Malayalam
ചലച്ചിത്ര നടനായി സിനിമയിൽ അഭിനയിച്ച നായകന്മാർ
ചലച്ചിത്ര നടനായി സിനിമയിൽ അഭിനയിച്ച നായകന്മാർ
മലയാള സിനിമയിൽ സ്വന്തം പേരിൽ അഭിനയിച്ച ചലച്ചിത്ര നടന്മാരുമുണ്ട്. നമുക്ക് അറിയാവുന്നത് മമ്മൂട്ടിയെയും മോഹൻ ലാലിനെയും മാത്രമാണ്. എന്നാൽ മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല, മലയാളത്തിലെ മറ്റു ചില നടന്മാരും ഇത്തരത്തില്‍ ചലച്ചിത്ര നടനായി സ്വന്തം പേരില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്.
സൂപ്പർ സ്റ്റാർ മോഹൻലാൽ ഡെന്നീസ് ജോസഫിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിങ്ങിയ മനു അങ്കിള്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലായി തന്നെ അഭിനയിച്ചത്.ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ ആണ് മമ്മൂട്ടി മമ്മൂട്ടിയായി തന്നെ അഭിനയിച്ച ചിത്രം. മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള രംഗങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽപ്പുണ്ട്. അതുപോലെ മാമുക്കോയ മാമുക്കോയയായി തന്നെ അഭിനയിച്ച ചിത്രമാണ് ജയറാം, സുരേഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോകന്‍ സംവിധാനം ചെയ്ത വര്‍ണം.
കൃഷ്ണ, ജോമോള്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി ടി എസ് സജി സംവിധാനം ചെയ്ത തില്ലാന തില്ലാന എന്നചിത്രത്തിലാണ് സുരേഷ് ഗോപി സുരേഷ് ഗോപി എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ചത്. 1965-ൽ ഓടയിൽ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോൾ ബാലതാരമായാണ് സുരേഷ് ഗോപി വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. മോഹൻലാൽ നായകനായ രാജാവിൻറെ മകൻ എന്ന സിനിമയിലെ വില്ലനായി വന്ന സുരേഷ ഗോപി പിന്നീട് സൂപ്പർ താര നിരയിലേക്ക് ഉയർന്നു.
മലയാള ചലച്ചിത്ര രംഗത്തെ നിത്യഹരിത നായകനാണ് പ്രേം നസീര്‍.1983ല്‍ പുറത്തിറങ്ങിയ പ്രേം നസീറിനെ കാണ്മാനില്ല എന്ന സിനിമയില്‍ പ്രേം നസീര്‍ പ്രേം നസീറായി തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. ലെനിന്‍ രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1952ൽ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്.
നാടോടിക്കാറ്റ് എന്ന ചിത്രത്തിലാണ് എം ജി സോമന്‍ എം ജി സോമന്‍ എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ചത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശ്രീനിവാസനുമായിരുന്നു നായകന്മാര്‍. പി എൻ മേനോൻ സംവിധാനം ചെയ്ത “ഗായത്രി”യിലൂടെയാണ് എം ജി സോമൻ മലയാള സിനിമയിൽ തുടക്കമിടുന്നത്.
ഫഹദ് ഫാസിലിനെ നായകനാക്കി ചലച്ചിത്ര താരം വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അയാള്‍ ഞാനല്ല. ചിത്രത്തില്‍ പ്രകാശന്‍ എന്നായിരുന്നു ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിനു പുറമെ ഫഹദ് ഫാസില്‍ എന്ന നടനായി തന്നെ ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഷാഫിയുടെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ മേക്കപ്പ്മാന്‍ ആണ് കുഞ്ചാക്കോ ബോബന്‍ കുഞ്ചാക്കോ ബോബനായും പൃഥ്വിരാജ് പൃഥ്വിരാജായും അഭിനയിച്ച ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ ആണ് ആസിഫ് അലി ആസിഫ് അലി എന്ന ചലച്ചിത്ര നടനായി തന്നെ അഭിനയിച്ച ചിത്രം.
രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2013ല്‍ പുറത്തിറങ്ങിയ കടല്‍ കടന്നൊരു മാത്തുക്കുട്ടിയാണ് ദിലീപ് ദിലീപായി തന്നെ അഭിനയിച്ച ചിത്രം. ദിലീപിനെ കൂടാതെ മോഹന്‍ലാല്‍, ജയറാം, ഇടവേള ബാബു, ജഗദീഷ് തുടങ്ങിയവരും ചലച്ചിത്ര നടന്മാരായി തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.
ABOUT MALAYALAM FILM STARS