Social Media
മമ്മുട്ടിയുടെയും മോഹൻലാലിന്റേയും പ്രിയ നായിക;ബാല്യകാല ചിത്രം പങ്കുവെച്ച് നടി; ആരാണ് ഈ കാന്താരിയെന്ന് സോഷ്യൽ മീഡിയ!
മമ്മുട്ടിയുടെയും മോഹൻലാലിന്റേയും പ്രിയ നായിക;ബാല്യകാല ചിത്രം പങ്കുവെച്ച് നടി; ആരാണ് ഈ കാന്താരിയെന്ന് സോഷ്യൽ മീഡിയ!
മലയാളികളുടെ പ്രിയ നായികയാണ് കനിഹ,വളരെപെട്ടെന്നാണ് താരം മലയാളികളുടെ നെഞ്ചിൽ ഇടം നേടിയത് അതും മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായി മാറുകയായിരുന്നു.കൂടാതെ പഴശ്ശിരാജയുടെ വിജയത്തിന് പിന്നാലെ നിരവധി മലയാള സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.മാത്രമല്ല വീണ്ടും മമ്മൂട്ടിയുടെ തന്നെ മാമാങ്കത്തിലാണ് കനിഹ എറ്റവുമൊടുവിലായി മോളിവുഡില്‍ അഭിനയിച്ചത്.അങ്ങനെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയുമൊക്കെ നായികയായിട്ടാണ് കനിഹ മലയാളത്തില്‍ തിളങ്ങിയത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയ ഈ സുന്ദരിയുടെ പിന്നാലെയാണ്,തന്റെ സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി വന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒപ്പം താരത്തിന്റെ ബാല്യകാല ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ കനിഹ പങ്കുവെച്ചിരിക്കുന്നത്.അതുമാത്രമല്ല എണ്‍പതുകളില്‍ ജനിച്ചു വളരുകയെന്നത് വളരെ ആനന്ദകരമായ ഒരു അനുഭവമായിരുന്നു എന്ന് ഫോട്ടോയ്‌ക്കൊപ്പം നടി കുറിച്ചു.
അതിനൊപ്പം “കൈനിറയെ കളിപ്പാട്ടങ്ങളുമായി വളരുക, പുറത്തിറങ്ങി കളിക്കുന്ന സമയങ്ങള്‍, ഗാഡ്ജറ്റുകള്‍” ജീവിതത്തെ നിയന്ത്രിക്കാത്ത കാലം.അങ്ങനെയുള്ള അത്തരം മൂല്യബോധങ്ങളെ ഇന്നും ജീവിതത്തില്‍ നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ജീവിതം വളരെ ലളിതമായി തോന്നും. സന്തോഷം അമ്യൂല്യമാണ്. എണ്‍പതുകളിലെ എല്ലാ കുട്ടികളെയും ഞാന്‍ കെട്ടിപ്പിടിക്കുന്നു. കനിഹ ഫോട്ടോയ്‌ക്കൊപ്പം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
about kaniha
