Connect with us

പാര്‍വതിയെ ജയറാം ജീവിത സഖിയാക്കിട്ട് ഇന്നേക്ക് 27 വര്‍ഷം!

Malayalam

പാര്‍വതിയെ ജയറാം ജീവിത സഖിയാക്കിട്ട് ഇന്നേക്ക് 27 വര്‍ഷം!

പാര്‍വതിയെ ജയറാം ജീവിത സഖിയാക്കിട്ട് ഇന്നേക്ക് 27 വര്‍ഷം!

മലയാള സിനിമ ലോകത്തും , എല്ലാ മലയാളികളും ഇഷ്ട്ടപെടുന്ന താരദമ്പതികളാണ് ജയറാമും പാർവതിയും.താരങ്ങൾ വിവാഹം കഴിക്കുന്നതും ശേഷം പിരിയുന്നതും പതിവ് കാഴ്ചയായിരുന്നു സിനിമാലോകത്ത്.എന്നാൽ അതിൽ നിന്നും വ്യത്യസ്തരായ ചിലരുമാത്രമേ ഉണ്ടായിട്ടുള്ളൂ.അതിൽ എടുത്തു പറയേണ്ട താര ദമ്പദികളാണ് ജയറാമും ,പാർവതിയും.

സിനിമയില്‍ നിന്നും വിവാഹം കഴിച്ച ഒത്തിരി താരദമ്പതികള്‍ കേരളത്തിലുണ്ട്. അതില്‍ ചിലര്‍ പെട്ടെന്ന് തന്നെ ദാമ്പത്യം അവസാനിപ്പിച്ചെങ്കിലും ഇന്നും മാതൃകാപരമായി തുടരുന്ന ഒരുപാടു പേരുണ്ട്. അതില്‍ നടന്‍ ജയറാമും പാര്‍വതിയുമുണ്ട്. ഒരു കാലത്ത് മലയാളക്കരയുടെ ഇഷ്ട നായികയായിരുന്നു പാര്‍വ്വതി. കുടുംബ പ്രേക്ഷകരുടെ നായകനായി ജയറാമും തിളങ്ങി നിന്നിരുന്നു.

സിനിമയുടെ ലൊക്കേഷനില്‍ നിന്നും പ്രണയത്തിലായ ഇരുവരും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവാഹജീവിതം ആരംഭിച്ചിട്ട് ജയറാമും പാര്‍വ്വതിയും 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാള്‍ ആശംസകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞെങ്കിലും ജയറാമിനെയും പാര്‍വ്വതിയ്ക്കും ആശംസകളുമായി ആരാധകര്‍ എത്തി കൊണ്ടിരിക്കുകയാണ്.

1988 ല്‍ അപരന്‍ എന്ന സിനിമയിലൂടെയായിരുന്നു ജയറാം വെള്ളിത്തിരയിലെത്തുന്നത്. ശേഷം ഒട്ടനവധി സിനിമകളില്‍ നായകനായി തിളങ്ങി നിന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോഴും സജീവമായി തുടരുകയാണ്. അക്കാലത്ത് തിളങ്ങി നിന്ന സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു പാര്‍വതി. സിനിമയിലെത്തിയ തുടക്ക കാലത്ത് തന്നെ പ്രണയത്തിലായ ഇരുവരും അക്കാര്യം എല്ലാവരില്‍ നിന്നും മറച്ച് വെച്ചിരുന്നു. ഒടുവില്‍ വിവാഹത്തിലൂടെ ഒന്നാവാമെന്ന് തീരുമാനിക്കുകയായിരുന്നു.

അങ്ങനെ 1992 സെപ്റ്റംബര്‍ ഏഴിന് ജയറാമും പാര്‍വതിയും വിവാഹബന്ധത്തിലൂടെ ഒന്നായി. ഇന്നിതാ ഇരുവരും ദാമ്പത്യജീവിതത്തിന്റെ ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പ്രിയതമയ്‌ക്കൊപ്പം നില്‍ക്കുന്ന ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡയിയലൂടെ ജയറാം പങ്കുവെച്ചിരുന്നു. ഇതിന് താഴെ താരദമ്പതികള്‍ക്ക് ആശംസയുമായി ആരാധകരും സിനിമാപ്രേമികളും എത്തി കൊണ്ടിരിക്കുകയാണ്. കാളിദാസിന്റെ അച്ഛനും അമ്മയുമായിട്ടാണ് ചിലര്‍ പാര്‍വതിയെയും ജയറാമിനെയും വിശേഷിപ്പിച്ചിരിക്കുന്നത്.

വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിച്ച പാര്‍വതിയുടെ തിരിച്ച് വരവിനെ കുറിച്ചും ചിലര്‍ കമന്റിലൂടെ ചോദിച്ചിരുന്നു. എന്നാല്‍ സിനിമയോട് പാര്‍വതിയ്ക്ക് അത്ര താല്‍പര്യം ഇല്ലാത്തത് കൊണ്ടാണ് മാറി നിന്നതെന്ന് പലപ്പോഴും അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും പാര്‍വതിയുടെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍. അതിനൊപ്പം കാളിദാസിന് പിന്നാലെ മകള്‍ ചക്കി(മാളവിക)യെ കൂടി സിനിമയിലേക്ക് എത്തിക്കുന്നുണ്ടോ എന്ന ചോദ്യവും ചിലര്‍ ചോദിച്ചിരുന്നു.

ശാലീന സൗന്ദര്യവും ഉണ്ണക്കണ്ണുകളുമായിരുന്നു പാര്‍വതിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തിയത്. ക്ലാസിക്കല്‍ ഡാന്‍സുകാരിയായ പാര്‍വതി നൃത്തത്തിലൂടെയായിരുന്നു നടിയും സിനിമയിലേക്ക് എത്തിയത്. 1986 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലേ എന്ന സിനിമയിലൂടെ പാര്‍വതി വെള്ളിത്തിരയിലേക്ക് എത്തുന്നത്. 69 ഓളം സിനിമകളില്‍ അഭിനയിച്ച നടി 1993 ല്‍ ചെങ്കോലിലാണ് അവസാനമായി അഭിനയിച്ചത്. കീരീടത്തിന്റെ രണ്ടാം പകുതിയായ ചെങ്കേലില്‍ വലിയ റോള്‍ ഒന്നുമില്ലെങ്കിലും 1993 ല്‍ നടി സിനിമ ഉപേക്ഷിച്ചു.

ജയറാം ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. നിലവില്‍ തെലുങ്ക് സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ജയറാമിപ്പോള്‍. അല്ലു അര്‍ജുന്‍ നാകനായിട്ടെത്തുന്ന ചിത്രത്തില്‍ അല്ലുവിന്റെ അച്ഛന്‍ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയാണ് നായികയായിട്ടെത്തുന്നത്. ബോളിവുഡ് സുന്ദരി തബുവാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ടെത്തുന്നത്. കാളിദാസ് ജയറാമും സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്.

27 years of jayaram and parvathi

More in Malayalam

Trending