Connect with us

2019 ലെ മികച്ച കളക്ഷൻ നേടിയ 10 മലയാള ചിത്രങ്ങൾ!

Social Media

2019 ലെ മികച്ച കളക്ഷൻ നേടിയ 10 മലയാള ചിത്രങ്ങൾ!

2019 ലെ മികച്ച കളക്ഷൻ നേടിയ 10 മലയാള ചിത്രങ്ങൾ!

മലയാള സിനിമയിൽ ഈ വര്ഷം ഏറ്റവും മികച്ച ചിത്രങ്ങളായിരുന്നു പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ടായിരുന്നത് എന്നാൽ ഇനിയും ഈ വർഷത്തെ ചിത്രങ്ങൾ തീർന്നിട്ടില്ല വരാനിരിക്കുന്ന ക്രിസ്മസിലടക്കമുള്ള ചിത്രങ്ങൾ കിടക്കുകയാണ് എങ്കിൽ പോലും മലയാള സിനിമയിൽ 2019 ഈ സമയം വരെ വന്ന ചിത്രങ്ങൾ വലിയ ഓളം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.കോടികളുടെ കാലിയാണിപ്പോൾ മലയാളം സിനിമ.വളരെ ഏറെ മുന്നോട്ടു പോയികൊണ്ടിരിക്കുന്ന ഒരു ഇൻഡസ്ടറി ആയി മാറികൊണ്ടിരിക്കുയാണ് മലയാള സിനിമ.ആരും പ്രതീക്ഷിക്കാതെയാണ് മലയാള സിനിമ ഇപ്പോൾ ഇത്രത്തോളം മുന്നിൽ എത്തിയിരിക്കുന്നത്.

ഒരുകാലത്ത് നമ്മൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വലിയ മാർജിനിൽ മലയാള സിനിമകൾ സാമ്പത്തികമായി വിജയം നേടുന്നു. മറ്റുഭാഷകൾ മാത്രം സ്വന്തമാക്കിയിരുന്ന 50 കോടിമുതൽ 200 കോടി ക്ലബ്ബുകൾ ഇന്ന് മലയാള സിനിമയും ഏറ്റുവാങ്ങിയിരിക്കുകയാണ്.ഈ ളഴിഞ്ഞ 5 വർഷങ്ങൾ മലയാള സിനിമയിൽ വളരെ ഏറെ മാറ്റങ്ങളാണ് സംഭവിച്ചത്.ആ മാറ്റങ്ങൾ നമ്മുടെ മലയാളം സിനിമ ഇന്ടസ്ട്രിയെ കോടികൾ സ്വപ്നം കാണാൻ പഠിപ്പിച്ചു.ഈ വർഷം ഇതുവരെ എത്തിനിൽക്കുമ്പോൾ ഏറ്റവും കൂടുതൽ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് നടനവിസ്മയം മോഹൻലാലിന്റെ ലൂസിഫർ ആണ്. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച കളക്ഷൻ റെക്കോർഡ് ആണ് ലൂസിഫർ കരസ്ഥമാക്കിരിക്കുന്നത്.കോടികൾ സ്വപ്നം കാണാൻ പഠിപ്പിച്ചത് ഈ താരതന്നെയാണ് എന്ന് നിസംശയം പറയാം.

മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സൂപ്പർതാര ചിത്രങ്ങൾക്ക് പുറമേ മറ്റ് ചെറിയ സിനിമകളും വലിയ സാമ്പത്തിക വിജയം നേടി പുതിയ ചരിത്രം സൃഷ്ടിച്ചു. ഒരേസമയം വലിയ സിനിമകളും ചെറിയ സിനിമകളും മികച്ച കളക്ഷൻ നേടിയ വിജയിക്കുന്നത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ ഒരു അവസ്ഥയാണ് ചൂണ്ടി കാണിക്കുന്നത്. മലയാള സിനിമ ഏറെ മാറിയിരിക്കുകയാണ് കെട്ടിലും മട്ടിലും എല്ലാം. 2019 അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഈ വർഷം ഏറ്റവും കൂടുതൽ പണം ഭാര്യ 10 ചിത്രങ്ങളുടെ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു…

കേരളത്തിനകത്തും പുറത്തും സാമ്പത്തികമായി മികച്ച കളക്ഷൻ നേടിയ ചിത്രമാണ് ലൂസിഫർ. ഇരുന്നൂറോളം കോടി രൂപ മുഴുവൻ ബിസിനസിൽ നേടി എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പണംവാരി ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് തന്നെയാണ് നിലവിൽ ലൂസിഫർ.

