Malayalam
അമേയയ്ക്ക് സര്‍പ്രൈസായി സുരേഷ് ഗോപിയുടെ വക ഒരു കുടന്ന പൂക്കള്‍..ഈ മനുഷ്യൻ വലിയവനാണ്!
അമേയയ്ക്ക് സര്‍പ്രൈസായി സുരേഷ് ഗോപിയുടെ വക ഒരു കുടന്ന പൂക്കള്‍..ഈ മനുഷ്യൻ വലിയവനാണ്!
കോടീശ്വരനിലെത്തിയ തൃക്കരിപ്പൂര്‍ സ്വദേശിയായ നിമ്മിയ്ക്ക് നിരാശയോടെയാണ് മടങ്ങേണ്ടി വന്നത്. മകള്‍ അമേയയുടെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് നിമ്മി വന്നത്. എന്നാല്‍ നിരാശയായിരുന്നു ഫലം. പക്ഷെ മകളുടെ ശസ്ത്രക്രിയയ്ക്ക് വേണ്ട പണം സുരേഷ് ഗോപി നല്‍കി. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ. ഇപ്പോള്‍ എല്ലാം കഴിഞ്ഞ് കണ്ണുതുറന്നപ്പോള്‍, അമേയയ്ക്ക് സര്‍പ്രൈസായി സുരേഷ് ഗോപിയുടെ വക ഒരു കുടന്ന പൂക്കള്‍.
ജന്മനാ ക്ലബ് ഫൂട്ട് എന്ന രോഗാവസ്ഥയിലാണ് അമേയ ഉള്ളത്. മൂന്ന് സര്‍ജറികള്‍ കഴിഞ്ഞിരുന്നു. ഒരു സര്‍ജറി കൂടി കഴിഞ്ഞാലേ അമേയയുടെ അസുഖം മാറൂ എന്ന് പരിപാടിയില്‍ നിമ്മി പറഞ്ഞിരുന്നു. അമേയയുടെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ പത്ത് ലക്ഷം രൂപയുടെ കടമുള്ള കുടുമ്ബത്തിന് ഉടന്‍ ഒരു സര്‍ജറിയുടെ ഭാരം കൂടി താങ്ങാന്‍ ആകില്ലെന്നു നിമ്മി വേദിയില്‍ വച്ച് പറയുകയുണ്ടായി.
ABOUT SURESHGOPI