News
അയോദ്ധ്യ ഭൂമി തര്‍ക്കം സിനിമയാക്കാൻ കങ്കണ; ബാഹുബലിക്ക് തിരക്കഥ ഒരുക്കിയ കൈകളിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്!
അയോദ്ധ്യ ഭൂമി തര്‍ക്കം സിനിമയാക്കാൻ കങ്കണ; ബാഹുബലിക്ക് തിരക്കഥ ഒരുക്കിയ കൈകളിൽ തന്നെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്!
‘അപരാജിത അയോദ്ധ്യ’ എന്ന പേരിൽ അയോദ്ധ്യ ഭൂമി തര്‍ക്ക വിഷയം സിനിമയാക്കാൻ ഒരുങ്ങുന്നു. ബോളിവുഡ് നടി കങ്കണ റണാവത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലി, ബാഹുബലി 2, ബജ്റംഗി ഭൈജാന്‍, മഗധീര, ഈഗ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ കെ.വി.വിജയേന്ദ്ര പ്രസാദാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.
‘നൂറു കണക്കിന് വര്‍ഷങ്ങളായി കത്തുന്ന ഒരു വിഷയമായിരുന്നു അയോദ്ധ്യ ഭൂമി തര്‍ക്കം. 80- കളില്‍ ജനിച്ച ഒരു വ്യക്തി എന്ന നിലയില്‍ അയോദ്ധ്യ എന്നത് ഒരു നെഗറ്റീവ് വെളിച്ചത്തില്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ഈ കേസ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റി. ഒടുവില്‍ ഇന്ത്യയുടെ മതേതര മുഖം കാത്തുസൂക്ഷിച്ചു കൊണ്ട് നൂറ്റാണ്ടുകളായുള്ള തര്‍ക്കത്തില്‍ വിധി വന്നു. വിശ്വാസിയല്ലാത്ത നായക കഥാപാത്രം വിശ്വാസിയായി മാറുന്നതിലേക്കുള്ള യാത്രയാണ് ‘അപരാജിത അയോദ്ധ്യ’ എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്.’ കങ്കണ പറഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ‘തലൈവി’യാണ് കങ്കണയുടെ പുതിയ ചിത്രം. എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ തമിഴിലും ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു.എന്നാൽ ഫസ്റ്റ് ലൂക്കിലെ കങ്കണയെ കളിയാക്കിയാണ് ആരാധകർ എത്തിയത്.ചിത്രത്തിൽ ബൊമ്മ പോലെയാണുള്ളതെന്നാണ് ആളുകൾ പറയുന്നത്.
about kankana ranaut new film
