കൂടെ അഭിനയിക്കുന്നവർ കളിയാക്കുന്നതൊക്കെ വിനയത്തോടുകൂടി കേട്ടിരിക്കും ; ഇന്നും ആ ഭാവത്തിന് ഒരു മാറ്റവുമില്ല; ഇന്ദ്രൻസിനെ കുറിച്ച് ഉർവശി
ഹാസ്യ നടനായി സിനിമയില്‍ എത്തിയ ഇന്ദ്രന്‍സിന് അടുത്ത കാലത്താണ് സിനിമയില്‍ നല്ല കാമ്പുള്ള വേഷങ്ങള്‍ ലഭിയ്ക്കുന്നത്. സമീപകാലത്തായി ഇന്ദ്രന്‍സ് ചെയ്ത സിനിമകളിലെ വേഷം എല്ലാം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. തന്റെ അഭിനയം കൊണ്ട് പലവട്ടം ഞെട്ടിച്ചിട്ടുള്ള നടനാണ് ഇന്ദ്രന്‍സ്. കരിയറിന്റെ തുടക്കകാലത്ത് കോമഡി റോളുകള്‍ മാത്രം ചെയ്തിരുന്ന ഇന്ദ്രന്‍സ് പിന്നീട് കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് അമ്പരപ്പിക്കുകയായിരുന്നു. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം അടക്കം നേടിയാണ് അദ്ദേഹം തന്റെ രണ്ടാം ഇന്നിംഗ്‌സ് അവിസ്മരണീയമാക്കിയത്. ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്നത് പോലെ തന്നെ ജീവിതത്തിലും അദ്ദേഹം ഞെട്ടിക്കാറുണ്ട്.
ജീവിതത്തില്‍ തന്റെ ലാളിത്യം കൊണ്ടാണ് ഇന്ദ്രന്‍സ് ഞെട്ടിക്കാറുള്ളത്. യാതൊരു താരജാഡകളുമില്ലാതെ, സാധാരണക്കാരില്‍ സാധാരണക്കാരനായാണ് ഇന്ദ്രന്‍സ് ഓഫ് സ്‌ക്രീനില്‍ എത്താറുള്ളത്. മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന, ആരോടും മോശമായി പെരുമാറാത്ത ഇന്ദ്രന്‍സ് പലര്‍ക്കും പ്രചോദനവും മാതൃകയുമാണ്.ഇപ്പോഴിതാ ഇന്ദ്രന്‍സിനെക്കുറിച്ചുള്ള നടി ഉര്‍വ്വശിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
ഉര്‍വ്വശിയും ഇന്ദ്രന്‍സും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ സിനിമയാണ് ജലധാര പമ്പ്‌സെറ്റ്. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വ്വശി വാചാലയായത്. പണ്ട് കോമഡി വേഷങ്ങളില്‍ മാത്രമാണ് ഇന്ദ്രന്‍സിനെ കണ്ടിട്ടുള്ളത്. എന്നാല്‍ ഇത്ര പ്രതിഭയുള്ളൊരു നടനെയാണോ അന്ന് കോമഡി മാത്രം ചെയ്യിപ്പിച്ചത് എന്ന് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് എന്നാണ് ഉര്‍വ്വശി പറയുന്നത്.
ഇന്ദ്രന്‍സേട്ടന്‍ വളരെ സെന്‍സിബിളായിട്ടുള്ള ആളാണ്. സിനിമയില്‍ കോസ്റ്റ്യൂമറായി വര്‍ക്ക് ചെയ്യുമ്പോഴും അന്നത്തെ ഏറ്റവും നല്ല സംവിധായകരുടെ ഒപ്പമായിരുന്നു വര്‍ക്ക്. എനിക്ക് മലയാളത്തില്‍ വര്‍ക്ക് ചെയ്തതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കോസ്റ്റ്യൂമറാണ്. എന്റെ മിക്ക മലയാളം സിനിമകളിലും അദ്ദേഹം കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. ഭദ്രന്‍ സാറിനെ പോലെയും ഭരതന്‍ അങ്കിളിനെ പോലെയുമുള്ളവര്‍ അദ്ദേഹത്തെ ഇരുത്തി കളര്‍ കോമ്പിനേഷനെ പറ്റി സംസാരിക്കണമെങ്കില്‍ ആ കൂട്ടത്തില്‍ അത്രയും സെന്‍സുള്ള ആളായതുകൊണ്ടല്ലേ” എ്ന്നാണ് ഉര്‍വ്വശി പറയുന്നത്.
കോസ്റ്റിയും ഡിസൈനറായിട്ടാണ് ഇന്ദ്രന്‍സ് സിനിമയിലെത്തുന്നത്. മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകള്‍ക്ക് അദ്ദേഹം വസ്ത്രാലങ്കാരം ഒരുക്കിയിട്ടുണ്ട്. ഇന്ദ്രന്‍സ് എന്ന പേരിന് പിന്നില്‍ പോലും വസ്ത്രാലങ്കാര മേഖലയ്ക്ക് പങ്കുണ്ട്. പിന്നീടാണ് അദ്ദേഹം കോമഡി വേഷങ്ങളിലൂടെ അഭിനേതാവ് എന്ന നിലയില്‍ ശ്രദ്ധ നേടുന്നത്.
അന്നത്തെ അദ്ദേഹത്തിന്റെ രൂപം അനുസരിച്ച് കിട്ടിയ കോമഡി റോള്‍സൊക്കെ പറയുന്നത് പോലെ അങ്ങ് ചെയ്യും. കൂടെ അഭിനയിക്കുന്ന ആക്ടേഴ്സ് കളിയാക്കുന്നതൊക്കെ അതേ വിനയത്തോടുകൂടിയാണ് സ്വീകരിച്ചിരുന്നതെന്ന് ഉര്‍വ്വശി ഓര്‍ക്കുന്നുണ്ട്. ഇന്നും ആ ഭാവത്തിന് ഒരു മാറ്റവുമില്ല. അതൊരു വലിയ കാര്യമാണ്. അദ്ദേഹത്തിന് ദൈവം അറിഞ്ഞുകൊടുത്തതാണെന്നും അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് ഉര്‍വ്വശി പറയുന്നത്.
ആദ്യം ഇന്ദ്രന്‍സ് ചേട്ടനെ കോസ്റ്റ്യൂമര്‍ ആയി മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ അതല്ലാതെ കോമഡിയായി എന്റെ കൂടെ ചില സിനിമകള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം. അതൊക്കെ കഴിഞ്ഞിട്ട് ഇത്രയും കാലിബര്‍ ഉള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ടെന്നാണ് ഉര്‍വ്വശി പറയുന്നത്. അതേസമയം ഇന്ദ്രന്‍സിനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചത് ഇന്നത്തെ തലമുറയാണെന്നും ഉര്‍വ്വശി അഭിപ്രായപ്പെടുന്നുണ്ട്.
ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ ബഹുമാനം തോന്നുകയാണ്. ഒരു നടനെ വേറെയൊരു ഡയമന്‍ഷനില്‍ കാണാന്‍ പറ്റുന്നുണ്ടല്ലോ എന്നാണ് ഉര്‍വ്വശി പറയുന്നത്. സുരാജ് ആയാലും ഇന്ദ്രന്‍സ് ചേട്ടന്‍ ആയാലും അവരെയൊക്കെ അങ്ങനെ കാണാന്‍ സാധിക്കുന്നുണ്ടല്ലോ ഈ ജനറേഷന്. പണ്ട് ഒരു ഇമേജില്‍പ്പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കുമായിരുന്നുവെന്നാണ് ഉര്‍വ്വശി പറയുന്നത്