പോക്കിരിരാജ എന്ന ചിത്രത്തിലെ രണ്ടാം ഭാഗമായി എത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം. മമ്മൂട്ടിയുടെ ആദ്യത്തെ 100 കോടി ക്ലബ് എന്ന പ്രത്യേകതയാണ് ഈ ചിത്രത്തിലുള്ളത്. ഈ വർഷം ഏറ്റവും കൂടുതൽ പണം വാരിയതിൽ രണ്ടാം സ്ഥാനത്തുള്ള മധുര രാജ നൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

വമ്പൻ താരനിരകളോ വലിയ ഹൈപ്പുകളോ ഇല്ലാതെ എത്തിയ ചിത്രം 50 കോടിയോളം രൂപ കളക്ട് ചെയ്തു കേരളക്കരയാകെ വലിയ അത്ഭുതമായി. പ്ലസ് ടു കാലഘട്ടത്തിലെയും കുട്ടികളുടെ കഥ പറഞ്ഞ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി വലിയ വിജയം നേടിയെടുത്തു. ചിത്രം റിലീസ് ചെയ്തത് പ്രളയ കാലഘട്ടത്തിൽ ആയതിനാൽ ഇതിൽ കൂടുതൽ കളക്ട് ചെയ്യേണ്ടതായിരുന്നു എന്നും കരുതപ്പെടുന്നു.

മാറുന്ന സിനിമയുടെ മലയാള സിനിമയുടെ മുഖമുദ്ര.വലിയ നിരൂപകപ്രശംസയും സാമ്പത്തിക വിജയം നേടിയ ചിത്രം 40 കോടിയോളം രൂപ കളക്ട് ചെയ്തു എന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ കൃത്യമായ കളക്ഷൻ റിപ്പോർട്ടുകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എങ്കിലും ചിത്രം മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഒരു സിനിമയായി തന്നെ കുമ്പളങ്ങി നൈറ്റ്സ് കണക്കാക്കപ്പെടും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഓണം റിലീസായി എത്തിയ നിവിൻ പോളി ചിത്രം സമ്മിശ്ര അഭിപ്രായമാണ് നേടിയെങ്കിലും കളക്ഷന്റെ കാര്യത്തിൽ മറ്റു ചിത്രങ്ങളെ പിന്നിലാക്കി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും മറ്റും വളരെ വലിയ തരംഗമായിരുന്നു. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ഈ ചിത്രത്തിലെ ഗാനങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു.
ആദ്യ ദിന കണക്ഷനുകളിൽ മെച്ചപ്പെട്ട പ്രകടനമാണ് ചിത്രം കാഴ്ച വെച്ചത്.

ഈ വർഷം പുറത്തിറങ്ങിയ രണ്ടാമത്തെ മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന. ആദ്യ ദിന കളക്ഷനുകളിൽ മുൻപന്തിയിൽ നിന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമായ സിനിമ അനുഭവം സമ്മാനിച്ചു. ഏറെ നാളുകൾക്കുശേഷം മോഹൻലാലിന്റെ തമാശകളും വ്യത്യസ്തതകളും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ കൃത്യമായ കളക്ഷൻ റിപ്പോർട്ടുകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എങ്കിലും ഓണം റിലീസായി എത്തിയ ചിത്രം മികച്ച കളക്ഷൻ നേടിയിട്ടുണ്ട്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ മറ്റൊരു ചിത്രമാണ് ഉണ്ട. ഒരു സെമി-റിയലിസ്റ്റിക്
അനുഭവം നൽകിയ ചിത്രം മികച്ച നിരൂപകപ്രശംസയും കളക്ഷനും നേടിയെടുത്തു. ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ റിപ്പോർട്ടുകൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മികച്ച കളക്ഷൻ നേടിയ ഉണ്ട ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ഒരു മുഴുനീള കോമഡി ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. സലിംകുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ,സൗബിൻ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയെങ്കിലും മികച്ച രീതിയിൽ ചിത്രം കളക്ഷൻ നേടിയെടുത്തു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ മലയാളത്തിൽ അഭിനയിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ ഗാനങ്ങളും മറ്റും വലിയ തരംഗമായിരുന്നു.

ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഏക സ്ത്രീ സാന്നിധ്യം കൊണ്ട് വ്യക്തമാക്കുന്നു എന്ന ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പറഞ്ഞ ചിത്രത്തിൽ നായികയെ അഭിനയിച്ചിരുന്നത് ലേഡി സൂപ്പർ സ്റ്റാർ പാർവതിയാണ്. ചിത്രം ചിത്രം 20 കോടിക്ക് മുകളിൽ കളക്ട് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാറുന്ന മലയാള സിനിമയുടെ വലിയ സൂചനയാണ് ഉയരെ എന്ന ഒരു സ്ത്രീപക്ഷ സിനിമയിലെ വലിയ വിജയം.

കേരളം നേരിട്ട വലിയ വിപത്തായ നിപ്പാ രോഗത്തെ അതിജീവിച്ച്താണ് ചിത്രത്തിന്റെ പ്രമേയം വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ചലച്ചിത്രമേളകളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത ഈ ചിത്രം 20 കോടിയോളം രൂപ കളക്ട് ചെയ്തു. കേരളത്തിന്റെ അതിജീവനത്തിന് കഥ പറഞ്ഞ ചിത്രം മികച്ച നിരൂപകപ്രശംസ നേടിയിരുന്നു.

about malayalam cinema in 2019

More in Social Media

Trending

Recent

To Top