Malayalam Breaking News
എമ്പുരാനായി വര്‍ഷങ്ങള്‍ കാത്തിരിക്കണം; പുതിയ വെളുപ്പെടുത്തലുമായി മുരളി ഗോപി!
എമ്പുരാനായി വര്‍ഷങ്ങള്‍ കാത്തിരിക്കണം; പുതിയ വെളുപ്പെടുത്തലുമായി മുരളി ഗോപി!
ബോക്സ്‍ ഓഫീസില്‍ മികച്ച റെക്കോർഡ് സ്വന്തമാക്കിയ ലൂസിഫറിയനെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മുരളി ഗോപി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിൽ വൻ വിജയമായിരുന്നു. മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന ഖ്യാതി ലൂസിഫർ നേടുകയും ചെയ്യ്തു. ഇത് മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ കൂടിയാണ്.
മുരളി ഗോപിയുടെ തിരക്കഥയിൽ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ പകര്ന്നാടിയപ്പോൾ ആദ്യ സംവിധാന സംരംഭം ഗംഭീരമായ ആശ്വാസത്തിലായിരുന്നു പ്രിത്വിരാജ് ഇതിനു പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടത്. എമ്പുരാൻ എന്ന പേരിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു.
ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിട്ടിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ‘ലൂസിഫര്‍ 2-ന് മുമ്പ് ഞാന്‍ വേറൊരു പ്രൊജക്ട് ചെയ്യുന്നുണ്ട്. പൃഥ്വിരാജിനെ തന്നെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം. ലാലേട്ടനും വേറൊരു പ്രൊജക്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം. ഇത് രണ്ടും കഴിഞ്ഞിട്ടായിരിക്കും ലൂസിഫര്‍ 2 വിന്റെ പണികള്‍ തുടങ്ങുക. 2021 അവസാനത്തോടെ ചിത്രീകരണം തുടങ്ങും.’ കൗമുദിയുമായുള്ള അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു. ചിത്രത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നുള്ള കാര്യത്തിൽ സംശയം ഇല്ല.
മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബോക്‌സ് ഓഫിസ് കളക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന് മൂന്നാം ഭാഗം ഉണ്ടാകുമെന്നും പ്രിഥ്വിരാജ് അറിയിച്ചിരുന്നു. മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും വിശ്വാസമര്‍പ്പിച്ചതു കൊണ്ടാണ് ലൂസിഫര്‍ സംഭവിച്ചത്. എന്നാല്‍ തിരക്കഥാകൃത്തായ മുരളി ഗോപി ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചാണ് ഇപ്പോള്‍ പലപ്പോഴും തന്നോടു സംസാരിക്കുന്നതെന്നും ആരോടും പറയരുത് എന്ന് പറഞ്ഞ രഹസ്യമാണിതെന്നും പ്രിഥ്വിരാജ് പറഞ്ഞിരുന്നു .
ലൂസിഫര്‍ ആലോചിച്ചപ്പോള്‍ തന്നെ ഇത് രണ്ട് ഭാഗത്തില്‍ ഒതുക്കാവുന്നതല്ല എന്ന് തോന്നിയിരുന്നു. എന്നാല്‍ ആദ്യ ഭാഗം ചളമായാല്‍ കൂടുതല്‍ വേണ്ടല്ലോ എന്നു കരുതി ഇതുവരെ പുറത്തു പറയാതിരുന്നതാണെന്നും പ്രിഥ്വി പറഞ്ഞു. മുരളി ഗോപി സഹോദര തുല്യനാണ്.
‘എമ്ബുരാന്‍’ എന്ന സിനിമയുടെ ചിത്രീകരണം 2020 അവസാനതോടെയാവും ആരംഭിക്കുക എന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയിരുന്നു. ഒരു വീഡിയോ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞത്. സംവിധായകന്‍ പൃഥ്വിരാജ് അതിന്റെ കഥ-തിരക്കഥ ജോലികളില്‍ വ്യാപൃതനാണ് എന്നും കഥ ഏതാണ്ട് പൂര്‍ത്തിയായി എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ കഥ പറയുക. സീക്വല്‍ ആണെന്നു കരുതി ‘ലൂസിഫറില്‍’ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും വ്യക്തമാക്കി. എമ്ബുരാന്‍ എന്ന ടൈറ്റില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതു മുതല്‍ പേരിന്റെ ഉത്പത്തിയെ കുറിച്ച് കൗതുകകരമായ നിരവധി ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്
അതെ സമയം ചിത്രം തെലുങ്കിലേക്ക് റിമേക്ക് ചെയ്യപ്പെടുന്നുണ്ട് . പ്രശസ്ത സംവിധായകന്‍ സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . മലയാളത്തിൽ ലൂസിഫറായി എത്തിയത് മോഹൻലാൽ ആണെങ്കിൽ തെലുങ്കില്‍ അത് ചിരഞ്ജീവി ഏറ്റെടുത്തു.
about lucifer
