Malayalam
എനിക്ക് കല്പനയെ അടിക്കാൻ ബുദ്ധിമുട്ടായിരുന്നു; കാരണം അവർക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു!
എനിക്ക് കല്പനയെ അടിക്കാൻ ബുദ്ധിമുട്ടായിരുന്നു; കാരണം അവർക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു!
ബാലതാരമായെത്തി മലയാള സിനിമയിലെ അഭിവാജ്യഘടകമായി മാറിയ താരത്തെക്കുറിച്ച് നടൻ നന്ദു കൽപ്പനയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.
സ്പിരിറ്റ് എന്ന മോഹൻലാൽ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്.. നന്ദുവിന്റെ വാക്കുകൾ ഇങ്ങനെ..സ്പിരിറ്റിൽ ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി ആണ് അഭിനയിച്ചത്. ഇത്രയും വയ്യാത്ത കല്പനയെ തൂക്കിയിട്ട് അടി കൊടുക്കുന്ന സീനുകൾ ഉണ്ടല്ലോ സ്പിരിറ്റിൽ, എനിക്ക് അതൊക്കെ ബുദ്ധിമുട്ടായിരുന്നു. കാരണം അവർക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇടിക്കുകയും വേണം അവർക്ക് കൊള്ളാനും പാടില്ല. കല്പന പറയും, അങ്ങനെ ചിന്തിക്കുകയെ വേണ്ട സ്വാമി, നല്ല അടി തന്നോ എന്നു. ഞാൻ ശ്രദ്ധിച്ചും ടെൻഷനിലും അഭിനയിച്ചതാണത്.
കല്പനയുമായി എനിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഒരുപാട് ശാരീരീക പ്രശ്നങ്ങൾ ഉണ്ടായിരുന്നു കല്പനക്ക്. ശരീരത്തിൽ നീർക്കെട്ട്, ഇസ്‌നോഫീലിയ അങ്ങനെ. ഞങ്ങൾ ഒരുമിച്ചു അമേരിക്കൻ ട്രിപ്പ് ഒക്കെ പോയിട്ടുണ്ട്. എന്നെ സാമി എന്നാണ് വിളിക്കുന്നത്. ഞങ്ങൾ ഇടക്കൊക്കെ തമിഴിൽ സംസാരിക്കും. എവിടെ പോയാലും പറയും ‘ എനിക്ക് താമസിക്കാൻ നല്ലൊരു റൂം ശെരിയാക്കി തരണേ, നല്ലൊരു വണ്ടി ഏർപ്പാടാക്കി തരണേ എന്നൊക്കെ. കല്പനക്ക് എ സി ഇടുന്നത് ഇഷ്ടമില്ല, അതിനു അനുസരിച്ചു ഞാൻ സൗകര്യങ്ങൾ ചെയ്തു കൊടുക്കും.
ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെയായിരുന്നു ആകസ്‌മികമായുള്ള കൽപനയുടെ മരണം. മൂന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള കൽപനയെ തേടി ഒടുവിൽ ദേശീയ പുരസ്‌കാരവും എത്തിയിരുന്നു. എന്നാൽ ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും ലഭിക്കേണ്ട അംഗീകാരമോ പരിഗണനയോ കൽപനയ്‌ക്ക് സിനിമാ ലോകം കൊടുത്തിട്ടുണ്ടോ എന്നുള്ളത് സംശയമാണ്.
1965 ഒക്ടോബർ അഞ്ചിന് ജനിച്ച കൽപ്പന ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ അവർ അവിസ്‌മരണീയമാക്കി. ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ച കൽപ്പനസതി ലീലാവതി ഉൾപ്പടെ നിരവധി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. കന്നടയിലും, തെലുങ്കിലും അവരുടെ വേഷപ്പകർച്ചകളുണ്ടായി. സ്വഭാവനടി എന്ന നിലയിൽ തെന്നിന്ത്യയിൽ അവർ ചെയ്‌ത വേഷങ്ങളെല്ലാം വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. ഒരു ഹാസ്യനടി എന്ന നിലയിൽ നിന്ന് തന്മയത്വമുള്ള ശക്തമായ വേഷങ്ങളിലേക്കുള്ള കൂടുമാറ്റത്തിനിടെയാണ് മരണം അവരെ കൂട്ടികൊണ്ടു പോയത്.
ABOUT KALPANA
