Malayalam
മെഗാസ്റ്റാറിനൊപ്പം അഭിനയിച്ചു ഇനി താരരാജാവിനൊപ്പം; മഹിമ നമ്പ്യാർ!
മെഗാസ്റ്റാറിനൊപ്പം അഭിനയിച്ചു ഇനി താരരാജാവിനൊപ്പം; മഹിമ നമ്പ്യാർ!
By
മലയാള സിനിമയിലെ മുൻനിരയിലുള്ള നായികയാണ് മഹിമ നമ്പ്യാർ.മലയാള സിനിമയേക്കുറിച്ചുo ,നടന്മാരെ കുറിച്ചും പറയുകയാണ് മഹിമ.ഒപ്പം തൻറെ വിശേഷങ്ങളും താരം പങ്കുവെക്കുന്നുണ്ട്.
സിനിമയാണ് എന്റെ ലോകം. മമ്മൂക്കയുടെ കൂടെ അഭിനയിച്ചു. ഇനി എന്തായാലും ലാലേട്ടന്റെയൊപ്പം അഭിനയിക്കണം. അതുകഴിഞ്ഞ് രജനീകാന്ത്, അജിത്ത്, വിജയ് ദേവരകൊണ്ട, രണ്‍വീര്‍ സിംഗ്. പിന്നെ, മൈ ഫേവറിറ്റ് വിദ്യാബാലന്റെ കൂടെയും അഭിനയിക്കണം. സിനിമ കഴിഞ്ഞാല്‍ ഇഷ്ടം എന്റെ പൂച്ചക്കുട്ടികളുമായി കളിക്കുന്നതാണ്.
ഒരുപാട് ആലോചിച്ചിട്ടാണ് അവര്‍ക്ക് ഞാന്‍ പേരിട്ടത്. ആരും ഇടാത്ത പേരിടണമെന്നു വാശിയായിരുന്നു. അങ്ങനെ ‘വിസ്‌കി’യെന്നും ഒന്നിന് ‘സ്‌കോച്ച്’എന്നും പേരിട്ടു. ഇനി ഇവര്‍ക്കൊരു കുട്ടിയുണ്ടായാല്‍ ‘വൈന്‍’ എന്നു വിളിക്കാനാണ് ആഗ്രഹം. ഇതൊക്കെ കേട്ട് തെറ്റിദ്ധരിക്കേണ്ട, എനിക്കു വട്ടില്ല.’
‘മധുരരാജ’ കഴിഞ്ഞ് തമിഴിലിപ്പോള്‍ വിക്രം പ്രഭു, ജി.വി. പ്രകാശ്, ആര്യ എന്നിവരുടെ കൂടെ സിനിമകള്‍ ചെയ്തു. മലയാളത്തില്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. വേറൊന്നുമല്ല, മറ്റു ഭാഷകളില്‍ അഭിനയിക്കുമ്ബോള്‍ അവിടെയുള്ളവര്‍ മലയാള സിനിമയ്ക്കു കൊടുക്കുന്ന ബഹുമാനം ഞാന്‍ ശരിക്കും കണ്ടിട്ടുണ്ട്.
അത്രമാത്രം ആളുകള്‍ ശ്രദ്ധിക്കുന്നൊരു ബെസ്റ്റ് ഇന്‍ഡസ്ട്രയില്‍, ബെസ്റ്റ് റോളുകള്‍ മാത്രം ചെയ്താല്‍ മതിയെന്നാണ് ആഗ്രഹം.’ വനിതയുമായുള്ള അഭിമുഖത്തില്‍ മഹിമ പറഞ്ഞു.
about mahima nambiar
