Malayalam
പച്ചക്കരയുള്ള സെറ്റ് മുണ്ട് ഉടത്ത് നാടന്‍സുന്ദരിയായി സരയു..
പച്ചക്കരയുള്ള സെറ്റ് മുണ്ട് ഉടത്ത് നാടന്‍സുന്ദരിയായി സരയു..
മിനി സ്‌ക്രീനിന്റെ പ്രിയ നടിയാണ് സരയൂ മോഹൻ. ചക്കരമുത്ത് എന്ന സിനിമയിലൂടെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ സരയൂ ബിഗ് സ്ക്രീനിലും തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്. പഴയ സരയൂവിൽ നിന്നും ഒരുപാട് മാറ്റങ്ങൾ രൂപത്തിലും ഭാവത്തിലും നിലപാടുകളിലും ഈ നായികയ്ക്ക് സംഭവിച്ചിട്ടുണ്ട് .ഇപ്പോളിതാ തന്റെ ഇഷ്ടവേഷത്തിലെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെചിരിക്കുകയാണ് നടി. പച്ചക്കരയുള്ള സെറ്റ് മുണ്ട് ഉടത്ത് നാടന്‍സുന്ദരിയായാണ് ചിത്രത്തില്‍ സരയുവിനെ കാണുന്നത്. ഒപ്പം ഒരു കുറിപ്പും സരയു പങ്കുവെച്ചിട്ടുണ്ട്.
ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളിൽ ഒന്ന്… പത്താമത്തെ വയസ്സിൽ സ്കൂളിൽ തിരുവാതിരക്ക് ആണ് ആദ്യം സെറ്റുമുണ്ട് ഉടുക്കുന്നത്… പിന്നെ പല നിറത്തിലെ കരകൾ, ഡിസൈനുകൾ, സ്വർണ കസവിന്റെ അകമ്പടി, വെള്ളികസവിന്റെ എത്തിനോട്ടം, ഓണാഘോഷത്തിന് മാത്രം ശ്വാസം വിടുന്ന വീതികസവുകൾ…ഉടുക്കുന്നതും ചുറ്റുന്നതും ഈ ഇരട്ടകുട്ടികളിൽ ഏതെന്നു എത്തുംപിടിയും കിട്ടാത്ത ആദ്യ നാളുകൾ… പല പരീക്ഷണങ്ങൾക്കും ശേഷം കറങ്ങി തിരിഞ്ഞ് ഇഷ്ടം വന്നു ചേർന്ന് നിൽക്കുന്ന സാധാ സെറ്റുമുണ്ടുകൾ… അതിലെ ഒരു പാവം പച്ചക്കര !!!
ABOUT SARAYU
