Connect with us

അയാൾ എന്നെ കൊല്ലും; ഞാൻ ആത്മഹത്യയുടെ വക്കിലാണ്; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീർ..

Malayalam Breaking News

അയാൾ എന്നെ കൊല്ലും; ഞാൻ ആത്മഹത്യയുടെ വക്കിലാണ്; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീർ..

അയാൾ എന്നെ കൊല്ലും; ഞാൻ ആത്മഹത്യയുടെ വക്കിലാണ്; ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീർ..

ഒരുപാട് വാർത്തകളും വിവാദങ്ങളും കൊണ്ട് സോഷ്യൽ മീഡിയ ചർച്ചയായ നടിയാണ് അഞ്ജലി അമീർ. ഇപ്പോൾ ഇതാ തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് അഞ്ജലി അമീർ. തന്നോടോപ്പം താമസിക്കുന്ന വ്യക്തി തന്നെ കൊല്ലുമെന്നും ആസിഡ് ആക്രമണ ഭീഷണിയുണ്ടെന്നും അഞ്ജലി അമീർ പറയുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി വി സി അനസിനെതിരെയാണ് അഞ്ജലി അമീറിന്‍റെ ആരോപണം.

യുവാവുമായി താൻ ലിവിങ് ടുഗെദര്‍ ബന്ധത്തിലായിരുന്നുവെന്നും എന്നാൽ മാനസികമായി അടുപ്പമില്ലായിരുന്നുവെങ്കിലും വളരെക്കാലമായി ഒന്നിച്ചു ജീവിക്കുകയായിരുന്നുവെന്നും നടി പറയുന്നു. എന്നാൽ ആ ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചതോടെ ആസിഡ് ആക്രമണ ഭീഷണിയുണ്ട്,
ഇപ്പോൾ താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എനിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അയാള്‍ മാത്രമാകും ഉത്തരവാദി. ഇത്രയും കാലം ഒട്ടും താത്പര്യമില്ലാതെയാണ് അയാളുടെ കൂടെ ഞാൻ ജീവിച്ചത്. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നൽകിയതായും അഞ്ജലി അമീര്‍ പറഞ്ഞു.

‘കുറച്ച് നാൾ മുമ്പ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരകമായും ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങൾ കൊണ്ട് ലിവിങ് ടുഗദെറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താൽപര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാൾ എന്നെ ചതിക്കാൻ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഞാന്‍ ഈ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞാൽ അയാൾ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നുവെന്ന് ഫേസ്ബുക്ക് ലൈവിൽ അഞ്ജലി അമീർ പറയുന്നു.

മമ്മൂട്ടിയോടൊപ്പം തന്നെ ആദ്യ ചിത്രം ആരംഭിക്കാൻ സാധിച്ച ട്രാന്‍സ്‌ജെന്റര്‍ നടിയാണ് അഞ്ജലി അമീർ പേരന്പ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടി മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.ബിഗ് ബോസിലൂടെ താരമായ അഞ്ജലി എല്ലാ കാര്യത്തിലും തന്റേതായ നിലപാടുകളുള്ള വ്യക്തിയാണ്.

Anjali Ameer

More in Malayalam Breaking News

Trending

Recent

To Top