Connect with us

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? മറുപടിയുമായി നടി മഹിമ നമ്പ്യാര്‍

Actress

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? മറുപടിയുമായി നടി മഹിമ നമ്പ്യാര്‍

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? മറുപടിയുമായി നടി മഹിമ നമ്പ്യാര്‍

ആര്‍.ഡി.എക്‌സ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന സിനിമയിലൂടയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും തമഴിലും തെലുങ്കിലുമാണ് കൂടുതലും അവസരങ്ങള്‍ ലഭിച്ചത്. മലയാളത്തിലേക്ക് മാസ്റ്റര്‍ പീസ്, മധുരരാജ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കരിയറില്‍ മലയാളത്തില്‍ ബ്രേക്ക് നല്‍കിയത് ആര്‍ഡിഎക്‌സ് ആണ്.

മഹിമ നമ്പ്യാര്‍ മലയാളിയാണെന്ന് തന്നെ പലരും തിരിച്ചറിഞ്ഞത് ആര്‍ഡിഎക്‌സില്‍ അഭിനിക്കുമ്പോഴാണ്. ആര്‍ഡിഎക്‌സിന് ശേഷം മലയാളത്തില്‍ അഭിനയിച്ച സിനിമയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ജയ് ഗണേഷ്. ജയ് ഗണേഷിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായി മാറുന്നത്.

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ് എന്ന ചോദ്യത്തോട് ആണ് നടിയുടെ പ്രതികരണം. ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന് ശേഷമാണ് ഉണ്ണി മുകുന്ദനും മഹിമയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചിത്രത്തിന്റെ പ്രസ് മീറ്റില്‍ ഉണ്ണി മഹിമയെ പ്രശംസിച്ച് സംസാരിച്ചിരുന്നു. പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളില്‍ മഹിമയും ഉണ്ണിയെ പ്രശംസിച്ച് സംസാരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇരുതാരങ്ങളുടെയും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചത്. ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് മഹിമ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. അത് അങ്ങനെ ആള്‍ക്കാര് പറഞ്ഞ് ഉണ്ടാക്കുന്നതാണ്. ഞാന്‍ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ല. അത് പലരും പറഞ്ഞ് ഉണ്ടാക്കുന്നതാണ്. ഞാന്‍ അത് നിഷേധിക്കണ്ടയോ സ്വീകരിക്കേണ്ടയോ കാര്യമില്ല. എന്റെ സ്വഭാവം അങ്ങനെയായതു കൊണ്ടാണ് ഉണ്ണി മുകുന്ദന്‍ എന്നെ കുറേ വാഴ്ത്തി പറഞ്ഞത്’ എന്നാണ് മഹിമ പറയുന്നത്.

അതേസമയം, മഹിമയെ ഏഴ് വര്‍ഷത്തോളം താന്‍ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിരുന്നതായി ഉണ്ണി മുകുന്ദന്‍ ജയ് ഗണേഷിന്റെ പ്രമോഷന്‍ പരിപാടിക്കിടെ തുറന്നു പറഞ്ഞിരുന്നു. മമ്മൂട്ടി നായകമായ ‘മാസ്റ്റര്‍ പീസി’ലാണ് ആദ്യമായി ഇരുവരും ഒന്നിച്ചെത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഒരു ഫോണ്‍ ചാറ്റിന് തൊട്ടുപിന്നാലെ ഉണ്ണി മുകുന്ദന്‍ തന്നെ ബ്ലോക്ക് ചെയ്തുവെന്നും പിന്നീട് ഏഴ് കൊല്ലത്തിന് ശേഷമാണ് അണ്‍ബ്ലോക്ക് ചെയ്തതെന്നും മഹിമ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

തിരക്കഥ കൃത്ത് ഉദയ്കൃഷ്ണയുമായി അടുത്ത സൗഹൃദമുള്ള മഹിമ, ‘ഉദയന്‍’ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. വളര്‍ത്തു നായകളുടെ ഒരു കാര്യവുമായി ബന്ധപ്പെട്ട സംശയം ചോദിക്കാന്‍ ഉദയ്കൃഷ്ണയുടെ പക്കല്‍ നിന്ന് മഹിമ ഉണ്ണി മുകുന്ദന്റെ നമ്പര്‍ വാങ്ങി സന്ദേശം അയക്കുകയും ചെയ്തു.

വോയ്‌സ് മെസേജില്‍ ഒന്ന് രണ്ടു തവണ ഉദയ്കൃഷ്ണയെ ‘ഉദയന്‍’ എന്ന് മഹിമ വിശേഷിച്ചപ്പോഴാണ് പ്രകോപിതനായ ഉണ്ണി മുകുന്ദന്‍ ബ്ലോക്ക് ചെയ്യുന്നത്. ഉദയ്കൃഷ്ണയെ ഉദയന്‍ എന്ന് വിളിച്ച മഹിമ അഹങ്കാരിയാണ് എന്ന് കരുതിയാണ് ബ്ലോക്ക് ചെയ്തത്. ആ ബ്ലോക്ക് അണ്‍ബ്ലോക്ക് ആകുന്നത് ജയ് ഗണേഷില്‍ ഒന്നിച്ച് അഭിനയിക്കാന്‍ എത്തിയതോടെയാണെന്ന് മഹിമ പറയുന്നു.

മലയാളത്തില്‍ തനിക്ക് അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. അടുത്താണ് ഹീറോയിന്‍ ആയിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നത്. പക്ഷെ തമിഴിലാണെങ്കില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴില്‍ അമ്മയായിട്ടും, സെക്കന്‍ഡ് ഹീറോയിന്‍ ആയിട്ടും വില്ലത്തി ആയിട്ടുമൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും മഹിമ പറയുന്നു. കണ്ടാല്‍ പാവം തോന്നിക്കുന്ന ക്രൂരയായ കൊ ലപാതകിയുടെ വേഷം ചെയ്തിട്ടുണ്ട്.

സാധാരണ ഹീറോയിന്‍ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. അതായത് തമിഴില്‍ അങ്ങനെ ഒരു വ്യത്യസ്തതയ്ക്ക് ശ്രമിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ അങ്ങനെയൊരു അവസരം വന്നിട്ടില്ല. മേക്ക് അപ്പ് എന്ന് പറയുന്ന ഡിപാര്‍ട്‌മെന്റ് ഉള്ളത് തന്നെ അതിനാണല്ലോ. നമ്മളെ ഏത് രീതിയില്‍ കാണിക്കണം എന്ന് ആഗ്രഹിക്കുന്നോ അതിന് വേണ്ടിയാണല്ലോ ഈ വിഭാഗങ്ങള്‍ ഒക്കെ പ്രവര്‍ത്തിക്കുന്നത്. ഒരു കാരക്ടര്‍ ഡസ്‌കി സ്‌കിന്നിലാണെങ്കില്‍ അത് അങ്ങനെ തന്നെ കാണിക്കണം. ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത് ആര്‍.ഡി.എക്‌സിനെ ആ കാരക്ടറിനെ ഇരുനിറത്തില്‍ കാണിച്ചില്ലായിരുന്നെങ്കില്‍ ഇത്രയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്നില്ല എന്നും മഹിമ പറഞ്ഞിരുന്നു.

More in Actress

Trending