Connect with us

എന്റെ സിനിമകളിലെല്ലാം ജോജു ഉണ്ടാവാറുണ്ട്; അയാളെ പലപ്പോഴും വഴക്കു വരെ പറയേണ്ട അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്; കാരണം!

Malayalam Breaking News

എന്റെ സിനിമകളിലെല്ലാം ജോജു ഉണ്ടാവാറുണ്ട്; അയാളെ പലപ്പോഴും വഴക്കു വരെ പറയേണ്ട അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്; കാരണം!

എന്റെ സിനിമകളിലെല്ലാം ജോജു ഉണ്ടാവാറുണ്ട്; അയാളെ പലപ്പോഴും വഴക്കു വരെ പറയേണ്ട അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്; കാരണം!

66ാമത് ഫിലിം ഫെയര്‍ പുരസ്‌കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ജോജു ജോര്‍ജായിരുന്നു
എം പത്മകുമാറിന്റെ സംവിധാനത്തിലെത്തിയ ജോസഫ് എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു ജോജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ജോജുവിന് അഭിന്ദവവുമായി അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ് .വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘തിരക്കഥ’ എന്ന സിനിമയ്ക്ക് എനിക്ക് Filmfare അവാര്‍ഡ് കിട്ടിയപ്പോള്‍ തോന്നിയ സന്തോഷത്തേക്കാള്‍ ജോജുവിന്റെ ഈ നേട്ടത്തില്‍ ഞാന്‍ സന്തോഷിക്കുന്നുണ്ടെന്ന് കുറിപ്പിൽ പറയുന്നു
മഞ്ജു വാര്യരാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് . കമല്‍ സംവിധാനം ചെയ്ത ആമി എന്ന സിനിമയിലെ അഭിനയമായിരുന്നു മഞ്ജുവിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

അനൂപ് മേനോന്റെ കുറിപ്പ്….

And the Filmfare best actor Malayalam goes to…Joju George…

ഈ ചിത്രത്തില്‍ ഒപ്പം നില്‍ക്കുന്ന മഹാരഥന്മാര്‍ കണ്ണില്‍ പെട്ടപ്പോഴാണ് ശരിക്കും അഭിമാനം ഇരട്ടിയായത്. ഒരു junior artist ആയി തുടങ്ങി, വര്‍ഷങ്ങളോളം കഷ്ടപ്പെട്ടും സഹിച്ചും ത്യജിച്ചും, ഇന്ന് ഒരുപക്ഷെ മലയാളം സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായി നില്‍ക്കുമ്പോ, ജോജു നമുക്ക് തരുന്ന തിരിച്ചറിവുകള്‍ വലുതാണ്. സിനിമ എന്ന magicനെ കുറിച്ച്, perseverance നെ കുറിച്ച്, തളര്‍ത്താന്‍ ഒരുപാട് ഘടകങ്ങള്‍ ചുറ്റുമുണ്ടായിട്ടും തളരാതിരിക്കുന്നതിനെ കുറിച്ച്… ജോജുവിന്റെ ഇതു വരെയുള്ള ജീവിതം, സിനിമയില്‍ ഉയരങ്ങള്‍ സ്വപ്നം കാണുന്നവര്‍ക്ക് ഒരു ദിശാസൂചി തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല.

ഞാന്‍ എഴുതിയ ഒരു വിധം സിനിമകളിലെല്ലാം ജോജു ഉണ്ട്. ഓരോ ടേക്കിന് മുമ്പും ഭയങ്കര nervous ആകുമായിരുന്ന അയാളെ വഴക്കു വരെ പറയേണ്ട അവസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. Dolphins ലും Hotel California ലും എല്ലാം ഇത് സംഭവിച്ചിരുന്നു. പക്ഷെ, എത്ര take പോയാലും എല്ലാത്തിനും ഒടുവില്‍ ഒരു perfect take തന്ന് ജോജു നമ്മളെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജോജു തന്നെ പിന്നീട് പല സദസ്സുകളിലും ഇത് പറഞ്ഞിട്ടുണ്ട്. സ്വന്തം തമാശകള്‍ പറഞ്ഞു ഞങ്ങള്‍ ഒരുമിച്ചിരുന്ന് ചിരിച്ചിട്ടുണ്ട്. ശാസനകളില്‍ തളരാതെ സ്വന്തം കുറ്റങ്ങള്‍ തമാശയാക്കിയും കൂടെ അത് തിരുത്തിയും അയാള്‍ മുന്നേറിക്കൊണ്ടിരുന്നു. ഈ quality ആണ് അയാളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. ഇന്നയാള്‍ക്ക് best actor അവാര്‍ഡ് കിട്ടുന്നുണ്ടെങ്കില്‍, പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി അദ്ദേഹത്തെ സ്വീകരിക്കുന്നുണ്ടെങ്കില്‍ അത്, ജോജു വര്‍ഷങ്ങളോളം പൊരുതി സ്വയം നേടിയെടുത്തതാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘തിരക്കഥ’ എന്ന സിനിമയ്ക്ക് എനിക്ക് Filmfare അവാര്‍ഡ് കിട്ടിയപ്പോള്‍ തോന്നിയ സന്തോഷത്തേക്കാള്‍ ജോജുവിന്റെ ഈ നേട്ടത്തില്‍ ഞാന്‍ സന്തോഷിക്കുന്നുണ്ട്…പ്രത്യേകിച്ചും, ‘തിരക്കഥ’ എന്ന സിനിമയില്‍ ജോജു ഒരു junior artist ആയിരുന്നു എന്നത് ഈ അവസരത്തില്‍ ഓര്‍ക്കുമ്പോള്‍. ഇനിയും ഒരുപാടൊരുപാട് പുരസ്‌കാരങ്ങളും സ്‌നേഹവും അയാളെ കാത്തിരിക്കുന്നുണ്ട്…നമുക്ക് ഒരുപാട് അഭിമാനിക്കാനുണ്ട്, അദ്ദേഹത്തിന്റെ ഇനിയും വരാനിരിക്കുന്ന നേട്ടങ്ങളില്‍.

About Joju George

More in Malayalam Breaking News

Trending

Recent

To Top