതുവത്സരാശംസൾ നേർന്നെത്തുമ്പോൾ “ഫര്‍ഹാന്‍ ജ്യേഷ്ഠന്റെയും,ജ്യേഷ്ഠപത്‌നിയുടെയും” ഫോട്ടോയ്‌ക്കൊപ്പമാണ് പുതുവത്സരാശംസകള്‍ അറിയിച്ചെത്തിയത്.
താരം ചിത്രത്തിനൊപ്പം കുറിച്ച കുറിപ്പും ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.”2019 ലെ അവസാനത്തെ ഫോട്ടോ” എന്ന് പറഞ്ഞ് ഫഹദ് ഫാസിലിന്റെയും നസ്‌റിയ നസീമിന്റെയും ചിത്രം ഫര്‍ഹാന്‍ പങ്കുവച്ചു. ചിത്രത്തില്‍ അറിയാതെ പെട്ടുപോയ ഒരു കൈയ്യുണ്ട്. “ആ വൃത്തികെട്ട വിരലുകള്‍ ഒഴിവാക്കിയേക്കൂ”എന്ന് കുറിച്ച് കൊണ്ടാണ് ഫര്‍ഹാന്‍ ഫോട്ടോ ഷെയർ ചെയ്തത്.
ഫർഹാൻ ഈ വർഷം ഏറ്റവും മികച്ച തിരിച്ചു വരവായിരുന്നു നടത്തിയത്, കൂടാതെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സിനിമ ചെയ്തിരുന്നു. അണ്ടര്‍ വേള്‍ഡ് എന്ന ആ ചിത്രം പക്ഷേ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. അരുണ്‍കുമാര്‍ അരവിന്ദാണ് സിനിമ സംവിധാനം ചെയ്തത്.
about farhan
