Malayalam
മലയാള സിനിമയില്‍ ആദ്യമായി ഒരു ‘പൂവന്‍കോഴി’ നായകനാകുന്നു!
മലയാള സിനിമയില്‍ ആദ്യമായി ഒരു ‘പൂവന്‍കോഴി’ നായകനാകുന്നു!
വ്യത്യസ്ഥത സിനിമയിൽ കൊണ്ടുവരാൻ സംവിധായകർ പലരും ശ്രമിക്കാറുണ്ട്.എന്നാൽ ഇപ്പോളിതാ മലയാള സിനിമയിൽ ഇതാദ്യമായി ഒരു പോവാൻകോഴി നായകനായെത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.പരീക്ഷണ ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളത്തിലേക്ക് പുതിയ ചിത്രം കൂടി എത്തുന്നു. ‘നേര്‍ച്ചപൂവന്‍’ എന്ന ചിത്രത്തിലാണ് വ്യത്യസ്തമായി പൂവന്‍കോഴി നായകനാകുന്നത്.സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.
ഒരു ചിത്രകഥയുടെ പ്രതീതി നല്കുന്ന മനോഹരമായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറ്റടുത്തിരുന്നു. മലര് സിനിമാസും ജോ &ടിജു സിനിമാസും ഒന്നിച്ച് നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘നേര്ച്ചപൂവനി’ല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിപിന്‍ ചന്ദ്രനാണ്. പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു പിടി പുതു മുഖങ്ങളും രംഗത്തെത്തുന്നു.. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഇർഷാദ്, അനു സിത്താര, ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനീഷ് എന്നീ താരങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്.
പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ചിത്രത്തിൽ ഒരു പിടി പുതു മുഖങ്ങളും അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ പ്രശസ്തരായ അണിയറ പ്രവർത്തകർ ഒന്നിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിപിൻ ചന്ദ്രനാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഇതിനകം ഒട്ടേറെ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച 4 മ്യുസിക്കാണ്. മലർ സിനിമാസിന്റെ ബാനറിൽ സഞ്ജിത ആണ് ചിത്രത്തിന്റെ നിർമ്മാണം.സിനിമയിലെ പ്രധാന അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് ഉടൻ പുറത്തുവിടും. കൂടാതെ ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും ഉടൻ പുറത്തിറക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുകയാണ്.
about malayalam upcoming movie
