Connect with us

മെഗാസ്റ്റാർ മമ്മുട്ടിക്കൊപ്പം പിറന്നാൾ ദിനം ആഘോഷിച്ച് ടോവിനോ തോമസ്;ഒപ്പം ഒരു സർപ്രൈസും പുറത്ത്!

Social Media

മെഗാസ്റ്റാർ മമ്മുട്ടിക്കൊപ്പം പിറന്നാൾ ദിനം ആഘോഷിച്ച് ടോവിനോ തോമസ്;ഒപ്പം ഒരു സർപ്രൈസും പുറത്ത്!

മെഗാസ്റ്റാർ മമ്മുട്ടിക്കൊപ്പം പിറന്നാൾ ദിനം ആഘോഷിച്ച് ടോവിനോ തോമസ്;ഒപ്പം ഒരു സർപ്രൈസും പുറത്ത്!

മലയാളികളുടെ പ്രിയ താരം ടോവിനോ തോമസിൻറെ പിറന്നാൾ ആഘോഷമാക്കിയത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിക്കൊപ്പം ആയിരുന്നു.അതുമാത്രമല്ല മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന “ദി പ്രീസ്റ്റ്” എന്ന ഹൊറർ ത്രില്ലറിന്റെ ലൊക്കേഷനിൽ എത്തിയ ടോവിനോക്കു അണിയറ പ്രവർത്തകർ സ്വീകരണം നൽകുകയും അവിടെ വെച്ച് കേക്ക് മുറിച്ചു ടോവിനോ ജന്മദിനം ആഘോഷിക്കുകയുമായിരുന്നു.കൂടാതെ മമ്മുട്ടിക്കൊപ്പം ടോവിനോ പിറന്നാൾ ആഘോഷിക്കുന്ന ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയുമാണ്.അത് മാത്രമല്ല മറ്റൊരു പ്രത്യകത ഈ ചിത്രത്തിൽ ടോവിനോ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നാണ് ഇപ്പോൾ ചില ആരാധകരുടെ സംശയം.

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ “നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പൻ” തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. കൂടാതെ ഈ വർഷം ഈദ് റിലീസ് ആയാണ് ദി പ്രീസ്റ്റ് റിലീസ് ചെയ്യുക. ടോവിനോയുടെ ജന്മദിന സ്പെഷ്യൽ ആയി ഇന്ന് രണ്ടു ടോവിനോ ചിത്രങ്ങളുടെ ടീസർ ആണ് റിലീസ് ചെയ്തത്.ആരാധകർ കാത്തിരുന്ന പോലെ ആദ്യമെത്തിയത് ടോവിനോ കൂടി നിർമ്മാണ പങ്കാളിയായ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന ചിത്രത്തിന്റെ ടീസർ ആണ്. ജിയോ ബേബി രചിച്ചു സംവിധാനം ചെയ്ത ഈ റോഡ് മൂവി നിർമ്മിച്ചിരിക്കുന്നത് ടൊവിനോ തോമസിന് ഒപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ്. അതിനു ശേഷം എത്തിയത് ടോവിനോ നായകനായ ഫോറൻസിക് എന്ന ചിത്രത്തിന്റെ ടീസറാണ്. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഈ ത്രില്ലർ ചിത്രം രചിച്ചിരിക്കുന്നതും അവർ തന്നെയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഈ ചിത്രങ്ങൾ റിലീസ് ചെയ്യും.

about tovino thomas

More in Social Media

Trending

Recent

To Top