Connect with us

വീണ്ടും മമ്മുട്ടി ചിത്രത്തെ പിന്നിലാക്കി മോഹൻലാൽ;പോരാട്ടം കടുക്കുന്നു!

Malayalam Breaking News

വീണ്ടും മമ്മുട്ടി ചിത്രത്തെ പിന്നിലാക്കി മോഹൻലാൽ;പോരാട്ടം കടുക്കുന്നു!

വീണ്ടും മമ്മുട്ടി ചിത്രത്തെ പിന്നിലാക്കി മോഹൻലാൽ;പോരാട്ടം കടുക്കുന്നു!

താരരാജാക്കന്മാരായ മോഹൻലാൽ,മമ്മുട്ടി ചിത്രങ്ങൾ എത്തുമ്പോഴൊക്കെയും മലയാളികൾക്ക് അത് ചരിത്ര നിമിഷങ്ങളാണ്.ഇപ്പോൾ താരങ്ങളുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളൊക്കെയും വളരെ ഏറെ പ്രതീക്ഷയാണ് പുലർത്തുന്നത് എന്ന മാത്രമല്ല ഓരോ സിനിമകളും ഒന്നിനൊന്ന് മികച്ചതാവുകയാണ്.ആയതിനാൽ തന്നെ പ്രേക്ഷകർ തുടങ്ങി സിനിമ ലോകം അടക്കം ആശങ്കയിലാണ്.എന്നാൽ പുലിമുരുകൻ,ലൂസിഫർ എന്നി മോഹൻലാൽ ചിത്രങ്ങൾ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല കൂടാതെ മരക്കാരും റെക്കോർഡ് സൃഷ്ട്ടിച്ചതിൽ ഏറെ മുന്നിലാണ് .എന്നാൽ മമ്മുട്ടിയുടെ മാമാങ്കം തുടങ്ങി ഷൈലോക്ക് ചിത്രങ്ങൾ ഈ റെക്കോർഡ് മാറ്റിമറിക്കുമോ എന്നായിരുന്നു എല്ലാവരുടെയും ചിന്ത.പക്ഷേ മോഹൻലാൽ തന്നെ ആ റെക്കോർഡ് സ്വന്തമാകുകയാണിപ്പോൾ ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെ എന്നാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

മമ്മൂട്ടി ചിത്രമായ മാമാങ്കം ഓവർസീസ് റൈറ്റ്സിൽ കുറിച്ച നോൺ ജിസിസി ഏരിയ റെക്കോർഡ് മാമാങ്കം റിലീസിന് മുൻപേ തന്നെ തകർത്തു കൊണ്ട് മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മോഹൻലാൽ നായകനായ ബിഗ് ബ്രദർ എന്ന ചിത്രം. ജനുവരി പതിനാറിന് ആണ് ഈ മോഹൻലാൽ ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിഗ് ബ്രദറിന്റെ നോൺ- ജിസിസി വിതരണാവകാശം സ്വന്തമാക്കിയ ട്രൈ കളർ എന്റർടൈൻമെന്റ് തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. സൈബർ സിസ്റ്റംസ് , വിംഗിൾസ്, ട്രൈ കളർ എന്റെർറ്റൈന്മെന്റ്സ് എന്നിവർ ചേർന്നാണ് യൂറോപ്പ്, യു കെ, യു എസ് എ തുടങ്ങിയ നോൺ ജിസിസി മാർക്കറ്റുകളിൽ ബിഗ് ബ്രദർ റിലീസ് ചെയ്യുന്നത്.

ഇതിനു മുൻപ് മോഹൻലാൽ ചിത്രം തന്നെയായ ലൂസിഫർ ആയിരുന്നു റെക്കോർഡ് ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കിയ മലയാള ചിത്രം . അതിനെ മാമാങ്കം തകർത്തപ്പോൾ മാമാങ്കം റെക്കോർഡ് മോഹൻലാൽ തന്നെ ബിഗ് ബ്രദറിലൂടെ സ്വന്തം പേരിലാക്കുകയായിരുന്നു. സിദ്ദിഖ് രചിച്ചു സംവിധാനം ചെയ്ത ബിഗ് ബ്രദർ മുപ്പതു കോടിയോളം രൂപ മുതൽ മുടക്കിൽ സിദ്ദിഖ് ഉൾപ്പെടെ മൂന്നു നിർമ്മാതാക്കൾ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ജിസിസി റെക്കോർഡ് ഇപ്പോൾ കൈവശമുള്ളതു മോഹൻലാൽ തന്നെ നായകനായ മരക്കാർ എന്ന ചിത്രത്തിന് ആണ്. എട്ടു കോടി രൂപയാണ് മിനിമം ഗ്യാരണ്ടീ വ്യവസ്ഥയിൽ യു എ ഇ/ ജിസിസി റൈറ്റ്സ് വിറ്റ മരക്കാർ സ്വന്തമാക്കിയത്. മറ്റു മാർക്കറ്റുകളിൽ റൈറ്റ്സ് മരക്കാർ ടീം വിറ്റിട്ടില്ല. മരക്കാർ ആഗോള മാർക്കറ്റിലെ എല്ലാ ഏരിയകളിലും മലയാള സിനിമയിലെ സർവകാല റെക്കോർഡ് റൈറ്റ്സ് ആയിരിക്കും നേടുക എന്നുറപ്പാണ്. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമാണ് മരക്കാർ. പ്രിയദർശൻ ഒരുക്കിയ ഈ മോഹൻലാൽ ചിത്രം മാർച്ചിൽ എത്തും.

about mamangam and big brother

More in Malayalam Breaking News

Trending

Recent

To Top