Malayalam
എന്തൊരു സുന്ദരിയാണ് അമ്മേ… മല്ലിക സുകുമാരന്റെയും സുകുമാരന്റെയും പഴയചിത്രം പങ്കുവച്ച് മക്കൾ!
എന്തൊരു സുന്ദരിയാണ് അമ്മേ… മല്ലിക സുകുമാരന്റെയും സുകുമാരന്റെയും പഴയചിത്രം പങ്കുവച്ച് മക്കൾ!
ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ളത് നടി മല്ലിക സുകുമാരന്റെ കുടുംബമാണ്.ഒരു കുടുംബത്തിൽ നിന്ന് തന്നെ എത്രയും പേർ സിനിമയിൽ സജീവമാകുന്നത് വേറിട്ട അനുഭവമാണ്.ഇപ്പോളിതാ മല്ലിക സുകുമാരന്റെയും സുകുമാരന്റെയും ഒരു പഴയചിത്രം തേടിപ്പിടിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ ഇഷ്ട താരങ്ങളായ ഇന്ദ്രജിത്തും പൂര്‍ണിമയും.അച്ഛനും അമ്മയും പ്രണയിച്ചിരുന്ന കാലത്തെ ഒരു അപൂര്‍വ ചിത്രമാണിതെന്നും ഇരുവരും പറയുന്നു.
ഈ ചിത്രത്തില്‍ എല്ലാമുണ്ട്… എന്തൊരു സുന്ദരിയാണ് അമ്മേ.. എന്നാണ് പൂര്‍ണിമ കുറിക്കുന്നത്. ഇതേ ചിത്രം പണ്ടു പണ്ടൊരു പ്രണയകാലത്ത് എന്ന അടിക്കുറിപ്പോടെ ഇന്ദ്രജിത്തും പങ്കുവെച്ചിരിക്കുന്നു.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം 1978 ഒക്ടോബര്‍ 17നാണ് മല്ലികയും സുകുമാരനും വിവാഹിതരാകുന്നത്. വിവാഹത്തോടെ മല്ലിക വെള്ളിത്തിരയോടു വിടപറഞ്ഞു. പിന്നീട് സുകുമാരന്റെ മരണത്തിനു ശേഷമാണ് സിനിമയില്‍ തിരിച്ചെത്തിയത്.
about mallika sukumaran family
